സാന്ത്വനം സീരിയലിലെ കലിപ്പനായ ശിവ ആരാണെന്നറിയാമോ ?

മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ട സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സ്വാന്തനം സീരിയൽ.മികച്ച തിരക്കഥ കൊണ്ടും മികച്ച കഥാപാത്രങ്ങൾ കൊണ്ടും സീരിയൽ ആരധകരുടെ ഇഷ്ട സീരിയലായി മാറിയിരിക്കുകയാണ് സ്വാന്തനം.വാനമ്പാടി എന്ന സൂപ്പർ ഹിറ്റ് പരമ്പരക്ക് ശേഷം ചിപ്പി രഞ്ജിത്ത് നിർമ്മിക്കുന്ന പരമ്പര കൂടിയാണ് സ്വാന്തനം.കുട്ടികൾ ഇല്ലാത്ത ഭർത്താവിന്റെ അനുജന്മാരെ മക്കളായി കണ്ട് കുടുംബിനിയായി കഴിയുന്ന ശ്രീദേവി എന്ന കഥാപാത്രത്തെയാണ് ചിപ്പി സീരിയലിൽ അവതരിപ്പിക്കുന്നത്.മികച്ച അഭിനയം കൊണ്ടും തിരക്കഥ കൊണ്ടും സീരിയൽ ഇപ്പോൾ റേറ്റിങ്ങിൽ ഏറെ മുന്നിലാണ്.

 

സീരിയലിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രെധ പിടിച്ചുപറ്റിയിട്ടുണ്ട്, ചിപ്പിയുടെ ഭർത്താവായ ബാലൻ ആയി എത്തുന്നത് സീരിയൽ താരം രാജീവ് പരമേശ്വരനാണ്.ബാലന്റെ സഹോദരങ്ങളായി എത്തുന്ന ഗിരീഷ് നമ്പ്യാർ , സജിൻ ഡി പി , അച്ചു സുഗദ്ധ് എന്നിവരുടെ പ്രകടനം ഓരോ എപ്പിസോഡിലും മികവുറ്റതാക്കുന്നുണ്ട്.ഇഷ്ടമല്ലാതെ വിവാഹം കഴിക്കുന്ന ശിവയുടെയും അഞ്ജലിയുടെയും ജീവിതത്തിൽ സംഭവിക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ പരമ്പരയിൽ അരങ്ങേറുന്നത്.ദേഷ്യക്കാരനായ ശിവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സജിനും , ഭാര്യയായി വേഷമിടുന്ന ഗോപിക അനിലിനും ഇപ്പോൾ ആരധകർ ഏറെയാണ്.

 

എന്നാൽ മികച്ച അഭിനയത്തിലൂടെ പ്രേഷകരുടെ അഭിപ്രായം നേടിയെടുത്ത ശിവ നമ്മുടെ പ്രിയ യുവ നടിയുടെ ഭർത്താവ് ആണെന്ന് എത്ര പേർക്ക് അറിയാം ? അതെ ദേഷ്യക്കാരനായ സിവയെ അവതരിപ്പിക്കുന്ന സജിൻ പ്രിയ നടി ഷഫ്‌നയുടെ ഭർത്താവാണ്.സിനിമയിലും സീരിയലിലും ഒരേ പോലെ തിളങ്ങുന്ന ഷഫ്‌നയോടൊപ്പം ഭർത്താവ് സജിൻ കൂടി അഭിനയരംഗത്തേക്ക് എത്തിയതോടെ ഒരു താരകുടുംബമായി മാറിയിരിക്കുകയാണ്.ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ ബാലതാരമായിട്ടാണ് ഷഫ്‌ന അഭിനയലോകത്തേക്ക് എത്തിയത് .പിന്നീട് പ്ലസ് ടു , കഥപറയുമ്പോൾ , ലോക്പാൽ , ഒരു ഇന്ത്യൻ പ്രണയകഥ എന്നി സിനിമകൾ അടക്കം നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടു .മലയാളം തമിഴ് സിനിമകളിലും തെലുങ് സീരിയലിലും താരം വേഷമിട്ടിട്ടുണ്ട്.

 

എന്തായാലും സ്വാന്തനം സീരിയൽ ഇപ്പോൾ മികച്ച അഭിപ്രായങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ്.വാനമ്പാടിക്ക് ശേഷം ചിപ്പി നിർമ്മിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സീരിയൽ ആണ് സ്വാന്തനം.മലയാള സിനിമയിൽ തിളങ്ങി നിന്ന ചിപ്പി നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട് .2000 ൽ പുറത്തിറങ്ങിയ കട്ട് വന്നു വിളിച്ചപ്പോൾ ആയിരുന്നു ചിപ്പിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം .പിന്നീട് താരം മിനി സ്‌ക്രീനിൽ മികച്ച വേഷങ്ങളിലൂടെ തിളങ്ങുകയായിരുന്നു.ചിപ്പിയുടെ തിരിച്ചുവരവ് വീണ്ടും ആരധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്

x