ആളൊഴിഞ്ഞ അപ്പാർട്ട്മെന്റിൽ കൂട്ടികൊണ്ടുപോയി എന്റെ നെഞ്ചിൽ കയ്യിട്ടു , കുടുംബവിളക്ക് താരം സുമിത്രയുടെ വെളിപ്പെടുത്തൽ വീണ്ടും വൈറലാകുന്നു

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയൽ.സുമിത്ര എന്ന സാദാരണ വീട്ടമ്മയുടെ ജീവിതത്തിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം.സുമിത്രയുടെയും സിദ്ധാര്ഥിന്റെയും ജീവിതത്തിലേക്ക് വേദിക എന്നൊരു പെണ്ണ് കടന്നുവരികയും പിന്നീട് കുടുംബജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമായോക്കെയാണ് സീരിയലിന്റെ കഥ.പ്രേക്ഷക ശ്രെധ ഏറെ നേടിയ സീരിയൽ ഇപ്പോൾ റേറ്റിങ്ങിലും മുൻ പന്തിയിലാണ്.മികച്ച അഭിനയം കൊണ്ടും മികച്ച കഥ കൊണ്ടും പ്രേഷകക്കിടയിൽ വളരെ പെട്ടന്നാണ് കുടുംബവിളക്ക് എന്ന സീരിയൽ സ്ഥാനം പിടിച്ചിരിക്കുന്നത്.സുമിത്ര എന്ന വീട്ടമ്മയായി എത്തുന്നത് മലയാളി ആരധകരുടെ പ്രിയ നടി മീര വാസുദേവ് ആണ്.തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് മീര വാസുദേവ്.മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ആദ്യ ചിത്രം കൊണ്ട് തന്നെ നിരവധി ആരധകരെ സമ്പാദിക്കാനും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റാനും താരത്തിന് സാധിച്ചിരുന്നു.ഇപ്പോഴിതാ തനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് പ്രിയ താരം മീര.ജെബി ജങ്ക്ഷൻ നിലാണ് തന്റെ ജീവിതത്തിൽ സംഭവിച്ച മോശം അനുഭവത്തെക്കുറിച്ച് മീര മനസ് തുറന്നത്.മീര യുടെ വാക്കുകളിലേക്ക്

 

വളരെ ചെറുപ്പം മുതൽ താൻ മോശം അനുഭവങ്ങൾക്ക് ഇരയായിട്ടുണ്ട്, അച്ഛനും അമ്മയും ഏറെ വിശ്വസിച്ചിരുന്ന ഒരാളിൽ നിന്ന് പോലും മോശം അനുഭവം ഉണ്ടായിട്ടുണ്ട്. ..അച്ഛന് അയാളോടുള്ള വിശ്വാസം അയാൾ മുതലെടുക്കുകയാണ് ചെയ്തത്..കഴുകന്റെ മനസുള്ളയാൾ പുറമെ വളരെ മാന്യനായിരുന്നു.വളരെ ചെറുപ്പം ആയത് കൊണ്ട് പ്രതികരിക്കാൻ താൻ ഏറെ ഭയപ്പെട്ടിരുന്നു.സന്തോഷത്തോടെ ജീവിക്കുന്ന അച്ഛനും അമ്മയും ഇത് കേട്ടാൽ വളരെ വിഷമിക്കും എന്ന് തോന്നി.അത് കൊണ്ട് ഞാൻ കുറെ സഹിച്ചു.പതിനാറാം വയസിൽ ഒരിക്കൽ അയാൾ എന്നെ ഒഴിഞ്ഞ അപ്പാർട്ട്മെന്റിൽ കൂട്ടികൊണ്ട് പോയി.ശേഷം അയാൾ എന്റെ നെഞ്ചിൽ കയ്യിട്ടു പറഞ്ഞു “ഞാൻ വിളിച്ചാൽ ഏത് നായികയും തന്നോടൊപ്പം വരും നീയും വാ ” എന്ന് പറഞ്ഞതോടെ കൂട്ടിവെച്ചിരുന്ന വെറുപ്പ് ഒറ്റയടിക്ക് ഞാൻ അദ്ദേഹത്തോട് കാണിച്ചു.ദേഹത്തുനിന്നും കൈ എടുത്തില്ലെങ്കിൽ ഞാൻ ബഹളമുണ്ടാക്കി ആളെ വിളിച്ചുവരുത്തുമെന്നും അവർ എല്ലാം കൂടി തന്നെ തല്ലി കൊല്ലുമെന്നും ഞാൻ അയാളോട് പറഞ്ഞു .എന്റെ പ്രതികരണത്തിൽ പതറിപ്പോയ അയാൾ എന്നെ വളരെ വേഗം വീട്ടിൽ കൊണ്ടുവന്നു വിടുകയും ചെയ്തു എന്നും മീര വെളിപ്പെടുത്തി.

 

മീര 2 വിവാഹങ്ങൾ കഴിച്ചിട്ടുണ്ടെങ്കിലുംരണ്ട് വിവാഹ ജീവിതവും പരാജയമായിരുന്നു..തീർത്തും ഓർക്കാൻ ഇഷ്ടപെടാത്ത കാര്യങ്ങളാണ് വിവാഹ ജീവിതത്തിൽ സംഭവിച്ചത് എന്ന് മീര പറയുന്നു.ആദ്യ ഭർത്താവിൽ നിന്നും മാനസികമായും ശാരീരികമായും ഏറെ വിഷമങ്ങൾ നേരിട്ടിട്ടുണ്ട്.ജീവന് പോലും സുരക്ഷാ ഇല്ലാതെ വന്നതോടെ നിയമപരമായി വേര്പിരിയുകയായിരുന്നു.പിന്നീട് 2012 ൽ വീണ്ടും വിവാഹിതയായി ..

 

എന്നാൽ ആ കുടുംബ ജീവിതവും പരാജയമായിരുന്നു.മാനസികമായി പൊരുത്തപ്പെടാൻ സാധിക്കാതെ വന്നതോടെ അതും വേർപിരിഞ്ഞു എന്നാണ് മീര പറയുന്നത്.അന്യ ഭാഷ നടിയാണെങ്കിലും ഇപ്പോൾ മലയാളി പ്രേഷകരുടെ പ്രിയ പ്രിയ നടിയാണ് സുമിത്ര.കുടുംബവിളക്ക് എന്ന സീരിയലിലെ സുമിത്ര എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് താരത്തിന് ലഭിക്കുന്നത്.മികച്ച അഭിനയവും കഥാമുഹൂര്തങ്ങളുമായി സീരിയൽ ഇപ്പോൾ മുന്നേറികൊണ്ടിരിക്കുകയാണ്.സീരിയൽ തുടങ്ങി അധികം നാളുകൾ ആയില്ലെങ്കിലും റേറ്റിങ്ങിൽ മുൻപന്തിയിലാണ് സീരിയൽ ഇപ്പോൾ.

x