കുടുംബത്തിൽ സംഭവിച്ചത് തീരാ നഷ്ടങ്ങൾ , കണ്ണീരോടെ സൗഭാഗ്യയും അർജുനും

മലയാളി പ്രേഷകരുടെ ഇഷ്ട ദമ്പതികളാണ് സൗഭാഗ്യയും അർജുൻ സോമശേഖരനും . ടിക്ക് ടോക്ക് പ്ലാറ്റ് ഫോമിലൂടെ ഏറെ ആരധകരെ സമ്പാദിച്ച സോഷ്യൽ മീഡിയ സെലിബ്രിറ്റിയും താരപുത്രിയും ഒക്കെയാണ് സൗഭാഗ്യ എങ്കിൽ ഭർത്താവ് അർജുൻ സോമ ശേഖരൻ ആവട്ടെ ചക്കപ്പഴം എന്ന ഹാസ്യ പരമ്പരയിലൂടെയാണ് ഏറെ ആരധകരെ സമ്പാദിച്ചത് . ചക്കപ്പഴത്തിൽ ശിവൻ എന്ന കഥാപാത്രത്തെയായിരുന്നു അർജുൻ അവതരിപ്പിച്ചത് . വളരെ വേഗം ഏറെ പ്രേഷക ശ്രെധ നേടിയെടുത്ത അർജുൻ ഇടക്ക് വെച്ച് പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു , എങ്കിലും അര്ജുന് ഇന്നും ആരധകർ ഏറെയാണ് . സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ ഇരുവരും തങ്ങളുടെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .ഇപ്പോഴിതാ കുടുംബത്തെ തേടിയെത്തിയ സങ്കട വാർത്തയാണ് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് . ഭർത്താവായ അർജുന്റെ കുടുമ്പത്തെ നഷ്ടത്തെക്കുറിച്ചാണ് സൗഭാഗ്യ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത് .

കുടുംബത്തിലെ രണ്ടുപേരെ നഷ്ടമായി എന്ന സങ്കട വാർത്തയാണ് കുടുംബ ചിത്രം പങ്കുവെച്ച് സൗഭാഗ്യ കുറിച്ചിരിക്കുന്നത് . അച്ഛനും ചേടത്തിയമ്മയും കുടുംബത്തെ വിട്ടു പോയി എന്നും കുടുബത്തിലെ നെടും തൂണുകളെയുമാണ് തങ്ങൾക്ക് നഷ്ടമായത് എന്നും ജീവിതം എന്നത് പ്രവചനാതീതവുമാണ് എന്നാണ് സൗഭാഗ്യ കുടുംബചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത് . അർജുൻ സോമ ശേഖരന്റെ ചേട്ടത്തിയമ്മ കഴിഞ്ഞ ദിവസം വിടവാങ്ങിയിരുന്നു , ഇപ്പോഴിതാ അർജുന്റെ അച്ഛനും വിടവാങ്ങിയിരിക്കുകയാണ് . എല്ലാം സഹിക്കാനുള്ള കരുത്ത് അർജുനും കുടുംബത്തിനും ഈശ്വരൻ നൽകട്ടെ എന്നടക്കം നിരവധി ആരാധകരാണ് അർജുനും കുടുംബത്തിനും ആശ്വാസ വാക്കുകളുമായി രംഗത്ത് എത്തിയത് . അശ്വതി അടക്കം നിരവധി പേരാണ് അർജുന്റെ കുടുബത്തിന് ആശ്വാസവാക്കുകളുമായി രംഗത്ത് എത്തിയത് .

ചക്കപ്പഴം എന്ന ഒറ്റ സീരിയലിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച താരമാണ് അർജുൻ സോമശേഖരൻ . പരമ്പരയിൽ പൈങ്കിളിയുടെ ഭർത്താവായ ശിവൻ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത് . ആദ്യമായിട്ടാണ് അഭിനയലോകത്തേക്ക് താരം എത്തുന്നത് എങ്കിലും തനിക്ക് ലഭിച്ച വേഷം അർജുൻ മനോഹരമാക്കിയിരുന്നു . തിരുവനന്തപുരം ഭാഷയിലുള്ള സംസാരവും കിടിലൻ കൗണ്ടർ കോമെഡികളുമായി പ്രേക്ഷകരെ ചിരിപ്പിക്കാൻ അര്ജുന് സാധിച്ചിരുന്നു . ചക്കപ്പഴത്തിൽ കത്തി നിൽക്കുമ്പോൾ ആയിരുന്നു പ്രേക്ഷകരെ നിരാശയിലാഴ്ത്തി അർജുൻ സീരിയലിൽ നിന്നും പിന്മാറിയത് . കാരണം അന്വഷിച്ചെത്തിയ ആരാധകരോട് സമയക്കുറവ് മൂലമാണ് താൻ പിന്മാറുന്നത് എന്നായിരുന്നു പിന്നീട് അർജുൻ വ്യക്തമാക്കിയത് . അഭിനയത്തിന് പുറമെ നല്ലൊരു നർത്തകൻ കൂടിയായ അർജുൻ സോമശേഖരന് ഡാൻസ് ക്ലാസ്സിൽ വേണ്ടത്ര ശ്രെധ കേന്ദ്രികരിക്കാൻ സമയം കിട്ടാത്തത് മൂലമാണ് പരമ്പരയിൽ നിന്നും പിന്മാറിയത് എന്നായിരുന്നു പിന്നീട് പുറത്തെത്തിയ വാർത്ത. അഭിനയത്തിൽ നിന്നും വിട്ടു നില്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് താരദമ്പതികൾ . എന്തായാലൂം അർജുന്റെ കുടുബത്തിലെ തീരാ നഷ്ടത്തെക്കുറിച്ചുള്ള സൗഭാഗ്യയുടെ പോസ്റ്റ് ഇപ്പോൾ ഏവരെയും സങ്കടത്തിലാഴ്ത്തുകയാണ് .

Articles You May Like

x