സീതാകല്യാണം സീരിയലിലെ സീതയായി വരുന്ന നടി ധന്യ മേരിയുടെ കിടിലം മൂൺ വാക്ക് , മൈക്കിൾ ജാക്സനെ കണക്ക് തന്നെയെന്ന് പ്രേക്ഷർ

മലയാളികൾക്ക് എന്നും ഹിറ്റ് സീരിയലുകൾ നൽകി ടിആർപിയിൽ മുന്നിൽ നിൽക്കുന്ന ചാനൽ ആണ് ഏഷ്യാനെറ്റ്, നിരവതി പുതിയ സീരിയലുകൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും, 2018ൽ സംപ്രേഷണം തുടങ്ങിയ സീതാ കല്യാണം ഇപ്പോഴും മലയാളി പ്രേക്ഷകരുടെ ഇഷ്ടസീരിയൽ ആയി തന്നെ തുടരുകയാണ്, കോവിഡിന്റെ രണ്ടാം വരവോടെ സീതാകല്യാണം ഇപ്പോൾ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്, തെലുഗ് സീരിയൽ ആയ ലക്ഷ്‌മി കല്യാണം എന്ന സീരിയലിന്റെ മലയാളം പതിപ്പ് കൂടിയാണ് സീതാകല്യാണം

സഹോദര സ്നേഹത്തിന്റെ കഥപറയുന്ന ഈ സീരിയൽ, സീതയുടെയും കല്യാണിന്റെയും വിവാഹ ശേഷം സഹോദരങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന വഴിത്തിരിവിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്, ഇതിൽ കേന്ദ്ര കഥാപാത്രങ്ങളായി വരുന്നതാണ് സീതയും, കല്യാണും. നടി ധന്യ മേരി വർഗീസ് ആണ് സീതയായി വേഷമിടുന്നത്, കല്യാൺ ആയി വരുന്നത് നടൻ അനൂപ് കൃഷ്ണൻ ആണ്, അനൂപ് കൃഷ്ണൻ ഈ വർഷത്തിലെ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥി കൂടിയായിരുന്നു, അനൂപ്‌ കൃഷ്ണനെ കൂടുതൽ പ്രശസ്തനായത് സീതാകല്യാണം എന്ന സീരിയലിൽ കൂടി ആണ്

സിനിമയിൽ കൂടി സീരിയൽ ലോകത്ത് കടന്ന് വന്ന താരമാണ് നടി ധന്യ മേരി വർഗീസ്, തിരുടി എന്ന തമിഴ് ചിത്രത്തിൽ ആണ് ധന്യ ആദ്യമായി അഭിനയിക്കുന്നത്, പിന്നിട് താരത്തിനെ തേടി നിരവതി സിനിമ അവസരങ്ങൾ ആണ് മലയാളത്തിൽ നിന്ന് വന്നത്, ധന്യ മേരി വർഗീസ് അഭിനയിച്ച തലപ്പാവ്, വൈരം, റെഡ് ചില്ലിസ്, കേരള കഫേ. ദ്രോണ എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ ആണ് ഏറ്റവും ശ്രദ്ധിക്കിപെട്ടത്, താരം അഭിനയത്രിക്ക് പുറമെ നല്ലൊരു മോഡലും നർത്തകിയും കൂടിയാണ്, നിരവതി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്, 2012തൊട്ടാണ് താരം സീരിയൽ ലോകത്തേക്ക് വരുന്നത്, സീരിയൽ പ്രേക്ഷകർക്ക് ധന്യയെ സുപരിചിത ആകുന്നത് സീതാ കല്യാണം സീരിയലിൽ കൂടിയാണ്

ഇപ്പോൾ സീതാ കല്യാണം സീരിയൽ താൽക്കാലികം ആയി നിർത്തി വെച്ചിരിക്കുന്നത് കൊണ്ട് സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം, നടി ധന്യ പങ്ക് വെച്ച ഒരു ഡാൻസ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്, മൈക്കിൾ ജാക്സൻറെ മൂൺ വാക്ക് അനുകരിക്കുന്ന വീഡിയോയായണ് താരം പങ്ക് വെച്ചിരിക്കുയാണത്, കറുപ്പും വെളുപ്പും ഡ്രെസ്സിൽ ഉള്ള താരത്തിന്റെ മൂൺ വാക്ക് അതിമനോഹരം ആയിട്ടുണ്ടെന്നാണ് കണ്ട മിക്കവരുടെയും അഭിപ്രായം, അത് കൂടാതെ താരം യോഗ ചെയുന്ന വീഡിയോയും പങ്ക് വെച്ചിട്ടുണ്ട്, നിരവതി പേരാണ് നടി ധന്യ മേരി വർഗീസിൻറെ ഡാൻസിനെ പ്രശംസിക്കുന്നത്

x