Actor Senthil Krishna Son Birthiday celebration

മകൻറെ ഒന്നാം ജന്മദിനം ആഘോഷമാക്കി നടൻ സെന്തിൽ കൃഷ്ണയും ഭാര്യ അഖിലയും

കലാഭവൻ മണിയുടെ ജീവിതം പറഞ്ഞ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിൽ കൂടി മലയാളികളുടെ ശ്രദ്ധ പിടിച്ച് പറ്റിയ നടനാണ് സെന്തിൽ കൃഷ്‌ണ, വിനയൻ സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ രാജാമണി എന്ന വേഷമാണ് സെന്തിൽ ചെയ്‌തത്‌, മലയാള സിനിമയിൽ എത്തുന്നതിന് മുംബെ താരം അഭിനയ ലോകത്ത് ശ്രെധേയമായിരുന്നു, 2005 തൊട്ട് മിനി സ്‌ക്രീനിൽ താരം സജീവമായിരുന്നു

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സന്മനസുള്ളവർക്ക് സമാധാനം എന്ന സീരിയലിൽ കൂടിയാണ് നടൻ സെന്തിൽ കൃഷ്‌ണ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത് അതിന് ശേഷം ആറോളം സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്, ചാലക്കുടിക്കാരൻ ചങ്ങാതിക്ക് പുറമെ ആഷിക് അബു സംവിധാനം ചെയ്‌ത വൈറസ് എന്ന ചിത്രത്തിൽ മന്ത്രി സി പി ഭാസ്‌കരൻ ആയി വേഷമിട്ടത് സെന്തിൽ ആയിരുന്നു കൂടാതെ ആകാശ ഗംഗ രണ്ടിൽ എസ് ഐ ബലരാമൻ ആയിട്ട് വന്നതായിരുന്നു താരത്തിന്റെ അവസാനമായി ഇറങ്ങിയ ചിത്രം

നടൻ സെന്തിൽ അഭിനയിച്ച ഏഴോളം ചിത്രങ്ങളാണ് ഇനി ബിഗ് സ്‌ക്രീനിൽ ഇറങ്ങാനുള്ളത് മിക്ക ചിത്രങ്ങളുടെയും പോസ്റ്റ് പ്രൊഡക്ഷനും ഷൂട്ടിങ്ങും നടന്ന് കൊണ്ടിരിക്കുകയാണ്, 2019 ഓഗസ്റ്റിൽ ആയിരുന്നു സെന്തിലിന്റെ വിവാഹം നടന്നത് കോഴിക്കോട് സ്വദേശിനിയായ അഖിലയുടെ കഴുത്തിലാണ് താരം താലി ചാർത്തിയത് , ഇരുവരുടെയും വിവാഹം വളരെ ലളിതമായിട്ടായിരുന്നു അന്ന് നടത്തിയത്, ഗുരുവായുർ അമ്പലത്തിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്, സെന്തിലിന്റെയും അഖിലയുടെയും വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ പങ്ക് എടുത്തിരുന്നൊള്ളു

ഇരുവർക്കും ആരവ് കൃഷ്‌ണ എന്ന മകൻ കഴിഞ്ഞ വർഷം മേയിൽ ആണ് ജനിച്ചത്, കഴിഞ്ഞ ദിവസം മകൻറെ ഒന്നാം പിറന്നാൾ ആയിരുന്നു, മകനെ കാശി എന്നാണ് സെന്തിൽ വിളിക്കുന്നത്, ജന്മദിനത്തിന്റെ അന്ന് മകൻറെ ചിത്രങ്ങൾ പങ്ക് വെച്ച് കൊണ്ട് കുറിച്ചത് ഇങ്ങനെ “ഞങ്ങളുടെ കാശിക്കുട്ടന് ഇന്ന് ഒന്നാം പിറന്നാൾ…. Happy birthday to our little star aarav krishna……. 🎉🎉🎉🎉🎊🎊🎊❤❤❤❤😘😘😘😘” നിരവതി പേരാണ് ആശംസകൾ അറിയിച്ചത് ഇപ്പോൾ മകനുമൊത്ത് കേക്കിന്റെ മുന്നിൽ നിന്നുള്ള ചിത്രം പങ്ക് വെച്ച് കൊണ്ട് നന്ദി അറിയിച്ചവരോട് സെന്തിൽ കുറിച്ചത് ഇങ്ങനെയായിരുന്നു “കാശിക്കുട്ടന് പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാ പ്രിയപെട്ടവർക്കും ഒരായിരം നന്ദി…..❤” സെന്തിലിന്റെ മകന് നിരവതി സെലിബ്രറ്റികളാണ് ആശംസകൾ നേരത്തെ അറിയിച്ചത്

x