വേളാങ്കണ്ണി മാതാവിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായ നടി അമൃത മണിവർണൻ വിവാഹിതയായി , വിവാഹ ചിത്രങ്ങൾ വൈറൽ

മലയാളി സീരിയൽ ആരധകരുടെ പ്രിയ നടി അമൃത വർണൻ വിവാഹിതയായി , ആശംസകളോടെ സീരിയൽ ലോകം.വേളാങ്കണ്ണി മാതാവ് , ഓട്ടോഗ്രാഫ് , ചക്രവാകം , സ്നേഹക്കൂട് , പട്ടുസാരി തുടങ്ങി നിരവധി സീരിയലുകളിൽ കൂടി മലയാളി പ്രേഷകരുടെ മനം കവർന്ന പ്രിയ സീരിയൽ നടി അമൃത വർണൻ വിവാഹിതയായി, നേവി ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാറാണ് വരൻ.

വളരെ ലളിതമായി ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം.വിവാഹ നിച്ചായ വിഡിയോകളും സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങളും മുൻപ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.മികച്ച അഭിനയം കൊണ്ടും ഗ്രാമീണ സൗന്ദര്യം കൊണ്ടും വളരെ പെട്ടന്നാണ് സീരിയൽ ആരധകരുടെ മനസ്സിൽ അമൃത വർണൻ കയറിക്കൂടിയത്.നെഗറ്റീവ് വേഷങ്ങളിൽ ആണ് കൂടുതൽ തിളങ്ങിയത് എങ്കിലും തനിക്ക് ലഭിച്ച കഥാപത്രങ്ങളൊക്കെ മികവുറ്റതാക്കാൻ താരത്തിന് സാധിച്ചിരുന്നു.


വളരെ ചെറുപ്പത്തിൽ തന്നെ അഭിനയ മേഖലയിലേക്ക് എത്തിയ താരം കൂടിയാണ് അമൃത വർണൻ , ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു അമൃതക്ക് ആദ്യമായി അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത് ..തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ ഒക്കെ തന്നെ വളരെ മനോഹരമാക്കാനും താരത്തിന് സാധിച്ചിരുന്നു.സൂര്യ ടീവി യിൽ സംപ്രേഷണം ചെയ്ത വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് നിരവധി സീരിയലുകളും ആൽബങ്ങളുമായി താരം ശ്രെധ നേടി.വേളാങ്കണ്ണി മാതാവിന് പുറമെ ഓട്ടോഗ്രാഫ് , പട്ടുസാരി , പുനർജനി , ചക്രവാകം , സ്നേഹക്കൂട് , ഏഴു രാത്രികൾ , തുടങ്ങി നിരവധി സീരിയലികളിലും അതുപോലെ തന്നെ നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിരുന്നു.

 

തിരുവനന്തപുരം സ്വദേശിയായ അമൃത മണിവർണന്റെയും സുചിത്ര ദമ്പതികളുടെ മകളാണ്.നേവി ഉദ്യോഗസ്ഥനായ വരൻ പ്രശാന്തിന്റെ സ്വദേശം മാവേലിക്കരയാണ്.എന്തായാലും അമൃതയുടെ വിവാഹ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് , നിരവധി സീരിയൽ ആരധകരാണ് ഇരുവർക്കും വിവാഹ മംഗളാശംസകൾ നേർന്നു രംഗത്ത് വരുന്നത്.

x