അമ്മയായ സന്തോഷം പങ്കുവെച്ച് ചക്കപ്പഴത്തിലെ പ്രിയ നടി അശ്വതി ശ്രീകാന്ത് , ആശംസകളോടെ ആരാധകർ

കോമഡി സൂപ്പർ നെറ്റിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട അവതാരകയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്.തന്റേതായ മികച്ച അവതരണ ശൈലികൊണ്ട് ആരധകരെ പിടിച്ചിരുത്താൻ താരത്തിന് സാധിക്കാറുണ്ട്.സ്റ്റേജ് പ്രോഗ്രാമുകളിലും അവതരണ ലോകത്തിനും പുറമെ ഇപ്പോൾ അഭിനയലോകത്തും സജീവ സാന്നിധ്യമാണ് അശ്വതി ശ്രീകാന്ത്.ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം സീരിയലിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.സീരിയലിൽ നാത്തൂൻ കഥാപാത്രമായ ആശ ഉത്തമൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.അഭിനയം കൊണ്ടും അവതരണം കൊണ്ടും പ്രേഷകരുടെ ഇഷ്ട താരമായി മാറിയ അശ്വതി ഇപ്പോഴിതാ പുതിയൊരു സന്തോഷ വാർത്തയാണ് ആരധകരുമായി പങ്കുവെച്ചിരിക്കുന്നത്.താൻ അമ്മയാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് പങ്കുവെച്ചിരിക്കുന്നത്.

 

 

ഭർത്താവിനും മകൾക്കും ഒപ്പമുള്ള ചിത്രം ഒപ്പം താരം പങ്കുവെച്ചിട്ടുണ്ട്.മകൾ ” സൂൺ ബി എ ബിഗ് സിസ്റ്റർ ” എന്നെഴുതിയ കാർഡും കയ്യിൽ പിടിച്ചിട്ടുണ്ട്.ചുവന്ന വസ്ത്രത്തിൽ നിറ വയറിൽ കൈവെച്ചുള്ള ഭർത്താവ് ശ്രീകാന്തിനൊപ്പം നിൽക്കുന്ന ചിത്രവും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.ചക്കപ്പഴം സീരിയലിലും താരം അഭിനയിക്കുന്ന കഥാപാത്രമായ ആശായും ഉത്തമനും പുതിയ വീട്ടിലേക്ക് എത്തുന്ന പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ്.ഇപ്പോഴിതാ സീരിയലിൽ മാത്രമല്ല യാതാർത്ഥ ജീവിതത്തിലും താൻ പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് എന്നാണ് അശ്വതി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

 

 

ചിത്രം പുറത്തുവന്നതോടെ നിരവധി ആരധകരും സഹ പ്രവർത്തകരുമാണ് അശ്വതിക്കും ശ്രീകാന്തിനും ആശംസകൾ നേർന്ന് രംഗത്ത് വരുന്നത്.നീണ്ട വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു അശ്വതിയും ശ്രീകാന്തും വിവാഹിതരായത്.പ്ലസ് ടു വിൽ പഠിക്കുമ്പോഴായിരുന്നു ശ്രീകാന്ത് അശ്വതിയോട് പ്രണയം തുറന്നു പറഞ്ഞത്.ആദ്യം ഇഷ്ടമല്ല എന്നായിരുന്നു അശ്വതിയുടെ നിലപാട് എങ്കിലും പിന്നീട് സുഹൃത്തുക്കളായി തുടരുകയും പ്രണയത്തിലേക്ക് വഴി മാറുകയുമായിരുന്നു കാര്യങ്ങൾ എന്ന് മുൻപ് അശ്വതി പ്രമുഹ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു..അവതരണ ലോകത്തുനിന്നും അഭിനയ ലോകത്തേക് എത്തിയ താരമാണ് അശ്വതി.അവതാരകയായും , റേഡിയോ ജോക്കി ആയും , എഴുത്തുകാരിയായും , അഭിനേത്രിയായും എല്ലാം മിന്നി തിളങ്ങുന്ന താരമാണ് അശ്വതി ശ്രീകാന്ത് പ്രണയം .തന്റേതായ അവതരണ ശൈലിയും അഭിനയ ശൈലിയും താരത്തിന് ഏറെ ആരധകരെ സമ്മാനിച്ചിരുന്നു.സബീറ്റ , സരയു , രഞ്ജിനി , തുടങ്ങി നിരവധി താരങ്ങൾ അശ്വതിക്ക് ആശംസകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.

 

 

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരധകരുമായി പങ്കുവെച്ച് രംഗത് എത്താറുണ്ട്.കോമഡി സൂപ്പർ നെറ്സ് എന്ന റയാലിറ്റി ഷോയിലെ അവതാരികയിൽ നിന്നും താരം ഇപ്പോൾ അഭിനയലോകത്താണ് തിളങ്ങുന്നത്.ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.ആസിഫ് അലി നായകനായി എത്തിയ കുഞ്ഞേൽദോ എന്ന ചിത്രത്തിൽ അഭിനയിച്ച് സിനിമ ലോകത്തേക്കും താരം തുടക്കം കുറിച്ചിരിക്കുന്നു.ചിത്രത്തിൽ ഒരു പാട്ടിന് വരികൾ എഴുതിയും താരം ശ്രെധ നേടിയിരുന്നു.എന്തായാലും പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് അശ്വതിയും കുടുംബവും.സന്തോഷ വാർത്ത ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.

x