“അമ്മ കൂട്ടികൊണ്ടുപോയി ആക്കിയത് അനാഥ മന്ദിരത്തിൽ, അവിടെ കിടന്നു കുറെ കരഞ്ഞു ” ബിഗ് ബോസ്സിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യ ലക്ഷ്‍മി

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് ..ആദ്യ രണ്ട് സീസൺ കൊണ്ട് തന്നെ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ ബിഗ് ബോസിന് സാധിച്ചിരുന്നു.അതുകൊണ്ട് തന്നെ ബിഗ് ബോസിന് ആരധകർ ഏറെയാണ്.പ്രേക്ഷകർ ഒരേപോലെ ഏറ്റെടുത്ത ബിഗ് ബോസിന്റെ ആദ്യ രണ്ട് സീസണും വൻ വിജയമായിരുന്നു..അതുകൊണ്ട് തന്നെ ബിഗ് ബോസ് സീസൺ 3 യും ആരധകർ ഏറെ പ്രതീക്ഷയോടെയാണ് വരവേറ്റിരിക്കുന്നത് ..ഫെബ്രുവരി 14 വാലന്റൈൻസ് ഡേ ക്ക് ആയിരുന്നു ബിഗ് ബോസ് സീസൺ 3 തുടങ്ങിയത്. പ്രേഷകരുടെ ഇഷ്ട താരങ്ങളും പരിചയം കുറഞ്ഞ ആളുകളും നിരവധിയാണ് ഇത്തവണ ബിഗ് ബോസ് സീസൺ 3 യിൽ പങ്കെടുക്കുന്നത്..

 

സീസൺ തുടങ്ങി വളരെ കുറച്ചു സമയത്തിനുള്ളിൽ തന്നെ ഇവരിൽ പലരും പ്രേഷകരുടെ മനസ്സിൽ ഇടം നേടിയിട്ടുണ്ട്.അത്തരത്തിൽ അവസാനം ബിഗ് ബോസ്സിലേക്കെത്തിയ താരങ്ങളിൽ ഒരാളായിരുന്നു ഡബ്ബിങ് ആർട്ടിസ്റ്റ് ആയ ഭാഗ്യ ലക്ഷ്മി.ഭാഗ്യ ലക്ഷ്മി ബിഗ് ബോസ്സിൽ പങ്കെടുക്കുന്നുണ്ട് എന്നറിഞ്ഞത് മുതൽ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ പിന്തുണച്ചും എതിർത്തും രംഗത്ത് വന്നിരുന്നു.ഒറ്റയ്ക്ക് നിന്ന് പോരാടാൻ ഉറച്ചു തന്നെയാണ് ഭാഗ്യ ലക്ഷ്‍മി ബിഗ് ബോസ്സിലേക്ക് എത്തിയത് എന്നത് ആദ്യ ആഴ്ചയിലെ എപ്പിസോഡിൽ നിന്നും തന്നെ വ്യക്തമായിട്ടുണ്ട്.

 

കരുത്ത് നിറഞ്ഞ ഏത് പ്രതിസന്ധിയെയും തരണം ചെയ്യാൻ കഴിവുള്ള സ്ത്രീ ആയിട്ടാണ് ഭാഗ്യ ലക്ഷ്മിയെ എല്ലാവരും കാണുന്നത്.എന്നാൽ അത്തരത്തിൽ പോരാടാനുള്ള മനസും ധൈര്യവും ചുമ്മാ നേടിയെടുത്തത് അല്ല എന്നാണ് ഭാഗ്യലക്ഷ്മി സൂചിപ്പിക്കുന്നത്.നിരവധി കഷ്ടപാടുകൾക്കൊടുവിലാണ് താരം ഇങനെ നില്കുന്നത് എന്ന് മുൻപും ഭാഗ്യ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു വെളിപ്പെടുത്തലാണ് ഭാഗ്യ ലക്ഷ്മി ബിഗ് ബോസ്സിൽ നടത്തിയിരിക്കുന്നത്.തന്റെ കുട്ടികാലത്ത് തന്റെ മനസിനേറ്റ മുറിവിനെക്കുറിച്ച് താരം വെളിപ്പെടുത്തിയിരിക്കുകയാണ്.ഒരിക്കൽ തന്റെ ‘അമ്മ നമുക്ക് ഒരു സ്ഥലം വരെ പോകാം എന്ന് പറഞ്ഞു തന്നെ കൂട്ടികൊണ്ട് അനാഥ മന്ദിരത്തിൽ പോയെന്നും , എന്തിനാണ് ‘അമ്മ എന്നെ ഇവിടെ കൊണ്ടുവന്നു ആക്കിയത് എന്ന് അന്ന് തനിക്ക് മനസിലായില്ല എന്നും തൻ അവിടെ കിടന്നു കുറെ കരഞ്ഞെന്നും ഭാഗ്യലക്ഷ്മി പറയുന്നു..

 

മുറിഞ്ഞുപോയ ഫിലിം തുടകളെ പോലെയായിരുന്നു തന്റെ കുട്ടിക്കാലം എന്നും ഭാഗ്യ ലക്ഷ്മി പറയുന്നു.. തന്റെ കുട്ടികാലത്തെക്കുറിച്ചു വിതുമ്പികൊണ്ട് വെളിപ്പെടുത്തുന്ന ഡബ്ബിങ് ആര്ടിസ്റ്
ഭാഗ്യ ലക്ഷ്മിയുടെ പ്രോമോ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.ബിഗ് ബോസ്സിലുള്ള പലരും കരഞ്ഞു കൊണ്ടാണ് ഭാഗ്യ ലക്ഷ്മിയുടെ വാക്കുകൾ കേട്ടത്.ബിഗ് ബോസ്സിലുള്ള കരുത്തുറ്റ മത്സരാത്ഥികളിൽ ഒരാളാണ് ഭാഗ്യലക്ഷ്മി എന്ന് നിസംശയം പറയാം..എന്തായാലും ആരധകർക്ക് ആവേശം പകരുന്ന സംഭവ ബഹുലമായ കിടിലൻ എപ്പിസോഡുകൾ വരും ദിവസങ്ങളിൽ ഉണ്ടാകും എന്ന് ഉറപ്പിക്കാം.എന്തായാലും പുതിയ എപ്പിസോഡിനായി കാത്തിരിക്കുകയാണ് ഏവരും

x