ഞങ്ങൾ സഹോദരിമാർ, ശിവന്റെ സീരിയലിലെ ഭാര്യയും യഥാർത്ഥ ഭാര്യയും കുടുംബ വിശേഷങ്ങളും

മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട്ട പരമ്പരകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം. മികച്ച കഥാമുഹൂർത്തങ്ങൾ കൊണ്ടും അഭിനയ മുഹൂർത്തങ്ങളും കൊണ്ട് വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് സാന്ത്വനം പ്രേഷകരുടെ ഇഷ്ട പരമ്പര ആയി മാറിയത്. സ്ഥിരം സീരിയൽ പ്രേക്ഷകരെ മാത്രമല്ല ഒരു കാലത്ത് സീരിയലിനെ വെറുത്തിരുന്നവരെ പോലും സീരിയൽ പ്രേക്ഷകർ ആക്കാൻ സാന്ത്വനത്തിന് കഴിഞ്ഞു. ഒരുപക്ഷേ ഏറ്റവും കൂടുതൽ പുരുഷ പ്രേക്ഷകർ ഉള്ള പരമ്പരയും സാന്ത്വനം ആയിരിക്കാം.

സാന്ത്വനത്തിലെ പ്രധാന കഥാപാത്രങ്ങൾ ആണ് ശിവനും അഞ്ജലിയും. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ കഥാപാത്രങ്ങൾ ആണ് ശിവനും അഞ്ജലിയും. ആൺ പെൺ വ്യത്യാസമില്ലാതെ ലക്ഷക്കണക്കിന് ആരാധകരാണ് സോഷ്യൽ മീഡിയയിലും പുറത്തും ഇവർക്കുള്ളത്. ശിവനായി സജിനും അഞ്ജലിയായി ഗോപികയുമായി പരമ്പരയിൽ വേഷമിടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും തങ്ങളുടെ കുടുംബ വിശേഷങ്ങളും ലൊക്കേഷൻ വിശേഷങ്ങളും ഒക്കെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. ഇപ്പോൾ ഇവരുടെ ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

 

സീരിയലിൽ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും അടി ആണെങ്കിലും പുറത്തു നല്ല സുഹൃത്തുക്കൾ ആണ് എല്ലാവരും. ഇപ്പോൾ സജിന്റെ ഭാര്യ ഷഫ്‌ന പങ്കു വെച്ച ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സജിനും ഷഫ്‌നയും സാന്ത്വനം കുടുംബവുമായി പുറത്തു പോയപ്പോൾ എടുത്ത ചിത്രമാണ് ഷഫ്‌ന പങ്കുവെച്ചത്. സജിനും ഭാര്യ ഷഫ്‌നയും ഗോപികയും രാജീവ് പരമേശ്വറും ശ്യാമും ഡിന്നർ കഴിക്കാൻ ട്രിവാൻഡ്രത്തെ ഓ ബൈ താമര ഹോട്ടെലിൽ പോയപ്പോൾ എടുത്ത ചിത്രങ്ങൾ ആണിത്.

ഇവർ എല്ലാവരും കൂടി നിൽക്കുന്ന ചിത്രവും , ഷഫ്‌നയും ഗോപികയും മാത്രം നിൽക്കുന്ന ചിത്രവും ഷഫ്‌ന പങ്കു വെച്ചു. അതിൽ ഗോപികയുടെ കൂടെ ഉള്ള ചിത്രത്തിന് ഷഫ്‌ന നൽകിയ ക്യാപ്‌ഷൻ ആണ് ശ്രദ്ധേയം. ഇത് എന്റെ സഹോദരി ആണെന്നും, ഇവൾക്ക് വേണ്ടി ഞാൻ വാളെടുക്കും എന്നുമാണ് ഷഫ്‌ന കുറിച്ചത്. സജിന്റെ സീരിയലിലെ ഭാര്യ ഗോപികയും യഥാർത്ഥ ഭാര്യ ഷഫ്‌നയും ഇത്രയും അടുത്ത സുഹൃത്തുക്കൾ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഇതേ ചിത്രങ്ങൾ തന്നെ ഗോപികയും തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കു വെച്ചിട്ടുണ്ട്. തന്റെ സഹോദരി എന്ന് പറഞ്ഞുകൊണ്ട് തന്നെയാണ് ഗോപികയും ഷഫ്‌നയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിൽ ബാലതാരമായി എത്തിയ ഷഫ്‌ന നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സജിനെ വിവാഹം കഴിച്ച ശേഷം സജിന്റെ കൂടെ എന്നും ലൊക്കേഷനിൽ എത്താറുള്ള ഷഫ്‌ന അവിടെ വെച്ചാണ് ഗോപികയെ പരിചയപ്പെടുന്നതും അടുക്കുന്നതും. അങ്ങനെയാണ് ഇരുവരും അടുത്ത സുഹൃത്തുക്കൾ ആകുന്നത്. ഏകദേശ മുഖസാദൃശ്യമുള്ള ഇരുവരേയും കാണാനും സഹോദരിമാരെ പോലെ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്.

 

x