അമ്മ സീരിയലിലെ ചിന്നുവിനെ ഓർമയില്ലേ? താരമിപ്പോൾ കോളേജ് ലക്ച്ചറർ ആണ്. ഗൗരി കൃഷ്ണയുടെ വിശേഷങ്ങൾ

സിനിമയിലെ ആയാലും സീരിയലിലെ ആയാലും ചില കഥാപാത്രങ്ങൾ നമ്മളെ ഒരുപാട് സ്വാധീനിക്കാറുണ്ട്. അവർ നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ നമുക്ക് പലപ്പോഴും തോന്നാറുമുണ്ട്. അതിനു കാരണം അവർ കാഴ്ച വെക്കുന്ന ഗംഭീര പ്രകടനം തന്നെയാണ്. പലപ്പോഴും അവർ അഭിനയിക്കുക ആണെന്ന് പോലും മറന്ന് നമ്മൾ അവരുടെ വിഷമങ്ങളിൽ വിഷമിക്കുകയും സന്തോഷങ്ങളിൽ ആഹ്ലാദിക്കുകയും ചെയ്യാറുണ്ട്. രണ്ടര മണിക്കൂർ മാത്രമുള്ള സിനിമ പോലെയുമല്ല സീരിയൽ കഥാപാത്രങ്ങൾ. രണ്ട് മൂന്ന് വർഷത്തോളം അവർ നമ്മുക്കൊപ്പം ഉണ്ടാകും.

അങ്ങനെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു മികച്ച കഥാപാത്രം ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ‘അമ്മ എന്ന പരമ്പരയിലെ ചിന്നു എന്ന കഥാപാത്രം. മകളെ നഷ്ടപ്പെട്ട അമ്മയുടെ സങ്കട കഥ പറഞ്ഞ പരമ്പര മലയാളത്തിലെ ഏറ്റവും മികച്ച പരമ്പരകളിൽ ഒന്നായാണ് ഇന്നും കണക്കാക്കപ്പെടുന്നത്. ചില പുതുമുഖ താരങ്ങളെ പരിചയപ്പെടുത്തി എത്തിയ പരമ്പരയിലെ താരങ്ങളെ എല്ലാം പ്രേക്ഷകർ നെഞ്ചിലേറ്റി. പ്രേക്ഷകരെ അത്രയേറെ സ്വാധീനിക്കാൻ പരമ്പരയിലെ കഥാപാത്രങ്ങൾക്കായി എന്നതാണ് സത്യം.

 

അമ്മ പരമ്പരയിലെ പ്രധാന കഥാപാത്രം ആയിരുന്നു ചിന്നു. എന്റെ മനസപുത്രി എന്ന സീരിയലിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ നടി ശ്രീകല അമ്മയായി എത്തിയപ്പോൾ മകൾ ചിന്നുവിന്റെ വേഷമിട്ടത് മാളവികയും ഗൗരി കൃഷ്ണയും ആയിരുന്നു. ചിന്നുവിന്റെ ബാല്യം അവതരിപ്പിച്ചു മാളവിക അമ്പരപ്പിച്ചപ്പോൾ കൗമാരം അവതരിപ്പിച്ചു ഗൗരി കൃഷ്ണ കയ്യടി നേടുകയായിരുന്നു. അഭിനയ രംഗത്ത് മുൻപരിചയം ഇല്ലാതിരുന്നിട്ടും ചിന്നുവായി മികച്ച പ്രകടനം ആണ് ഇരുവരും കാഴ്ച വെച്ചത്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും മലയാളികളുടെ മനസ്സിൽ നിന്നും ഇവർ വിട്ടു പോയിട്ടില്ല.

അമ്മ സീരിയൽ അവസാനിച്ചപ്പോൾ ചിന്നുവിന്റെ ബാല്യം അവതരിപ്പിച്ച മാളവികയെ പിന്നും ചില സിനിമകളിൽ പ്രേക്ഷകർക്ക് കാണാനായെങ്കിലും, ഗൗരി കൃഷ്ണ എന്നന്നേക്കുമായി അപ്രത്യക്ഷ ആവുകയായിരുന്നു. തന്റെ ആദ്യ പരമ്പര ആയിരുന്നിട്ടുകൂടി മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ പക്ഷേ പിന്നെ സ്‌ക്രീനിൽ കണ്ടില്ല. ഗൗരിക്ക് എന്തുപറ്റി എന്ന് ഒരുവട്ടം എങ്കിലും ചിന്തിക്കാത്ത സീരിയൽ പ്രേക്ഷകർ കുറവായിരിക്കും. എന്നാലിപ്പോൾ എന്താണ് അഭിനയത്തോട് വിടപറഞ്ഞത് എന്ന് വ്യക്തമാക്കി ഗൗരി തന്നെ വന്നിരിക്കുകയാണ് ഇപ്പോൾ.

താൻ പ്ലസ് ടുവിൽ പഠിക്കുമ്പോൾ ആയിരുന്നു അമ്മയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. അതിനു ശേഷം ഗർഭ ശ്രീമാൻ എന്നൊരു സിനിമയിലും അഭിനയിച്ചു. പിന്നീട് പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ടി അഭിനയത്തോട് വിടപറയുക ആയിരുന്നു. ചാർട്ടേർഡ് അകൗണ്ടൻറ് ആകണമെന്നതായിരുന്നു തന്റെ ആഗ്രഹം. അങ്ങനെ ബാംഗ്ലൂരിൽ പോയി ബിരുദമെടുത്തു ഇപ്പോൾ ബാംഗ്ലൂരിൽ തന്നെ ഒരു കോളേജിൽ ലക്‌ചററായി ജോലി നോക്കുകയാണെന്നും ഗൗരി പറയുന്നു. പഠനത്തിനായി ഒരുപാട് അവസരങ്ങൾ വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാൽ അഭിനയത്തോടുള്ള ഇഷ്ട്ടം ഒട്ടും കുറഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു. ഇനിയൊരവസരം ലഭിച്ചാൽ തീർച്ചയായും അത് സ്വീകരിക്കും എന്നും ഗൗരി പറയുന്നു.

x