നടി സാധികയുടെ പുതിയ പണി കണ്ടോ? അപാര തന്റേടം തന്നെയെന്ന് ആരാധകർ

സംവിധാനത്തിന് പിന്നാലെ നിർമ്മാണ രംഗത്തേക്ക് ചുവടു വച്ച നടി സാധിക വേണുഗോപാൽ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയും അവതാരകയുമാണ് . സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഒരു സ്ഥാനം ഉറപ്പിച്ച നടി പിന്നീട് അവതാരകയായും എത്തി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക മിനി സ്ക്രീനിലേക്ക് കടന്നു വരുന്നത് . 2009 ഇൽ സാധിക മോഡലിംഗ് രംഗത്ത് സജീവമായിരുന്നു.

പ്രമുഖ ബ്രാൻഡുകൾ ആയ ഇന്ദുലേഖ സ്കിൻ കെയർ ഓയിൽ, ലതിക ടെക്സ്റ്റൈൽ മധുരൈ ,ലാൻഡ് ലിങ്ക്സ്, ഓറഞ്ച് ബോട്ടിക് എന്നിവയുടെ മോഡൽ ആയിരുന്നു . സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയ സാധിക ഡയറക്ടർ വേണുഗോപാലിൻറെ ( വേണു സിത്താര) മകളാണ്. അമ്മ രേണുക നടിയാണ് . ഭർത്താവ് ബിബിൻ ഒരു ബിസിനസ് മാൻ ആണ്.

സാദികയുടെ ആദ്യ സിനിമ ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് ആണ്. കളിക്കളം, എംഎൽഎ മണി പത്താം ക്ലാസ്സും ഗുസ്തിയും എന്നിങ്ങനെ നിരവധി സിനിമകളിലും സാധിക അഭിനയിച്ചിട്ടുണ്ട്. മിനി സ്ക്രീനിൽ എത്തിയ താരം പിന്നെ അവതാരകയായും തിളങ്ങി . ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ടേസ്റ്റ് ടൈം എന്ന പാചക പരിപാടിയുടെ അവതാരകയായിരുന്നു സാധിക. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ടേസ്റ്റ് എന്ന പാചക പരിപാടിയുടെ അവതാരകയായിരുന്നു താരം. വ്യത്യസ്തമായ നാടൻ വിഭവങ്ങളും ചൈനീസ് വിഭവങ്ങളും എല്ലാം പ്രേക്ഷകർക്ക് മുൻപിൽ അവതരിപ്പിച്ച് താരം തിളങ്ങി.

സോഷ്യൽ മീഡിയയിൽ സജീവമായ നടി തൻറെ നിലപാടുകൾ തുറന്നു പറയാൻ മടി കാണിക്കാറില്ല. അതിനാൽ തന്നെ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂട പ്രേക്ഷകരുമായി താരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ നിർമ്മാണ രംഗത്തേക്ക് ചുവടു വെച്ചിരിക്കുകയാണ് സാധിക. താരം പുതിയ ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ.

കൊച്ചിയിൽ പുതിയ നിർമ്മാണ കമ്പനിയായ ക്രിയാ മൂവി മേക്കേഴ്സിന്റെ ലോഞ്ചിംഗ് നടന്നു .നിർമ്മാണ കമ്പനിയുടെ ഉദ്ഘാടനം നിർവഹിച്ചത് സാധികയുടെ അമ്മയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം. ക്രിയ മൂവീസ് മേക്കേഴ്സിന്റെ ലോഞ്ചിംഗ് പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സംവിധാനത്തിലും സാധിക ഒരു കൈ നോക്കിയിട്ടുണ്ട്. ക്രിയ മൂവീസ് ലോഞ്ചിംഗ് പരിപാടിയിൽ താൻ ആദ്യമായി സംവിധാനം ചെയ്ത കവർ സോങ്ങ് ലഗാവ് കെ ദാഗെയുടെ പ്രിവ്യൂ ഷോയും നടന്നിരുന്നു. അതിൽ ഗാനം ആലപിച്ചിരിക്കുന്നത് ഗോപിക യാണ് കൂടാതെ കള്ളിച്ചെല്ലമ്മ എന്ന ഹ്രസ്വ ചിത്രത്തിൻറെ വിജയ ആഘോഷവും ബോസ് മീഡിയയുടെ ആനിവേഴ്സറിയും
ഇതേ വേദിയിൽ നടക്കുകയും ചെയ്തു. നടിയുടെ പുതിയ സംരംഭത്തിന് ആരാധകർ എല്ലാ വിധ ആശംസകളും നേർന്ന് രംഗത്തെത്തിയിരിക്കുകയാണ്.

x