ഉടൻ പണത്തിൽ നിന്നും ഡെയിൻ ഡേവിസ് പിന്മാറിയോ ? കാരണം ഇതാണ്

മലയാളി ടെലിവിഷൻ പ്രേഷകരുടെ ഇഷ്ട റിയാലിറ്റി ഷോയാണ് മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഉടൻ പണം.വ്യത്യസ്‍തമായ അവതരണവും മത്സര ആവേശത്തിന്റെ നിമിഷങ്ങളുമായി പ്രേക്ഷകരെ പിടിച്ചിരുത്താൻ ഉടൻ പണത്തിന് സാധിച്ചിട്ടുണ്ട്.കൊറോണ പ്രസന്ധിയിൽ പോലും ഉടൻ പണത്തെ തളർത്താൻ സാധിച്ചിരുന്നില്ല , അതിന് കാരണം തന്നെ കുട്ടികളെയും മുതിർന്നവരെയും ഒരേപോലെ പിടിച്ചിരുത്താൻ കഴിയുന്ന തരത്തിലുള്ള ഡെയിൻ ഡേവിസ് – മീനാക്ഷി കോമ്പൊയിലുള്ള കിടിലൻ അവതരണവും രസകര നിമിഷങ്ങളുമാണ്.മത്സരച്ചൂടിനൊപ്പം സാമ്പത്തികമായി ബുദ്ധിമുട്ടിൽ കഴിയുന്നവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടു കൂടി തുടങ്ങിയ റിയാലിറ്റിഷോ യ്ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

 

 

ഉടൻ പണത്തിന്റെ ഹൈലൈറ്റ് എന്ന് പറയുന്നത് തന്നെ മീനാക്ഷിയും ഡേയ്‌നും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ്.ഇപ്പോഴിതാ കുറച്ചു ദിവസങ്ങളായി ഡെയിൻ നെ ഉടൻ പണത്തിൽ കാണാത്തത് പ്രേക്ഷകരെ വല്ലാതെ നിരാശയിൽ ആഴ്ത്തിയിട്ടുണ്ട്.ഡെയിനെ കാണാത്തതും പകരം സൂരജ് ഉടൻ പണത്തിലേക്ക് എത്തിയതും പ്രേക്ഷകരെ ശരിക്കും സംശയത്തിലാഴ്ത്തിയിട്ടുണ്ട്.ഡെയിൻ ഷോ യിൽ നിന്നും പിന്മാറിയോ എന്നാണ് ആരധകരുടെ ചോദ്യം.ഉടൻ പണത്തിന്റെ പുതിയ പ്രോമോകളിൽ പോലും ഡെയിനെ കാണാത്തതാണ് പ്രേക്ഷകർ ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിക്കാൻ കാരണം.വെത്യസ്തമായ അഭിനയ ശൈലികൊണ്ടും അവതരണം കൊണ്ടും വേഷപ്പകർച്ചകൊണ്ടുമാണ് മീനാക്ഷിയും ഡെയിനും ആരധകരെ കയ്യിലെടുത്തത് അതുകൊണ്ട് തന്നെ ഡെയിൻ ന്റെ അസാന്നിധ്യം ശരിക്കും ആരാധകരെ സങ്കടത്തിലാക്കുന്നുണ്ട്.

 

ഡെയിൻ എവിടെ എന്നുള്ള ആരാധകരുടെ ചോദ്യത്തിന് നിരവധി ഉത്തരങ്ങളാണ് പ്രേക്ഷകർ തന്നെ നൽകുന്നത്.ഡെയിൻ ഉടൻ പണത്തിൽ നിന്നും പിന്മാറി എന്ന് കുറച്ചുപേർ അഭിപ്രായം പങ്കുവച്ചപ്പോൾ ബിഗ് ബോസ് പുതിയ സീസണിലേക്ക് ഡെയിൻ എത്തുന്നതാണ് ഉടൻ പണത്തിലെ അസാന്നിധ്യത്തിനു കാരണം എന്നായിരുന്നു മറ്റു ചിലരുടെ അഭിപ്രയങ്ങൾ.എന്നാൽ ഇതിനെക്കുറിച്ച് ഇതുവരെ ഡെയിൻ പ്രതികരിച്ചിട്ടില്ല.ചിൽഡ്രൻസ് സ്പെഷ്യൽ എപ്പിസോഡുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.അതിൽ മീനാക്ഷിക്കൊപ്പം കോംബോ ആയി എത്തുന്നത് സൂരജാണ്.എന്നാൽ ഉടൻ തന്നെ ഡെയിൻ തിരിച്ചെത്തണം എന്നാണ് ആരധകരുടെ ആവിശ്യം , ഡെയിനെ ഒരുപാട് മിസ് ചെയ്യുന്നു എന്ന അഭിപ്രായങ്ങൾ നിരവധിയാണ് വന്നുകൊണ്ടിരിക്കുന്നത്.

 

നിരവധി സിനിമകളിലും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും സജീവ സാന്നിധ്യമായ ഡെയിന് നിരവധി ആരധകരെ സമ്മാനിച്ച റിയാലിറ്റി ഷോ ആയിരുന്നു ഉടൻ പണം.അതുപോലെ തന്നെ മീനാക്ഷിക്കും.നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മത്സരാത്ഥിയായിട്ടാണ് മീനക്ഷി എത്തുന്നത് , തുടക്കം തന്നെ ഏറെ പ്രേക്ഷക ശ്രെധ പിടിച്ചുപറ്റാൻ മീനാക്ഷിക്ക് സാധിച്ചിരുന്നു.ക്യാമ്പസ് ഇന്റർവ്യൂ ലൂടെ പത്തൊമ്പതാം വയസിൽ ജോലി നേടിയ താരം കൂടിയാണ് മീനാക്ഷി.അഭിനയത്തോടുള്ള ആവേശവും ആഗ്രഹവും കൊണ്ട് ജോലിയിൽ നിന്നും ഒരു മാസം ലീവ് എടുത്തായിരുന്നു മീനാക്ഷി നായികാ നായകനിൽ പങ്കെടുക്കാൻ എത്തിയത്.പിന്നീട് ജോലി ഉപേഷിച്ച് അഭിനയലോകത്തേക്കും അവതരണലോകത്തേക്കും താരം എത്തുകയായിരുന്നു.മീനാക്ഷി – ഡെയിൻ കോംബോ പ്രേക്ഷകർക്ക് ഇഷ്ട കോമ്പോ യാണ് അതുകൊണ്ട് തന്നെ ഡെയിനെ ഉടൻ പണത്തിൽ കാണാത്തത് ആരധകരെ ശരിക്കും സങ്കടത്തിൽ ആഴ്ത്തിയിട്ടുണ്ട്

x