വിവാഹ സാരിയിൽ അതീവ സുന്ദരിയായി സത്യ എന്ന പെൺകുട്ടിയിലെ സത്യ ചിത്രങ്ങൾ കാണാം

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായി മാറിയ പരമ്പര ആണ് സത്യ എന്ന പെൺകുട്ടി. മുന്നോറോളം എപ്പിസോഡുകൾ പിന്നിട്ട പരമ്പര ഇപ്പോഴും മികച്ച റേറ്റിങ്ങോടെ മുൻപന്തിയിൽ തന്നെ തുടരുകയാണ്. പരമ്പരയിലെ പ്രധാന കഥാപാത്രമായ സത്യ ആയി എത്തുന്നത് മെർഷീന നീനുവാണ് . മലയാളത്തിലെ ആദ്യത്തെ മുഴുനീള ടോംബോയ് കഥാപാത്രമായി മികച്ച പ്രകടനമാണ് മെർഷീന നീനു കാഴ്ച വെക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയിരിക്കുകയാണ് സത്യ എന്ന കഥാപാത്രം.

മലപ്പുറം സ്വദേശി ആയ മെർഷീനാ നീനു എട്ടിൽ പഠിക്കുമ്പോൾ ആണ് രാജസേനൻ സംവിധാനം ചെയ്ത വൂണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തുന്നത്. പതിമൂന്നാമത്തെ വയസിൽ ഗർഭിണി ആകേണ്ടി വന്ന പെൺകുട്ടിയുടെ കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് ചിത്രത്തിൽ നീനു കാഴ്ച വെച്ചത്. അയലത്തെ സുന്ദരി, ഗൗരി തുടങ്ങി നിരവധി പരമ്പരകളിൽ നീനു വേഷമിട്ടിണ്ട്. ഇപ്പോൾ അഭിനയിക്കുന്ന സത്യ എന്ന പെൺകുട്ടിയിലെ സത്യാ എന്ന കഥാപാത്രം ആണ് നീനുവിന് ആരാധകരെ ഉണ്ടാക്കി കൊടുക്കുന്നത്.

നീനുവിന്റെ പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. വിവാഹ സാരിയിൽ അതീവ സുന്ദരിയായാണ് നടിയെ കാണാനാകുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. നടി പങ്കുവെക്കുന്ന ചിത്രങ്ങൾ ഒക്കെ തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം തന്റെ സഹോദരിയും നടിയുമായി രസ്നായുമായുള്ള ചിത്രങ്ങൾ പങ്കുവെക്കുകയും അത് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയും ചെയ്തിരുന്നു. നീനുവും രസ്നയും സഹോദരിമാർ ആണെന്ന് പലരും അറിയുന്നത് ആ ഫോട്ടോ ഷൂട്ട് കണ്ടപ്പോഴാണ്.

നീനുവിനെ ആദ്യമായി സ്‌ക്രീനിൽ കണ്ടപ്പോൾ തന്നെ പലർക്കും രസ്നയുടെ മുഖച്ഛായ തോന്നിയിരുന്നു. പാരിജാതം എന്ന സീരിയലിൽ അരുണ സീമാ എന്നീ ഇരട്ട കഥാപാത്രങ്ങളായി പ്രേക്ഷക മനസ്സ് കീഴടക്കിയ നടിയായിരുന്നു രസ്ന. ഒരേ സമയം വ്യത്യസ്ത കഥാപാത്രമായി ഞെട്ടിച്ച രസ്ന വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ്. വിവാഹ ശേഷം മതം മാറിയ രസ്ന സാക്ഷി എന്ന പേര് സ്വീകരിക്കുകയും അഭിനയത്തോട് വിട പറഞ്ഞു കുടുംബിനിയായി കഴിയുകയുമാണ്.

നീനുവിന്റെ വിവാഹ സാരിയിൽ ഉള്ള ചിത്രങ്ങൾ ആണ് പ്രേക്ഷകർക്കിടയിൽ ഇപ്പോൾ ചർച്ചാ വിഷയം ആയി മാറിയിരിക്കുന്നത്. വിവാഹമേ വേണ്ടാ എന്ന നിലപാടിൽ ഉറച്ചു നിന്ന താരം ഇപ്പോൾ വിവാഹ വേഷത്തിൽ കണ്ടപ്പോൾ പ്രേക്ഷകർ സംശയത്തിലായിരിക്കുകയാണ്. എന്നാൽ ഇത് വെറും ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണെന്നാണ് അറിയാൻ കഴിയുന്നത്. ഒരു പരസ്യത്തിനായി വിവാഹ വേഷത്തിൽ എടുത്ത ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് താരം പങ്കു വെച്ചത്. ആ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ ലോകത്തു വൈറൽ ആയി മാറിയിരിക്കുന്നത്.

x