
കാത്തിരുന്ന നിമിഷം ! സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ച് പ്രേഷകരുടെ പ്രിയ താരം സൂരജ് .. ആശംസകളോടെ ആരാധകർ
മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പര .. മികച്ച കഥാമുഹൂർത്തങ്ങൾ കൊണ്ടും കഥാപാത്രങ്ങളുടെ അഭിനയമികവ് കൊണ്ടും ഏറെ പ്രേക്ഷക ശ്രെധ നേടി മുന്നേറുകയാണ് സീരിയൽ ഇപ്പോൾ .. സാഹചര്യത്തിന്റെ സമ്മർദം മൂലം കുടുംബത്തിൽ വേലക്കാരിയായി എത്തുന്ന കണ്മണി എന്ന പെൺകുട്ടിയെ നായക കഥാപത്രമായ ദേവക്ക് വിവാഹം കഴിക്കേണ്ടി വരുകയും പിന്നീട് ആ വീട്ടിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് സീരിയൽ പറയുന്നത് .. വേലക്കാരിയാണെങ്കിലും സ്വന്തം മകളെ പോലെയാണ് ഗൃഹനാഥനായ ആനന്ദവർമ കൺമണിയെ കാണുന്നത് .. അത് ഇഷ്ടമല്ലാത്ത വീട്ടിലെ മറ്റു മരുമക്കൾ കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്ങ്ങളാണ് സീരിയലിന്റെ ഇതിവൃത്തം .. സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളായ ദേവയേയും കണ്മണിയേയും അവതരിപ്പിക്കുന്നത് പുതുമുഖ താരങ്ങളായ സൂരജ്ഉം മനീഷയുമാണ് … ഇരുവരും ഒന്നിച്ചുള്ള കോംബോ സീനുകൾ എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ് ..

ടിക്ക് ടോക്കിലൂടെയും യൂട്യൂബിലൂടെയും ഒക്കെ പ്രേക്ഷക ശ്രെധ നേടിയ സൂരജിന്റെ ആദ്യ സീരിയൽ കൂടിയാണ് പാടാത്ത പൈങ്കിളി .. തനിക്ക് ലഭിച്ച അവസരം മികച്ച അഭിനയത്തിലൂടെ ഭംഗിയാക്കാൻ സൂരജിന് സാധിച്ചിട്ടുണ്ട് .. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ സൂരജ് ഇടക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരധകരുമായി പങ്കുവെക്കാറുണ്ട് .. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വളരെ വേഗം വൈറലായി മാറാറുണ്ട് .. കാരണം പ്രേക്ഷകർക്ക് അത്രക്ക് പ്രിയപ്പെട്ടതാണ് പാടാത്ത പൈങ്കിളിയിൽ സൂരജ് അവതരിപ്പിക്കുന്ന ദേവ എന്ന കഥാപാത്രം .. സിനിമ സീരിയൽ നടി അംബിക മോഹൻ വഴിയാണ് സൂരജ് പാടാത്ത പൈങ്കിളിയിലേക്ക് എത്തുന്നത് .. ഇരുവരും ഒന്നിച്ച് ഹ്രസ്വ ചിത്രത്തിൽ അഭിനയിച്ചിരുന്നു .. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷ നിമിഷം ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് പ്രേഷകരുടെ പ്രിയ താരം സൂരജിപ്പോൾ .. മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയ നടനായ സൂരജ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാൻ പോകുന്നു എന്ന വാർത്തയാണ് സൂരജ് ആരധകരുമായി പങ്കുവെച്ചിരിക്കുന്നത് ..

നടനും സംവിദായകനും ഗായകനുമായ വിനീത് ശ്രീനിവാസനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് താരം പങ്കുവെച്ച കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് .. ” സിനിമ ക്യാമറയുടെ മുന്നിലേക്ക് എന്റെ ആദ്യ കാൽവെപ്പ് , അതും എന്റെ സ്വപ്നമായ വിനീത് ശ്രീനിവാസൻ സാറിനൊപ്പം എന്ന കുറിപ്പോടെയാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സൂരജ് പങ്കുവെച്ചത് .. വിനീതിനോട് സംസാരിക്കുന്ന ചെറിയൊരു വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് .. സിനിമ ലോകത്തേക്ക് ചുവട് വെക്കാൻ പോകുന്ന പ്രിയ താരത്തിന് ആശംസകളുമായി നിരവധി ആരധകരാണ് രംഗത്ത് വരുന്നത് .. മിനി സ്ക്രീൻ പ്രേഷകരുടെ ദേവ ഇനി മുതൽ ബിഗ് സ്ക്രീനിലും തിളങ്ങാൻ പോകുന്നു എന്ന സന്തോഷത്തിലാണ് സൂരജിന്റെ ആരധകരിപ്പോൾ ..
