നമ്മൾ സഹോദരിമാർ ആണെന്ന് പലർക്കും അറിയില്ല – കുടുംബവിശേഷം പങ്കുവെച്ച് രസ്നയും നീനുവും

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നായി മാറിയ പരമ്പര ആണ് സത്യ എന്ന പെൺകുട്ടി. മുന്നൂറു എപ്പിസോഡുകൾ പിന്നിട്ട പരമ്പര ഇപ്പോഴും റേറ്റിങ്ങിൽ ആദ്യ സ്ഥാനങ്ങളിൽ തന്നെയാണ് തുടരുന്നത്. സത്യ എന്ന പെൺകുട്ടിയിലെ പ്രധാന കഥാപാത്രമായ സത്യ ആയി എത്തുന്ന നടി മെർഷീന നീനു മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. മലയാളത്തിലെ ആദ്യത്തെ മുഴുനീള ടോംബോയ് കഥാപാത്രം കൂടിയാണ് നീനു അവതരിപ്പിക്കുന്ന സത്യ എന്ന കഥാപാത്രം.

മലപ്പുറം സ്വദേശിയായ മെർഷീനാ നീനു എട്ടിൽ പഠിക്കുമ്പോൾ ആണ് രാജസേനൻ സംവിധാനം ചെയ്ത വൂണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തുന്നത്. പതിമൂന്നാം വയസിൽ ഗർഭിണി ആയ പെൺ കുട്ടിയായി ചിത്രത്തിൽ നീനു മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. അതോടെ നീനു ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. അയലത്തെ സുന്ദരി, ഗൗരി തുടങ്ങി നിരവധി പരമ്പരകളിൽ നീനു അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ടോംബോയ് ആയി സത്യ എന്ന പെൺകുട്ടിയിൽ മികച്ച പ്രകടനമാണ് നീനു കാഴ്ച വെക്കുന്നത്.

നീനു ഒരുകാലത്തു മലയാളികളുടെ പ്രിയ നടി ആയിരുന്ന രസ്നയുടെ അനുജത്തി ആണെന്ന കാര്യം പലർക്കും അറിയാൻ വഴിയില്ല. എന്നാൽ നീനുവിനെ കാണുമ്പോൾ രസ്നയുടെ ഛായ പലർക്കും തോന്നിയിട്ടുണ്ടാകാൻ ഇടയുണ്ട്. പാരിജാതം എന്ന പരമ്പരയിൽ അരുണ സീമാ എന്നീ ഇരട്ട കഥാപാത്രങ്ങളായി മലയാളികളുടെ മനം കവർന്ന നടിയാണ് രസ്ന. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാളികളെ ഞെട്ടിച്ച രസ്ന ഇപ്പോൾ സാക്ഷി എന്ന പേരിലാണ് അറിയപ്പെടുന്നത്. പുതിയ പേര് സ്വീകരിച്ച നടി പുതിയ ജീവിതവുമായി സംതൃപ്തിയോടെ കഴിയുകയാണ് ഇപ്പോൾ.

ഇപ്പോഴിതാ രസ്‌നയുമൊത്തുള്ള മെർഷീനയുടെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. മെർഷീന തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് വഴി ഈ ചിത്രങ്ങൾ പങ്കു വെച്ചത്. ഈ ചിത്രങ്ങൾ കണ്ടപ്പോഴാണ് പലർക്കും ഇവർ സഹോദരിമാർ ആണെന്ന് മനസിലാകുന്നത്. ചേച്ചി തന്റെ അഭിനയത്തെ കുറിച്ച് കുറ്റമോ കുറവോ ഒന്നും പറയാറില്ല എന്ന് നീനു പറയുന്നു. നീ തനിയെ എല്ലാം മനസിലാക്കിക്കൊള്ളുക എന്നാണ് ചേച്ചി പറഞ്ഞിട്ടുള്ളത്.

പ്രശസ്ത സീരിയൽ സംവിദായകനായ ബൈജു ദേവരാജിനെ വിവാഹം ചെയ്ത രസ്ന ഇപ്പോൾ അഭിനയം ഉപേക്ഷിച്ചു കുടുംബ കാര്യങ്ങൾ നോക്കി പോവുകയാണ്. ആദ്യ ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ചാണ് ബൈജു രസ്നയെ വിവാഹം ചെയ്തത്. സ്വന്തം മകളുടെ പ്രായമുള്ള രസ്നയെ വിവാഹം ചെയ്തത് ഒരുപാട് വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. രസ്ന ഇപ്പോൾ കുടുംബവുമായി മറ്റൊരു വീട്ടിലാണ്. നീനു ഉമ്മയോടൊപ്പം സ്വന്തം വീട്ടിലും. ഉപ്പ അബ്ദുൽ നാസർ ഉമ്മയുമായുള്ള ബന്ധം വേർപിരിഞ്ഞു വേറെ താമസിക്കുകയാണ്.

 

x