
സീരിയൽ നടൻ പ്രദീപ് ചന്ദ്രൻ അച്ഛനായി കുഞ്ഞ് ജനിച്ച സന്തോഷം പങ്ക് വെച്ച് താരം
സീരിയൽ നാടൻ പ്രദീപ് ചന്ദ്രനെ അറിയാത്ത മലയാളികൾ ചുരുക്കം ആയിരിക്കും, കാരണം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന ബിഗ് ബോസിലെ മത്സരാർത്ഥി ആയിരുന്നു താരം, കഴിഞ്ഞ സീസണിലെ ബിഗ് ബോസിലായിരുന്നു പ്രദീപ് ചന്ദ്രൻ പങ്ക് എടുത്തത്,ബിഗ് ബോസിൽ തന്റെതായ രീതിയിൽ ആണ് താരം മത്സരിച്ചത് അത് കൊണ്ട് തന്നെ പ്രദീപിനെതിരെ വലിയ വിമർശനം ഒന്നും മലയാള പ്രേക്ഷകരുടെ ഇടയിൽ നിന്ന് ഉണ്ടായിട്ടില്ല, പകരം തൻറെ സ്വഭാവം കൊണ്ട് കുറച്ച് പേരുടെയെങ്കിലും ഹൃദയത്തിൽ കേറി പറ്റാൻ താരത്തിന് സാധിച്ചിട്ടുണ്ടായിരുന്നു

പ്രദീപ് ചന്ദ്രൻ ബിഗ് ബോസിൽ വരുന്നതിന് മുംബ് മലയാളികളുടെ ഇഷ്ട്ട സീരിയലുകളിൽ ഒന്നായ കറുത്തമുത്തിൽ ആയിരുന്നു അഭിനയിച്ചത്, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന കറുത്ത മുത്ത് എന്ന സീരിയലിൽ ഡിസിപി അഭിരാം എന്ന കഥാപാത്രമായിട്ടാണ് വന്നത്, സീരിയൽ പ്രേക്ഷകരുടെ ഇടയിൽ നിന്ന് കൂടുതൽ ശ്രെധ കിട്ടുന്നത് കറുത്തമുത്തിലെ അഭിനയത്തിൽ കൂടെയായിരുന്നു സീരിയലിന് പുറമെ നിരവതി മലയാള സിനിമകളിലും താരം മുഖം കാണിച്ചിട്ടുണ്ട്

നടൻ പ്രദീപ് ചന്ദ്രൻ മലയാള സിനിമയിൽ അരങ്ങേറിയത് മമ്മൂട്ടി ചിത്രമായ മിഷൻ 90 ഡേയ്‌സ് എന്ന ചിത്രത്തിൽ കൂടെയായിരുന്നു, പിന്നിട് നിരവതി മോഹൻലാൽ ചിത്രങ്ങളിൽ ആണ് പ്രദീപ് ചന്ദ്രൻ വേഷമിട്ടത് , കുഞ്ഞാലി മരയ്ക്കാർ എന്ന സീരിയലിൽ കൂടി 2010ൽ സീരിയൽ രംഗത്തേക്ക് കടന്ന് വന്ന താരത്തിന് 2011ൽ ഏഷ്യാനെറ്റിന്റെ പുതുമുഖ നടനുള്ള അവാർഡ് ലഭിക്കുകയായിരുന്നു. പ്രദീപ് ചന്ദ്രൻറെ അഭിനയ ജീവിതത്തിൽ വഴിത്തിരുവായത് 2014ൽ സംപ്രേഷണം തുടങ്ങിയ കറുത്ത മുത്ത് തന്നെയാണ്

പ്രദീപ് ചന്ദ്രൻറെ വിവാഹം നടന്നത് 2020 ജൂലൈ 12നായിരുന്നു, ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ അനുപമ രാമചന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. ഈ അടുത്ത് അച്ചനാകാൻ പോകുന്ന സന്തോഷം പങ്ക് വെച്ച് കൊണ്ട് ഭാര്യയുടെ ബേബി ഷവർ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ കൂടി പങ്ക് വെച്ചിരുന്നു, നിമിഷ നേരം കൊണ്ടാണ് വൈറലായി അന്ന് മാറിയത്, ഇപ്പോൾ താൻ ഒരു അച്ചനായെന്നും തനിക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു എന്ന സന്തോഷ വാർത്തയാണ് തൻറെ പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെച്ചിരിക്കുന്നത് നിരവതി പേരാണ് പ്രദീപ് ചന്ദ്രയ്ക്ക് ആശംസകൾ അറിയിക്കുന്നത്
