വൈറലായി നടൻ ഗോവിന്ദ് പദ്മസൂര്യയുടെയും നടി മഹിമ നമ്പ്യാരുടെയും വിവാഹം , വീഡിയോ പങ്ക് വെച്ച് മമ്മൂട്ടിയും

സിനിമയിൽ കൂടി അരങ്ങേറ്റം കുറിച്ച് ടിവി റിയാലിറ്റി ഷോയിൽ കൂടി പ്രശസ്‌തനായ താരമാണ് ജിപി എന്ന് വിളിക്കുന്ന ഗോവിന്ദ് പദ്മസൂര്യ, 2008ൽ പുറത്തിറങ്ങിയ അടയാളങ്ങൾ എന്ന ചിത്രത്തിൽ കൂടിയാണ് താരം അഭിനയ ലോകത്തോട്ട് എത്തുന്നത് അതിന് ശേഷം ജിപി പതിനാറോളം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്, എന്നാൽ മലയാളികളുടെ ഇടയിൽ ഗോവിന്ദ് സൂരിയ പ്രശസ്തനാകുന്നത് 2014ൽ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന ഡി4ഡാൻസ് എന്ന റിയാലിറ്റി ഷോയിൽ കൂടിയായിരുന്നു, ആ പരിപാടിയുടെ അവതാരകൻ ആയിരുന്നു ജിപി

അവതാരകനിൽ നിന്ന് ജഡ്ജ് ആയി വന്ന മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന റിയാലിറ്റി ഷോയും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു,അതിനിടയിൽ നടി ദിവ്യ പിള്ളയുമായി വിവാഹം കഴിഞ്ഞു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു, എന്നാൽ അത് സത്യമല്ല എന്ന് താരം തൻറെ സോഷ്യൽ മീഡിയയിൽ കൂടി തന്നെ പങ്ക് വെച്ചിരുന്നു, ഈ അടുത്ത് താരം തൻറെ എല്ലാ വിശേഷങ്ങൾ പങ്ക് വെക്കാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു, പിന്നിട് നടൻ ഗോവിന്ദ് പദ്മസൂര്യ പങ്ക് വെക്കുന്ന വിഡിയോകൾ എല്ലാം ട്രെൻഡിങ്ങിൽ എത്താറുണ്ട്, ഇപ്പോൾ അത് പോലത്തെ ഒരു വീഡിയോയായണ് വൈറലായി മാറുന്നത്

തൻറെ യൂട്യൂബിൽ കൂടി പങ്ക് വെച്ചിരിക്കുന്നത് നടൻ ജിപി നടി മഹിമ നമ്പ്യാറിന്റെ കഴുത്തിൽ താലി ചാർത്തുന്ന വീഡിയോയാണ്, വീഡിയോ പങ്ക് വെച്ച് നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത് നടൻ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ വഴിയും വീഡിയോ പങ്ക് വെച്ചിട്ടുണ്ട്, പതിനഞ്ചാം വയസിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് നടി മഹിമ നമ്പ്യാർ,ദിലീപ് ചിത്രമായ കാര്യസ്ഥനിൽ കൂടിയായിരുന്നു മഹിമയുടെ അരങ്ങേറ്റം അതിന് ശേഷം മലയാളത്തിൽ കുറച്ച് ചിത്രങ്ങളെ ചെയ്തിട്ടുള്ളു എങ്കിലും താരം തമിഴിൽ സജീവമാണ്

എന്നാൽ നടൻ ഗോവിന്ദ് പദ്മസൂര്യയുടെയും നടി മഹിമ നമ്പ്യാരുടെയും വിവാഹം യഥാർത്ഥ വിവാഹം അല്ല എന്നതാണ് മറ്റൊരു കാര്യം,കനോൺ ക്യാമറയ്ക്ക് വേണ്ടി സംവിധായകൻ ജിസ് ജോയി നിർമിച്ച പുതിയ പരസ്യമായിരുന്നു ഇത്, നടൻ മമ്മൂട്ടിയായിരുന്നു തൻറെ സോഷ്യൽ മീഡിയയിൽ കൂടി ഈ പരസ്യം ആദ്യം പുറത്ത് വിട്ടത്, എന്നാൽ ഒറ്റ നോട്ടത്തിൽ ഇത് ഒരു പരസ്യം ആണെന്ന് ആരും പറയില്ല എന്നതാണ് മറ്റൊരു കാര്യം, അത്രയ്ക്ക് റിയലിസ്റ്റിക്ക് ആയിട്ടാണ് സംവിധായകൻ അത് അവതരിപ്പിച്ചിരിക്കുന്നത്, എന്നാൽ ജിപിയുടെ യഥാർത്ഥ വിവാഹ വീഡിയോയാണെന്ന് തെറ്റിദ്ദരിച്ചു എന്ന് നിരവതി പേരാണ് ആ വീഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത്

x