
കല്യാണം ആലോചിച്ചുവരുന്നവരുടെ ആവിശ്യം അതാണ് , വിവാഹത്തെക്കുറിച്ച് തുറന്നടിച്ച് വാനമ്പാടി താരം സുചിത്ര
വാനമ്പാടി എന്ന ഒറ്റ സീരിയലിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് സുചിത്ര നായർ.വാനമ്പാടി സീരിയലിൽ പത്മിനി എന്ന നെഗറ്റീവ് കഥാപാത്രമാണ് സുചിത്ര അവതരിപ്പിച്ചതെങ്കിലും താരത്തിന്റെ അഭിനയത്തിന് ഏറെ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.സീരിയലിൽ വില്ലത്തിയായി എത്തി തന്റെ കഥാപാത്രത്തെ മികവുറ്റതാക്കാൻ താരത്തിന് സാധിച്ചു.സീരിയലിൽ വില്ലത്തിയാണെങ്കിലും യഥാർത്ഥ ജീവിതത്തിൽ ആള് വളരെ സിമ്പിൾ ആണ് എന്നതാണ് സത്യം.അഭിനയത്തിന് പുറമെ മികച്ചൊരു നർത്തകി കൂടിയാണ് താരം.ഇടയ്ക്കിടെ നൃത്തവിഡിയോകളുമായി താരം സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി മാറാറുണ്ട്.താരം പങ്കുവെക്കുന്ന വിഡിയോകളും ചിത്രങ്ങളും ഒക്കെ നിമിഷ നേരങ്ങൾക്കുളിൽ വൈറലായി മാറാറുമുണ്ട്.ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് താരം അഭിനയത്തിലേക്ക് തിരിയുന്നത്.കൃഷ്ണ കൃപ സാഗരത്തിൽ ദുർഗ്ഗയായി വേഷമിട്ടാണ് താരം തുടങ്ങിയത്.പിന്നീട് മിനി സ്ക്രീനിലേക്ക് ചേക്കേറുകയായിരുന്നു.

സാദാരണ കഥാപാത്രങ്ങളേക്കാൾ തനിക്ക് വെത്യസ്തമായ കഥാപാത്രങ്ങളോടാണ് താല്പര്യം എന്നും അതുകൊണ്ട് തന്നെയാണ് വില്ലത്തി വേഷങ്ങളിൽ മികച്ച അഭിനയം പുറത്തെടുക്കാൻ സാധിച്ചത് എന്നാണു താരം പറയുന്നത്.കല്യാണ സൗഗന്ധികം എന്ന സീരിയലില് പുറമെയാണ് വാനമ്പാടിയിൽ താരം എത്തിയത്.ഇരു പാരമ്പരകളിലും വില്ലത്തി വേഷങ്ങളിലായിരുന്നു തിളങ്ങിയത് എങ്കിലും വാനമ്പാടിയിലെ പത്മിനിയെയാണ് പ്രേക്ഷകർ ഏറെ ഇഷ്ടപെട്ടത്. വിവാഹത്തെക്കുറിച്ചും ഭാവി വരന്റെ സങ്കല്പങ്ങളെക്കുറിച്ചും ചോദിച്ചപ്പോൾ ഒരുപാട് ഒന്നും പ്രതീക്ഷിക്കുന്നില്ല എങ്കിലും തനിക്ക് തന്റേതായ ഒരു ഫ്രീഡം തരുന്ന ഒരാൾ ആവണമെന്നും , തന്നെ നല്ലത് പോലെ മനസിലാക്കിയ ഒരാൾ ആവണമെന്നും , തന്നെ ചില്ലുകൂട്ടിൽ ഇട്ടുവെക്കുന്ന തരത്തിലുള്ള ആൾ ആവരുതെന്നും താരം പറയുന്നു.

വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഒരുപാട് ആലോചനകൾ വരുന്നുണ്ട് എന്നും പക്ഷെ ഡിമാന്റുകൾ അംഗീകരിക്കാൻ സാധിക്കാത്തത് മൂലമാണ് പല വിവാഹങ്ങളും മാറി പോയത് എന്നും താരം പറയുന്നു.ഒന്നുകിൽ ഡാൻസ് നിർത്തണം അല്ലങ്കിൽ അഭിനയം നിർത്തണം എന്നിങ്ങനെയാണ് വിവാഹ ആലോച വരുമ്പോഴുള്ള പലരുടെയും ഡിമാന്റുകൾ ..എന്നാൽ അതൊക്കെ അംഗീകരിക്കാൻ സാധിക്കില്ല എന്നായിരുന്നു സുചിത്ര പറയുന്നത്..ജീവിതത്തിൽ പ്രണയമുണ്ടായിരുന്നു എന്നും ആ കൂട്ടത്തിൽ താരം വെളിപ്പെടുത്തുന്നുണ്ട്.താരത്തിന്റെ അഭിമുഖ വീഡിയോ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നുണ്ട്..
കല്യാണ സൗഗന്ധികം എന്ന പരമ്പരയിലൂടെയാണ് താരം മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട നടിയായി മാറുന്നത്.പിന്നീട് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത വാനമ്പാടിയിലൂടെ പ്രേക്ഷക ശ്രെധ നേടാനും താരത്തിന് സാധിച്ചു.വാനമ്പാടിയിലെ പത്മിനി എന്ന വില്ലത്തി വേഷം താരത്തിന് ഏറെ ആരധകരെ സമ്മാനിച്ചിരുന്നു.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഹിറ്റ് സീരിയലുകളിൽ ഒന്നായിരുന്നു വാനമ്പാടി.ഗായകനായ മോഹൻ കുമാറിന്റെയും ഭാര്യാ പത്മിനിയുടെയും ജീവിത കഥയായിരുന്നു സീരിയലിന്റെ ഇതിവൃത്തം.വില്ലത്തി വേഷമായിരുന്നു സുചിത്ര സീരിയലിൽ അവതരിപ്പിച്ചത് എങ്കിലും താരത്തിന് ഏറെ പ്രശംസ ലഭിച്ച അഭിനയമായിരുന്നു പരമ്പരയിൽ.സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ നൃത്ത വിഡിയോകളും ചിത്രങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട്