ഡിമ്പൽ നിസ്സാരക്കാരിയല്ല – നട്ടെല്ല് അലിയുന്ന രോഗത്തെ ആത്മവിശ്വാസം കൊണ്ട് പൊരുതി തോൽപ്പിച്ചവൾ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പരിപാടി ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ്സ് സീസൺ ത്രീ. കഴിഞ്ഞ സീസൺ ഗംഭീര വിജയമായി മുന്നേറുമ്പോഴാണ്‌ കോവിഡ് വ്യാപനം ഉണ്ടാകുന്നതും ബിഗ് ബോസ് പകുതി വെച്ച് നിർത്തുന്നതും. പ്രേക്ഷകരെ പിടിച്ചിരുത്താൻ പറ്റിയതെല്ലാം ബിഗ് ബോസ് പ്രേക്ഷകർക്കായി എല്ലാ സീസണിലും ഒരുക്കി വെക്കാറുണ്ട്. ഇത്തവണയും അങ്ങനെ തന്നെയാണ് ഉണ്ടായിരിക്കുന്നത്. വ്യത്യസ്ത മേഖലകളിൽ നിന്നും തികച്ചു വ്യത്യസ്തമായ ചുറ്റുപാടിൽ നിന്നും വന്നവരെ ഒരുമിച്ചൊരു വീട്ടിൽ നൂറു ദിവസം താമസിക്കാൻ വിടുന്നു എന്നതാണ് ബിഗ് ബോസിനെ വ്യത്യസ്തമാക്കുന്നത് .

 

ഇന്ത്യയിൽ ഒട്ടുമിക്ക ഭാഷയിലും ബിഗ് ബോസ് റിയാലിറ്റി ഷോ ഉണ്ട്. അതിന്റെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. ഒരു കൂട്ടം മത്സരാർത്ഥികളെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചു നാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കാൻ അനുവദിക്കുന്നു. എന്നിട്ടു ഓരോ ദിവസവും അവർക്കു ഓരോ ടാസ്കുകൾ നൽകുകയും അവരുടെ ഓരോ നീക്കങ്ങളും ക്യാമറയിൽ ഒപ്പിയെടുത്തു പ്രേക്ഷകരിലെത്തിക്കുകയും ചെയ്യുന്നു അതാണ് ബിഗ് ബോസ്. ഓരോ ആഴ്ചയും രണ്ടു മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്നു പുറത്താക്കുകയും അങ്ങനെ ഏറ്റവും ഒടുവിൽ വീട്ടിൽ അവശേഷിക്കുന്ന ആളെ വിജയിയായി പ്രഖ്യാപിക്കുകയുമാണ് ചെയ്യുന്നത്.

ബിഗ് ബോസ് മൂന്നാം സീസണിന്റെ ആദ്യം ദിനം തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് മുട്ടോളം മുടിയുള്ള ഫ്രീക്ക് പെണ്ണ് ഡിമ്പൽ. ആദ്യ എപ്പിസോഡിൽ തന്നെ തന്റെ വ്യക്തിത്വം കൊണ്ട് ബിഗ്‌ബോസ് ക്യാമറ കണ്ണുകളെ പരമാവധി സമയം തന്റെ നേരെ നിർത്താൻ ഡിമ്പൽന് സാധിച്ചു. ബിഗ് ബോസ് ആദ്യ ദിനം അവസാനിച്ചപ്പോൾ സ്‌കോർ ചെയ്തത് ഡിമ്പൽ തന്നെയാണെന്ന് നിസംശയം പറയാം. അതോടെ മുൻപ് കണ്ടു പരിചയമില്ലാത്ത ഡിമ്പൽനെ കുറിച്ച് മലയാളികൾ അന്വേഷണവും തുടങ്ങി. സോഷ്യൽ മീഡിയയിലെങ്ങും ഡിമ്പൽ തന്നെയാണ് ഇപ്പോൾ താരം.

തന്റേതായ വ്യക്തിത്വം എടുത്തു കാണിക്കുന്ന തരത്തിലുള്ള ഒരു മത്സരമാണ് ഡിമ്പൽ ആദ്യ എപ്പിസോഡിൽ കാഴ്ച വെച്ചത്. തനിക്കു പറയാനുള്ളത് ആരോടാണെങ്കിലും എവിടെ വെച്ചാണെങ്കിലും മുഖത്ത് നോക്കി പറയാനുള്ള ധൈര്യം തന്നെയാണ് ഡിമ്പൽനെ വ്യത്യസ്ത ആക്കുന്നത്. മോഡലും ഒരു സൈക്കോളജിസ്റ്റുമാണ് ഡിമ്പൽ. സൂര്യ ടിവിയിൽ മുൻപ് സംപ്രേക്ഷണം ചെയ്ത മലയാളി ഹൌസ് എന്ന പരിപാടിയിലെ റണ്ണർ അപ്പായ തിങ്കൾ ബാലിന്റെ സഹോദരി ആണ് ഡിമ്പൽ ബാൽ. തിങ്കളും ഡിമ്പലും കൂടി ഒരു ബിസിനസ്സും നടത്തി വരുന്നുണ്ട്.

ഇപ്പോഴും ചിരിക്കുന്ന മുഖവുമായി കാണാറുള്ള ഡിംബലിന്റെ ജീവിതത്തിൽ ഒരു നോവിന്റെ കഥയുമുണ്ട്. ഒരു ക്യാൻസർ സർവൈവർ ആണ് ഡിമ്പൽ. പത്രണ്ടാമത്തെ വയസ്സിൽ ആണ് നട്ടെല്ലിന് ക്യാൻസർ ബാധിക്കുന്നത്. നട്ടെല്ല് അലിഞ്ഞു പോകുന്ന അവസ്ഥ ആയിരുന്നു. അതിനോട് പോരാടി വിജയിച്ച ആത്മവിശ്വാസം ആണ് ഡിമ്പലിന്റെ ആത്മവിശ്വാസത്തിന് കാരണം. തന്റെ വ്യക്തിത്വ രൂപീകരണത്തിന് ഇത് ഒരു വലിയ പങ്കു വഹിച്ചിട്ടുണ്ട് എന്ന് ഡിമ്പൽ തന്നെയാണ് വ്യക്തമാക്കിയത്. നട്ടെല്ലിൽ ശസ്ത്രക്രിയ ചെയ്ത പാട് ഡിമ്പൽ തന്നെ ചിത്രങ്ങളിലൂടെ പങ്കു വെച്ചിട്ടുണ്ട്.

ബിഗ്‌ബോസിന്റെ തുടക്കത്തിൽ തന്നെ ആധിപത്യം സ്ഥാപിച്ച താരത്തിന്റെ പേര് പോലെ തന്നെ അവർ പകുതി മലയാളിയും പകുതി നോർത്ത് ഇന്ത്യനും ആണ്. ഡിമ്പലിന്റെ ‘അമ്മ മലയാളിയും അച്ഛൻ ഉത്തർ പ്രദേശ് സ്വദേശിയുമാണ്. മോഡലിംഗിൽ സജീവമായ താരത്തിന്റെ മുടി തന്നെയാണ് ഏറെ ശ്രദ്ധേയം. ക്ലിനിക്കൽ സൈക്കോളജിയിൽ എംഎസ്സിയും എംഫില്ലും പൂർത്തിയാക്കിയ ആളാണ് ഡിംമ്പൽ.

x