ഇന്നാണോ നിങ്ങടെ പരിപാടി എന്ന് മാത്രമാണ് മകൻ ചോദിച്ചത് – ബിഗ്‌ബോസിലേക്ക് പോകാൻ നേരം ഒരു ആശംസ പോലും പറഞ്ഞില്ലന്ന് ഭാഗ്യലക്ഷ്മി

മിനി സ്‌ക്രീൻ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു പരിപാടി ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസിന്റെ മൂന്നാമത്തെ സീസൺ. ആദ്യ സീസണിലെ വമ്പൻ വിജയത്തിന് ശേഷം അതിന്റെ തുടർച്ചയായി എത്തിയ രണ്ടാം സീസൺ ഗംഭീര വിജയമായി നീങ്ങുമ്പോഴാണ് കൊറോണ വ്യാപനം ഉണ്ടായതും പരിപാടി പകുതി വെച്ച് നിർത്തുന്നതും. പ്രേക്ഷകരിൽ വലിയ നിരാശയാണ് അത് സമ്മാനിച്ചത്. അതുകൊണ്ട് തന്നെ അടുത്ത സീസൺ തുടങ്ങുന്നതിനായി ഉള്ള കാത്തിരിപ്പിൽ ആയിരുന്നു പ്രേക്ഷകർ.

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കഴിഞ്ഞ ദിവസം ബിഗ്‌ബോസ് സീസൺ ത്രീ ആരംഭിച്ചിരുന്നു. ബിഗ്‌ബോസ് സീസൺ ത്രീ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ആരൊക്കെ ആകും മത്സരാർത്ഥികൾ എന്ന ആകാംക്ഷയിൽ ആയിരുന്നു പ്രേക്ഷകർ. പല പ്രവചനങ്ങളും പ്രേക്ഷകരുടെ ഭാഗത്തു നിന്നും ആ സമയം ഉണ്ടായി. അത്തരത്തിൽ ഉയർന്നു കേട്ട ഒരു പേരാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മിയുടേത്. ഭാഗ്യലക്ഷ്മി ബിഗ്‌ബോസിൽ ഉണ്ടെന്നു അറിഞ്ഞതോടെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

ബിഗ്‌ബോസിലേക്ക് വരാൻ നേരം തന്റെ മക്കളിൽ നിന്നുണ്ടായ അനുഭവം പങ്കു വെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ ഭാഗ്യലക്ഷ്മി. ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ , ഞാൻ ബിഗ്‌ബോസിലേക്ക് വരുന്ന സമയം മൂത്ത മകൻ വീട്ടിൽ ഇല്ലായിരുന്നു. ഇളയ മകനാണ് എന്നെ എയർപോർട്ടിൽ കൊണ്ട് വിട്ടത്. അങ്ങനെയാണ് ഞാൻ ഇവിടെ എത്തിയത്. മൂത്ത മകനോട് ഇങ്ങോട്ടു വരുന്ന കാര്യവും പറഞ്ഞില്ല. കുറച്ചു ദിവസങ്ങൾക്ക് മുന്നേ ബിഗ്‌ബോസിൽ നിന്നും വിളിച്ചെന്നും ഞാൻ ഒന്നും തീരുമാനിച്ചിട്ടില്ല എന്നും അവനോട് പറഞ്ഞിരുന്നു.

ഞാൻ ഇവിടെ എത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവൻ വീട്ടിൽ എത്തിയെങ്കിലും എന്നെ അന്വേഷിച്ചതോ വിളിച്ചതോ ഒന്നുമില്ല. അതുകൊണ്ട് തന്നെ ഞാനും അങ്ങോട്ട് വിളിക്കാൻ പോയില്ല. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ ഞാൻ അവനൊരു മെസ്സേജ് അയച്ചു. എന്നാൽ അന്ന് മറുപടി ഒന്നും ഉണ്ടായില്ല. പിറ്റേന്ന് റിപ്ലെ ചെയ്തു ഞാൻ നാളെ വിളിക്കാം എന്ന്. അതുകഴിഞ്ഞു രണ്ട് ദിവസം കഴിഞ്ഞാണ് അവൻ വിളിക്കുന്നത്. ബിഗ്‌ബോസിനെ കുറിച്ച് ഒന്നും അവൻ ചോദിക്കുകയോ പറയുകയോ ചെയ്തില്ല . മറ്റു കാര്യങ്ങൾ സംസാരിച്ചു വെച്ചു.

എല്ലാം കഴിഞ്ഞു ബിഗ്‌ബോസ് ഹൗസിലേക്ക് പോകാൻ നേരം ഇളയ മകനും ഭാര്യയും തന്നെ വീഡിയോ കാൾ ചെയ്യുകയും സംസാരിക്കുകയും ഒക്കെ ചെയ്തിരുന്നു. പക്ഷേ മൂത്ത മകൻ അപ്പോഴും വിളിച്ചില്ല. ഒടുവിൽ അവനിൽ നിന്നും നിങ്ങടെ പരിപാടി എന്നാണോ എന്ന് ചോദിച്ചു ഒരു മെസ്സേജ് ആണ് വന്നത്. ഞാൻ അതേ എന്ന് മറുപടി പറഞ്ഞെങ്കിലും പിന്നീട് അവനിൽ നിന്നും ഒരു മറുപടിയും ഉണ്ടായില്ല. ഒരു ആൾ ദി ബെസ്റ്റ് പോലും തന്റെ മകൻ പറഞ്ഞില്ല എന്നും ഭാഗ്യലക്ഷ്മി പറയുന്നു.

 

x