കല്യാണം കഴിക്കുന്നില്ല എന്ന് നീനു. കാരണം രസ്നയോ എന്ന് ആരാധകർ?

സത്യ എന്ന പെൺകുട്ടി
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ട പരമ്പരകളിൽ ഒന്ന് ആയി മാറിയ സീരിയൽ ആണ് സത്യ എന്ന പെൺകുട്ടി. മുന്നോറോളം എപ്പിസോഡുകൾ പിന്നിട്ട സത്യ എന്ന പെൺകുട്ടി ഇപ്പോഴും റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ്. സത്യ എന്ന പെൺകുട്ടിയിലെ പ്രധാന കഥാ പാത്രമായ സത്യ ആയി മികച്ച പ്രകടനമാണ് മെർഷീന നീനു കാഴ്ചവെക്കുന്നത്. മലയാളത്തിലെ ആദ്യത്തെ മുഴുനീള ടോംബോയ് കഥാപാത്രം കൂടിയാണ് നീനുവിന്റെ സത്യ എന്ന കഥാപാത്രം.

സത്യ എന്ന മെർഷീനാ നീനു
മലപ്പുറംകാരിയായ മെർഷീനാ നീനു എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് രാജസേനൻ ചിത്രമായ വൂണ്ടിലൂടെ അഭിനയ രംഗത്ത് എത്തിയത്. പതിമൂന്നാം വയസിൽ ഗർഭിണി ആയ പെൺ കുട്ടിയായി മികച്ച പ്രകടനമാണ് ചിത്രത്തിൽ നീനു കാഴ്ച വെച്ചത്. അയലത്തെ സുന്ദരി, ഗൗരി തുടങ്ങി നിരവധി സീരിയലുകളിൽ നീനു അഭിനയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ടോംബോയ് ആയി സത്യ എന്ന പെൺകുട്ടിയിൽ മികച്ച പ്രകടനമാണ് നീനു കാഴ്ച വെക്കുന്നത്.

രസ്നയുടെ സഹോദരി ആണെന്ന സത്യം
നീനു മലയാളികളുടെ പ്രിയ നടിയായ രസ്നയുടെ സഹോദരി ആണെന്ന കാര്യം ഒരുപക്ഷേ പലർക്കും അറിയില്ല. എന്നാൽ നീനുവിനെ കണ്ടപ്പോൾ രസ്നയുടെ മുഖച്ഛായ പലർക്കും തോന്നിയിട്ടുണ്ടാകും. പാരിജാതം എന്ന സീരിയലിൽ അരുണ സീമാ എന്നീ ഇരട്ട കഥാപാത്രങ്ങളായി പ്രേക്ഷക മനസ്സ് കീഴടക്കിയ നടിയാണ് രസ്ന. ഒരേ സമയം വ്യത്യസ്ത കഥാപാത്രമായി ഞെട്ടിച്ച രസ്ന ഇന്നില്ല , പകരം സാക്ഷിയാണ്. പുതിയ പേര് സ്വീകരിച്ചു പുതിയ ജീവിതവുമായി സംതൃപ്തിയോടെ കഴിയുകയാണ് രസ്ന ഇപ്പോൾ.

വിവാഹം കഴിക്കാൻ താല്പര്യമില്ല
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് തനിക്ക് വിവാഹം കഴിക്കാൻ താല്പര്യമില്ല എന്ന് നീനു വ്യക്തമാക്കിയത്. ഈ പ്രായത്തിലെ പെൺകുട്ടികൾ പൊതുവേ ഇങ്ങനെയാണ് പറയാറുള്ളതെങ്കിലും തന്റെ തീരുമാനം ഉറച്ചതാണ് എന്ന് നീനു പറയുന്നു. കല്യാണം എന്നത് വലിയൊരു കമ്മിറ്റ്മെന്റ് ആണെന്നും തനിക്ക് ഫ്രീയായിട്ട് പാറിപ്പറന്ന് സന്തോഷത്തോടെ നടക്കാനാണ് താൽപര്യമെന്നും നീനു പറയുന്നു.

വിവാഹം കഴിക്കാത്തതിന് കാരണം സഹോദരിയോ?
തനിക്ക് വിവാഹം കഴിക്കാൻ താല്പര്യമില്ല എന്ന് വ്യക്തമാക്കിയതോടെ അതിന്റെ കാരണം അന്വേഷിക്കുകയാണ് ആരാധകർ ഇപ്പോൾ. രസ്നയുടെ ജീവിതം നേരിട്ട് കണ്ടതു കൊണ്ടാണോ വിവാഹം വേണ്ടാ എന്ന് തീരുമാനിച്ചത് എന്നാണ് അഭിമുഖത്തിന് താഴെ ആരാധകരുടെ ചോദ്യം. പ്രശസ്ത സീരിയൽ സംവിദായകനായ ബൈജു ദേവരാജിനെ വിവാഹം ചെയ്ത രസ്ന ഇപ്പോൾ അഭിനയം ഉപേക്ഷിച്ചു കുടുംബ കാര്യങ്ങൾ നോക്കി പോവുകയാണ്. ആദ്യ ഭാര്യയേയും രണ്ട് മക്കളേയും ഉപേക്ഷിച്ചാണ് ബൈജു രസ്നയെ വിവാഹം ചെയ്തത്. സ്വന്തം മകളുടെ പ്രായമുള്ള രസ്നയെ വിവാഹം ചെയ്തത് ഒരുപാട് വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു.

x