
ഭർത്താവ് മരണപ്പെട്ടപ്പോൾ സഹായവുമായെത്തിയ ആളാണ് ഇപ്പോൾ ഭർത്താവ് – രണ്ടാം വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞു സിന്ധു ജേക്കബ്
ഒരേ സമയം സീരിയലുകളിലൂടെയും സിനിമകളിലൂടെയും മലയാളി പ്രേക്ഷകരുടെ ഇഷ്ട്ടം പിടിച്ചു പറ്റിയ നടിയാണ് സിന്ധു ജേക്കബ്. ദൂരദർശനിലെ സൂപ്പർഹിറ്റ് സീരിയൽ ആയിരുന്ന മാനസി എന്ന പരമ്പരയിലൂടെയാണ് സിന്ധുവിന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. അതിനു ശേഷം ഒരുപിടി നല്ല വേഷങ്ങളിലൂടെ മുന്നിരയിലേക്കെത്താൻ സിന്ധുവിനായി. സ്നേഹസീമ, കുടുംബവിളക്ക്, ബഷീറിന്റെ കഥകൾ, ചക്രവാകം, മഴയാറിയാതെ എന്നീ പരമ്പരകളിൽ മികച്ച വേഷം ചെയ്യാൻ സിന്ധുവിന് സാധിച്ചു. അതിനു ശേഷം സിനിമയിൽ ആദ്യത്തെ കണ്മണി എന്ന ചിത്രത്തിൽ ഇന്ദ്രൻസിന്റെ കാമുകിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

നടനും മിമിക്രി ആർട്ടിസ്റ്റുമായ ശിവ സൂര്യയാണ് സിന്ധു ജേക്കബിന്റെ ഭർത്താവ്. സിന്ധുവിന്റെ രണ്ടാം വിവാഹമാണ് ഇത്. ആദ്യം വിവാഹം ചെയ്തയാൾ മരണപ്പെടുകയായിരുന്നു. അതിനു ശേഷം അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ ശിവ സൂര്യയെ സിന്ധു വിവാഹം ചെയ്യുകയായിരുന്നു. വിവാഹത്തിന് ശേഷം കുടുംബവുമൊത്തു സിന്ധു ഇപ്പോൾ തിരുവന്തപുരത്താണ് താമസം. ശിവ സൂര്യയുമായി എങ്ങനെയാണു അടുത്തതെന്നും പ്രേമ വിവാഹം ആയിരുന്നോ എന്നൊക്കെ തുറന്നു പറയുകാണ് ഇപ്പോൾ സിന്ധു ജേക്കബ്.

അമൃതാ ടിവിയിൽ സംപ്രേക്ഷകണം ചെയ്യുന്ന എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന ടെലിവിഷൻ ഷോയിൽ ആണ് സിന്ധു ജേക്കബ് ആദ്യമായി മനസ് തുറക്കുന്നത്. ശിവ സൂര്യയുമായി എങ്ങനെയാണു പരിചയമെന്നും എങ്ങനെയാണു അടുത്തത് എന്നും എംജി ശ്രീകുമാർ സിന്ധുവിനോട് ചോദിച്ചപ്പോഴാണ് സിന്ധു മനസ്സ് തുറന്നത്. അത് ഒരു വലിയ കഥ ആണെന്നും ചോതിച്ചതു കൊണ്ടു ചുരുക്കി പറയാം എന്ന് പറഞ്ഞാണ് സിന്ധു തന്റെ കഥ എംജി ശ്രീകുമാറിനോട് പറയുന്നത്.

തന്റെ ആദ്യ ഭർത്താവ് മരിച്ചു പോയതാണെന്നും ശിവ സൂര്യയുമായി തന്റെ രണ്ടാമത്തെ വിവാഹം ആയിരുന്നെന്നും സിദ്ധു പറയുന്നു. തങ്ങളുടേത് ഒരു പ്രണയ വിവാഹം അല്ലായിരുന്നു എന്നും പരിചയമുണ്ടായിരുന്ന അദ്ദേഹത്തെ വിവാഹം കഴിക്കാൻ തീരുമാനിക്കുക ആയിരുന്നു എന്നും സിന്ധു പറഞ്ഞു. ആദ്യ ഭർത്താവിന്റെ ഉറ്റ സുഹൃത്തായിരുന്നു നടനും മിമിക്രി കലാകാരനുമായ ശിവ സൂര്യ. തന്റെ കുടുംബവുമായും അദ്ദേഹത്തിന് നല്ല ബന്ധം ആയിരുന്നു ഉണ്ടായിരുന്നത്. ഇടക്കൊക്കെ അദ്ദേഹം വീട്ടിലേക്ക് വരുമായിരുന്നു, കാണുമായിരുന്നു അങ്ങനെ അടുത്തു.

ഭർത്താവ് മരണപ്പെട്ട ശേഷം തനിക്ക് ഒരു വലിയ സഹായം ആയിരുന്നു ശിവ സൂര്യ. അങ്ങനെ സഹായിച്ചു സഹായിച്ചു കൂടുകയായിരുന്നു എന്നും സിന്ധു പറഞ്ഞു. ആദ്യമൊക്കെ തന്റെ വീട്ടുകാർക്ക് ഈ ബന്ധത്തോടു എതിർപ്പ് ആയിരുന്നു എന്നും എന്നാൽ ശിവ സൂര്യ വന്ന് എല്ലാവരേയും സോപ്പിട്ട് കയ്യിലെടുത്തു എന്നും സിന്ധു പറഞ്ഞു. താൻ ഇപ്പോൾ ജീവിതം വളരെ നന്നായി എന്ജോയ് ചെയ്യുന്നെന്നും താൻ ഇപ്പോൾ വളരെ സന്തോഷവതി ആണെന്നും സിന്ധു വ്യക്തമാക്കി.