മൗനരാഗത്തിലെ കല്യാണി ഇത്രയും സുന്ദരിയോ ? പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സീരിയൽ ആരാധകർ

മലയാളി പ്രേഷകരുടെ ഇഷ്ട സീരിയൽ ആണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയൽ .മികച്ച കഥകൊണ്ടും മികച്ച അഭിനയ മുഹൂർത്തങ്ങൾ കൊണ്ടും സീരിയൽ ഇപ്പോൾ ആരധകരുടെ പ്രിയ സീരിയൽ ആയി മാറിയിട്ടുണ്ട്.സീരിയലിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഐശ്വര്യക്കും നലീഫിനും ആരധകർ ഏറെയാണ്.പുതുമുഖ താരങ്ങളായ ഇരുവരും വളരെ പെട്ടന്നാണ് ആരധകരുടെ പ്രിയങ്കരരായി മാറിയത്.സീരിയൽ ഇപ്പോൾ മികച്ച പ്രേക്ഷക പ്രതികരണവുമായി റേറ്റിങ്ങിൽ മുൻ പന്തിയിലാണ്.

 

സംസാരിക്കാൻ കഴിയാത്ത കല്യാണി എന്ന പെണ്കുട്ടിയായിട്ടാണ് സീരിയലിൽ ഐശ്വര്യ എത്തുന്നത്.കുടുംബത്തിൽ നിന്നും പരിഗണനക്ക് പകരം അവഗണന മാത്രം ലഭിക്കുന്ന കല്യാണിയുടെ ജീവിതത്തിലേക്ക് കിരൺ എന്ന ചെറുപ്പക്കാരൻ എത്തുകയും പിന്നീട് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവ വികാസങ്ങളുമാണ് പരമ്പരയുടെ ഇതിവൃത്തം ..മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രേഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് കല്യാണിയായി വേഷമിടുന്ന ഐശ്വര്യ ,

 

ഓരോ നോട്ടങ്ങൾ കൊണ്ടുപോലും സീരിയൽ ആരധകരുടെ കണ്ണ് നിറയ്ക്കാൻ കല്യാണി എന്ന കഥാപാത്രത്തിന് സാധിക്കുന്നുണ്ട്.താരം തമിഴ് നാട്ടുകാരിയാണെങ്കിലും മലയാളിത്തനിമ നിറഞ്ഞു നിൽക്കുന്ന നടി കൂടെയാണ് ഐശ്വര്യ.അതുകൊണ്ട് തന്നെ കല്യാണിയുടെ ആരധകരിൽ പലർക്കും അറിയില്ല താരം തമിഴ് നടിയാണ് എന്നത്.

 

ഇപ്പോഴിതാ പ്രേഷകരുടെ ഇഷ്ട കഥാപാത്രമായ കല്യാണിയായി വേഷമിടുന്ന ഐശ്വര്യയുടെ പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.ഇത് നമ്മുടെ കല്യാണിക്കുട്ടി തന്നെയാണോ എന്നാണ് ആരധകർ ചോദിക്കുന്നത്.കിടിലൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.നിരവധി ആരധകരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് മികച്ച പ്രതികരണങ്ങളുമായി രംഗത്ത് എത്തുന്നത്.

 

2019 ഡിസംബറിലാണ് പരമ്പര ആരംഭിച്ചത്.ആരംഭിച്ചത് മുതൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് പരമ്പരക്ക് ലഭിച്ചത് , ഒരു വർഷത്തിൽ കൂടുതലായി സംപ്രേഷണം ചെയ്യുന്ന സീരിയൽ ഇപ്പോൾ മികച്ച കഥാ മുഹൂർത്തങ്ങളുമായി മുന്നേറികൊണ്ടിരിക്കുകയാണ്.നിരവധി ഹിറ്റ് സീരിയലുകൾ ആയ കുങ്കുമപ്പൂവ് , കറുത്തമുത്ത് , പരസ്പരം തുടങ്ങി പരമ്പരകൾ രചിച്ച പ്രദീപ് പണിക്കരാണ് മൗനരാഗത്തിനു പിന്നിലും.പ്രേക്ഷകരെ ഒട്ടും വെറുപ്പിക്കാത്ത തരത്തിലുള്ള മികച്ച കഥാമുഹൂര്തങ്ങളും അഭിനയ മുഹൂർത്തനങ്ങളുമായി സീരിയൽ ഇപ്പോൾ മുന്നേറികൊണ്ടിരിക്കുകയാണ്.എന്തായാലും താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്

x