സ്വന്തം ഭാര്യ ഷഫ്‌നയെ കുറിച്ച് സാന്ത്വനം സീരിയലിലെ ശിവൻ പറഞ്ഞത് കേട്ടോ

മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ട സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ.കുടുംബ ബന്ധങ്ങളുടെ വില മനസിലാക്കി കൊടുക്കുന്ന ജേഷ്ഠൻ അനുജന്മാരുടെ കഥ ഇപ്പോൾ കേരളക്കര മൊത്തം ഏറ്റെടുത്തുകഴിഞ്ഞു.സാധാരണ ക്ളീഷേ സീരിയൽ കഥയിൽ നിന്നും വ്യത്യസ്തമാണ് സാന്ത്വനം സീരിയൽ.ബാലന്റെയും 3 അനുജന്മാരുടെയും കഥ പറയുന്ന പരമ്പരയിൽ ഇപ്പോൾ പ്രേഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണ് ശിവയും അഞ്ജലിയും.ഇഷ്ടമല്ലാതെ വിവാഹം കഴിച്ച ശിവയ്ക്കും അഞ്ജലിയുടെയും കുടുംബ ജീവിതത്തിൽ സംഭവിക്കുന്ന സംഭവ വികാസങ്ങളാണ് സീരിയൽ പറയുന്നത്.

 

ഒരിക്കലും ചേരില്ല എന്ന് കരുതുമ്പോഴും പരസ്പരം വെറുക്കാൻ നോക്കുമ്പോഴും അഞ്ജലിയും ശിവയും മനസ് കൊണ്ട് അറിയാതെ പരസ്പരം അടുക്കുന്ന കഥാമുഹൂർത്തങ്ങളാണ് സീരിയലിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.ജയന്തിയിൽ നിന്നും അഞ്ജലിയുടെ അമ്മയിൽ നിന്നും ഏറ്റ പരിഹാസവും കുത്തുവാക്കുകളും കൊണ്ട് ശിവൻ തളർന്നു പോകുമ്പോൾ ഒപ്പം നില്ക്കാൻ ഒരുങ്ങുകയാണ് അഞ്ജലിയിപ്പോൾ.ഇരുവരും അറിയാതെ പ്രണയത്തിലേക്ക് വഴി മാറുന്ന കഥാമുഹൂര്തങ്ങളാണ് ഇനി വരാൻ പോകുന്നത്.മികച്ച കഥ മുഹൂർത്തങ്ങളുമായി പരമ്പര ഇപ്പോൾ റേറ്റിങ്ങിൽ മുൻപന്തിയിലാണ്.പ്രേഷകരുടെ ആവശ്യപ്രകാരം പാരമ്ബര ഞായറാഴ്ച കൂടെ സംപ്രേഷണം തുടങ്ങിയിട്ടുണ്ട്.

 

കാര്യം സാന്ത്വനത്തിൽ മുരടനായ കഥാപാത്രം ആയിട്ടാണ് ശിവയായി എത്തുന്ന സജിൻ എങ്കിലും താരത്തിന്റെ യാതാർത്ഥ ജീവിതത്തിലെ വിവാഹവും കുറച്ചു പ്രേശ്നങ്ങൾ നിറഞ്ഞതായിരുന്നു.അതിനെക്കുറിച്ച് ഇക്കഴിഞ്ഞാ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സജിൻ പറഞ്ഞത് ഇങ്ങനെയാണ്..ഷഫ്‌നയുമൊന്നിച്ചുള്ള വിവാഹം കുറച്ചല്ല കുറച്ച് അധികം പ്രേശ്നങ്ങൾ നേരിട്ടിരുന്നു.വിവാഹം നടക്കുന്ന സമയം ഞാനും ഷഫ്‌നയും വളരെ ചെറുപ്പമായിരുന്നു , പ്രേശ്നങ്ങളെ അതിജീവിക്കാൻ കുറച്ചു ബുദ്ധിമുട്ടായിരുന്നു ..എന്റെ വീട്ടിൽ പൂർണ സമ്മതം ആയിരുന്നു വിവാഹത്തിന് ..എന്നാൽ അവളുടെ വീട്ടിൽ അങ്ങനെ ആയിരുന്നില്ല കാര്യങ്ങൾ , എങ്കിലും കാലം എല്ലാം മായ്ച്ചു കളയും എന്ന് പറയുന്നത് പോലെ എല്ലാം ഇപ്പോൾ സോൾവായിക്കൊണ്ടിരിക്കുകയാണെന്നും സജിൻ പറഞ്ഞു,..

 

യഥാർത്ഥ ജീവിതത്തിൽ ഭാര്യയുടെ റോളിൽ ഷഫ്‌ന എങ്ങനെ ആണെന്നുള്ള ചോദ്യത്തിന് സജിന്റെ മറുപടി ഇങ്ങനെ ആയിരുന്നു ..”എന്റെ മുഖം കണ്ടാൽ അവൾക്ക് എല്ലാ കാര്യങ്ങളും മനസ്സിലാകുകയും അതുപോലെ അവൾ എനിക്ക് വേണ്ടത് ഒക്കെ ചെയ്ത് തരും ..ഭാര്യാ എന്നതിലുപരി എനിക്കവൾ ഏറ്റവും നല്ല കൂട്ടുകാരി കൂടെയാണ്.എന്റെ ഏത് പ്രേശ്നവും പറയാതെ തന്നെ അവൾക്ക് മനസിലാകും , അത് പരിഹരിക്കാനും അവൾ ഒപ്പം നിൽക്കും , യാത്രകൾ പോകാനും സന്തോഷ നിമിഷങ്ങളിലും എല്ലാം അവൾ ഉണ്ടാകും എന്റെ കൂടെ.അവൾ എനിക്ക് അത്ര പ്രിയപ്പെട്ടതാണ് എന്നാണ് സജിൻ പറയുന്നത്.

 

അധികം സീരിയലിൽ ഒന്നും സജിൻ അഭിനയിച്ചിട്ടില്ല , ആദ്യ സീരിയൽ തന്നെ സാന്ത്വനം ആണ് ,എങ്കിലും ശിവയായി വേഷമിടുന്ന നടൻ സജിന് ആരധകർ ഏറെയാണ്.ഒറ്റ സീരിയൽ കൊണ്ട് തന്നെ നിറയെ ആരധകരെ സമ്പാദിക്കാൻ സജിന് സാധിച്ചിട്ടുണ്ട്. ശിവയുടെയും അഞ്ജലിയുടെയും കിടിലൻ റൊമാന്റിക് രംഗങ്ങൾക്കായി കാത്തിരിക്കുകയാണ് സീരിയൽ ആരധകർ

x