പാടാത്ത പൈങ്കിളി സീരിയലിലെ വേലക്കാരി കനകയും വില്ലത്തി സ്വപ്നയും തമ്മിലുള്ള ബന്ധം അറിയാമോ ?

മലയാളി സീരിയൽ പ്രേമികളുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന സീരിയൽ.സീരിയൽ തുടങ്ങി കുറച്ചു നാളുകൾ മാത്രമേ ആയുള്ളൂ എങ്കിലും സീരിയലില് ഇപ്പോൾ ആരാധകർ ഏറെയാണ്.കാരണം മറ്റൊന്നുമല്ല സീരിയലിലെ എല്ലാ കഥാപത്രങ്ങളും അഭിനയത്തിൽ മികവ് പുലർത്തുന്നത് തന്നെയാണ് കാരണം.കണ്മണി എന്ന ആരോരുമില്ലാത്ത വീട്ടുജോലിക്കാരി ആ വീട്ടിലെ തന്നെ മകന്റെ ഭാര്യയായി മാറുകയും പിന്നീട് ആ കുടുംബത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് പരമ്പരയിൽ പറയുന്നത്.കണ്മണി എന്ന നായിക കഥാപത്രമായി എത്തുന്നത് മനീഷയാണ് , ദേവ എന്ന നായക കഥാപാത്രമായി എത്തുന്നത് സൂരജുമാണ്.

പ്രമുഖ നടി അംബിക അടക്കം നിരവധി പ്രമുഖ താരങ്ങളും അതുപോലെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന സീരിയൽ കൂടിയാണ് പാടാത്ത പൈങ്കിളി.പരമ്പരയിൽ സ്വപ്ന എന്ന വില്ലത്തി കഥാപാത്രത്തിലൂടെ എത്തുന്ന അർച്ചനയും വീട്ടുവേലക്കാരിയായി എത്തുന്ന കനകയും തമ്മിൽ വല്ല ബന്ധവുമുണ്ടോ എന്ന് സീരിയൽ ആരധകരോട് ചോദിച്ചാൽ സീരിയലിലെ രണ്ട് കഥാപാത്രങ്ങൾ തന്നെ എന്നാകും ആരധകർ മറുപടി പറയുക.കൺമണിയുടെ കൂടെ നിൽക്കുന്ന കനകയുടെ ശത്രുവാണ് സ്വപ്ന.അതുകൊണ്ട് തന്നെ ചില എപ്പിസോഡുകളിൽ നല്ല ഏറ്റുമുട്ടലും പരസ്പരം ഉണ്ടാവാറുണ്ട്.എന്നാൽ സീരിയലിനെ വെല്ലുന്ന ഒരു കഥയുണ്ട് ഇരുവരും തമ്മിൽ യഥാർത്ഥ ജീവിതത്തിൽ.

 

ഇരുവരും വർഷങ്ങൾ ഒന്നിച്ചു പഠിച്ചവരും കളികൂട്ടുകാരുമാണ് എന്ന് എത്ര സീരിയൽ ആരധകർക്ക് അറിയാം ? ഇരുവരും സീരിയലിൽ എത്തുന്നതിനു മുൻപേ വല്യ കൂട്ടുകാരന്.ഒന്നിച്ചു കളിച്ച് പഠിച്ചു വളർന്നുവന്നവരാണ് അർച്ചനയും ചിത്രയും.സോഷ്യൽ മീഡിയയിൽ സജീവമായ അർച്ചന സുശീലൻ തന്നെയാണ് പാടാത്ത പൈങ്കിളിയിലെ ഷൂട്ടിങ് ലൊക്കേഷൻ സ്റ്റീലിനൊപ്പം ആ അപൂർവ സുഹൃത് ബേണ്ടതിനെ കഥയും പറഞ്ഞത്.

 

കനക എന്ന വീട്ടുജോലിക്കാരിയുടെ വേഷത്തിലാണ് ചിത്ര പാടാത്ത പൈങ്കിളിയിൽ വേഷമിടുന്നത് , നായികാ കഥാപാത്രമായ വേലക്കാരിയായ കൺമണിയെ പിന്തുണയ്ക്കാനും , പല മോശം സന്ദർഭങ്ങളിൽ നിന്നും രക്ഷിക്കാനും , കട്ടക്ക് കൂടെ നിൽക്കുന്ന കഥാപാത്രത്തെയാണ് കനക സീരിയലിൽ അവതരിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ ആ വീട്ടിലെ മരുമകൾ കൊച്ചമ്മ കഥാപാത്രമായാ സ്വപ്നയോടും കട്ട എതിർപ്പ് കാണിക്കുന്ന കഥാപാത്രമാണ് കനകയുടേത്.ഒരാൾ പോസിറ്റീവ് കഥാപാത്രത്തിൽ തിളങ്ങുമ്പോൾ മറ്റൊരാൾ വില്ലത്തി വേഷത്തിൽ തിളങ്ങുന്നു,എന്നാൽ ഇരുവരും തമ്മിൽ യഥാർത്ഥ ജീവിതത്തിൽ ഒന്നിച്ചുപഠിച്ചതെന്നും , കൂട്ടുകാരാണെന്നും പലർക്കും അറിയില്ല.

 

മികച്ച എപ്പിസോഡുകളും , മികച്ച കഥാമുഹൂർത്തങ്ങളുമായി പാടാത്ത പൈങ്കിളി സീരിയൽ ഇപ്പോൾ പ്രേഷകരുടെ ഇഷ്ട സീരിയൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്.സീരിയൽ തുടങ്ങി വളരെ കുറച്ചു മാസങ്ങൾ ആയുള്ളൂ എങ്കിലും റേറ്റിങ്ങിലും പിന്തുണയിലും മറ്റുള്ള സീരിയലുകളെ വെല്ലുന്ന പ്രകടനമാണ് പാടാത്ത പൈങ്കിളി സീരിയൽ കാഴ്ചവെക്കുന്നത്.ദേവയായി വേഷമിടുന്ന സൂരജിനും കണ്മണിയായി വേഷമിടുന്ന മനീഷക്കും ഇപ്പോൾ ആരധകർ ഏറെയാണ്.സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും ഇടയ്ക്കിടെ കിടിലൻ ചിത്രങ്ങൾ ആരധകരുമായി പങ്കുവെക്കാറുണ്ട്

x