ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആ സമ്മാനം ഞങ്ങളെ തേടിയെത്തി വീഡിയോ പങ്കുവെച്ച് പേർളി മാണി

അവതാരകയായും നടിയായും മോട്ടിവേഷൻ സ്പീക്കറായും, ഗായികയായും ഒക്കെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് പേർളി മാണി. തന്റേതായ ശൈലി കൊണ്ട് മികച്ച അവതരണത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാൻ താരത്തിന് അന്നും ഇന്നും സാധിച്ചിട്ടുണ്ട്. അവതാരിക ആയാണ് ക്യാമറക്കു മുന്നിൽ എത്തിയതെങ്കിലും മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സ് ഒന്നാം സീസണിലെ മത്സരാർത്ഥി ആയാണ് പേർളി കൂടുതൽ ശ്രധിക്കപ്പെട്ടത്. പേര്ളിയുടെ ജീവിതത്തിലെ വഴിത്തിരിവ് പോലും ബിഗ് ബോസ് റിയാലിറ്റി ഷോ ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം.

ബിഗ് ബോസ്സിലെ തന്നെ മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷുമായി പേർളി പ്രണയത്തിൽ ആവുകയും ഷോ കഴിഞ്ഞപ്പോൾ ഇവർ വിവാഹിതരാവുകയും ചെയ്തിരുന്നു. ബിഗ് ബോസ് റിയാലിറ്റി ഷോ യിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ള ജോഡികളായിരുന്നു പേര്ളിയും ശ്രീനിഷും. ഷോ അവസാനിച്ചു ഇത്രയും നാൾ ആയെങ്കിലും ഇവരുടെ ആരാധകർക്കു ഇവർ ഇപ്പോഴും പ്രിയപ്പെട്ടവരാണ് , ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരധകർക്ക് അന്നും ഇന്നും വലിയ താല്പര്യമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ ജീവിതത്തിലെ ചെറിയ ചെറിയ സന്തോഷങ്ങൾ പോലും ആരധകരുമായി പങ്കുവെക്കാറുണ്ട്. പേർളി ഗർഭിണി ആയ വാർത്ത വലിയ ആഘോഷത്തോടെയാണ് സോഷ്യൽ ലോകം ഏറ്റെടുത്തതു. ഒരുപക്ഷേ മലയാളികൾ ഇത്രകണ്ട് ആഘോഷമാക്കിയ ഒരു ഗർഭകാലം വേറെ ഉണ്ടാകാൻ വഴിയില്ല. പേർളി മാണിയുടെ ഗർഭകാലം അത്രയും ആഘോഷമാക്കിയിരുന്നു സോഷ്യൽ മീഡിയയും ആരാധകരും മാധ്യമങ്ങളും. ഗർഭകാലത്തിന്റെ ഓരോ നിമിഷവും പേർളിയും ഭർത്താവ് ശ്രീനിഷും ആരാധകരും വലിയ ആഘോഷം ആയിട്ടാണ് കൊണ്ടാടിയത്.

കഴിഞ്ഞ ആഴ്ചയാണ് പേർളി മാണിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയത്. ഈ ആഴ്ച തന്നെ ഡെലിവറി ഉണ്ടാകാൻ ഇടയുള്ളതിനാലാണ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ തീരുമാനിച്ചത്. തങ്ങളുടെ കുഞ്ഞു അധിതിക്കായി കാത്തിരിക്കുന്ന പേർളിക്കും ശ്രീനിഷിനും മറ്റൊരു സന്തോഷ വാർത്ത ആണ് ലഭിച്ചിരിക്കുന്നത്. പേര്ളിയുടെ യൂട്യൂബ് ചാനലിന് ഗോൾഡൻ പ്ലേയ് ബട്ടൺ കിട്ടിയിരിക്കുകയാണ്‌ ഇപ്പോൾ. പത്തു ലക്ഷം സബ്സ്ക്രൈബേർസ് ഉള്ള ചാനലുകൾക്കു മാത്രമായി യൂട്യൂബ് നൽകുന്ന ഒരു സമ്മാനം ആണിത്. പേര്ളിയുടെ ചാനൽ കഴിഞ്ഞ മാസം 10 ലക്ഷം സബ്സ്ക്രൈബേർസ് ആയിരുന്നു.

പേർളി യൂട്യൂബിൽ സജീവമായിട്ടു വളരെ കുറച്ചു നാളുകൾ മാത്രമാണ് ആയത്. ഈ ചുരുങ്ങിയ കാലയളവിൽ തന്നെ പത്തു ലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കാൻ കഴിഞ്ഞ സന്തോഷത്തിൽ ആണ് പേർളി ഇപ്പോൾ. ഗൂഗിളിന്റെ സമ്മാനമായ ഗോൾഡൻ പ്ളേ ബട്ടൺ അൺബോക്‌സ് ചെയ്യുന്ന വീഡിയോ പേർളി തന്റെ ചാനലിൽ പബ്ലിഷ് ചെയ്തിരുന്നു. ഒരുപാടു നാളത്തെ കാത്തിരിപ്പിനു ശേഷമാണു തന്നെ തേടി ഈ വാർത്ത വന്നതെന്ന് പേർളി പറയുന്നു. കുഞ്ഞതിഥി എത്തും മുന്നേ 10 ലക്ഷം കടക്കും എന്ന് പേർളി മുന്നേ പറഞ്ഞിരുന്നു. ഇപ്പോൾ അത് സാധിക്കാനായത്തിന്റെ സന്തോഷത്തിലാണ് പേർളി.

 

x