ഒരുപോള കണ്ണടക്കാൻ കഴിയാതെ സങ്കടപ്പെട്ട് സജിൻ , ആ വിഷമം കണ്ട് ഞാൻ ഉറങ്ങാതെ കൂട്ടിരുന്നു ഷഫ്‌ന പറയുന്നു

മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താര ദമ്പതിമാരാണ് സജിനും ഷഫ്‌നയും. ബാലതാരമായി എത്തി ഇന്ന് മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരമാണ് ഷഫ്‌ന. സജിൻ ആകട്ടെ സാന്ത്വനം എന്ന സൂപ്പർ ഹിറ്റ് സീരിയൽ വഴി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഒരു സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ്. വളരെ ചുരുങ്ങിയാണ് കാലം കൊണ്ട് തന്നെ മലയാളത്തിലെ സീരിയലുകളിൽ ഒന്നാം സ്ഥാനത്തു എത്തിയ പരമ്പര ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷകണം ചെയ്യുന്ന സാന്ത്വനം.

നീണ്ട പത്തു വര്ഷങ്ങള്ക്കു ശേഷം സജിൻ അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നത് സാന്ത്വനത്തിലൂടെ ആയിരുന്നു. ഷഫ്‌ന നായികയായ പ്ലസ് ടൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു സജിന്റെ അഭിനയ രംഗത്തേക്ക് ഉള്ള അരങ്ങേറ്റം. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. രണ്ട് മതത്തിൽ പെട്ടവർ ആയതു കൊണ്ട് തന്നെ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്താണ് ഇരുവരും വിവാഹം കഴിക്കുന്നത്. ഹിമാലയത്തിൽ യാത്ര പോയി തിരികെ എത്തിയ സജിനും ഷഫ്‌നയും വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇപ്പോൾ.

കഴിഞ്ഞ ആഴ്ചയാണ് സജിനും ഷഫ്‌നയും ഹിമാലയത്തിൽ യാത്ര പോയ വിവരം ആരാധകർ അറിയുന്നത്. ഇരുവരും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ വഴിയാണ് ആരാധകർ ഈ വിവരം അറിയുന്നത്. എന്നാൽ തങ്ങളുടെ ഈ യാത്ര നേരത്തെ പ്ലാൻ ചെയ്തതല്ലെന്നും ഒരു ദിവസം കൊണ്ട് പ്ലാൻ ചെയ്തതാണെന്നും ഷഫ്‌ന പറയുന്നു. തന്റെ സീരിയൽ ഷൂട്ടിന്റെ ഡേറ്റ് മാറ്റിവെക്കുകയും സജിൻ ഫ്രീ ആവുകയും ചെയ്തതോടെയാണ് യാത്ര പോകാൻ തീരുമാനിക്കുന്നത്. എട്ട് ദിവസത്തെ ഹിമാലയൻ യാത്ര പൂർത്തിയാക്കി എത്തിയിരിക്കുകയാണ് ഇപ്പോൾ തങ്ങൾ എന്നും ഷഫ്‌ന പറയുന്നു.

താൻ ഇത് മൂന്നാം തവണയാണ് ഹിമാലയത്തിൽ പോകുന്നതെന്നും സജിൻ നാലഞ്ചു വട്ടം അവിടെ പോയിട്ടുണ്ടെന്നും ഷഫ്‌ന പറയുന്നു. തങ്ങൾ രണ്ടു പേർക്കും യാത്രകൾ ഇഷ്ടമാണെന്നും ഓരോ യാത്രകളും നല്ല നല്ല ഓർമ്മകൾ ആണ് സംമാക്കുക എന്നും ഷഫ്‌ന പറയുന്നു. ശിവൻ എന്ന കഥാപാത്രത്തിന്റെ വിജയം തന്റെയും കൂടി വിജയം ആണെന്ന് ഷഫ്‌ന പറയുന്നു. നീണ്ട 11 വർഷങ്ങൾ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചാണ് സജിൻ ഇവിടെ വരെ എത്തിയത്.

പ്ലസ് ടുവിന്റെ ലൊക്കേഷനിൽ വെച്ചാണ് ഞങ്ങൾ ഇഷ്ടത്തിലാകുന്നത്. തന്നെ വിവാഹം കഴിക്കാൻ അഭിനയം എന്ന ആഗ്രഹം മാറ്റിവെച്ചു പല ജോലികളും അദ്ദേഹം ചെയ്തിട്ടുണ്ടെന്ന് ഷഫ്‌ന പറയുന്നു. ഒരു നല്ല വേഷം കിട്ടാതെ സജിൻ ഒരുപാട് വിഷമിച്ചിട്ടുണ്ട്. വർഷങ്ങളോളം അദ്ദേഹത്തിന് ഉറക്കമുണ്ടായിരുന്നില്ല , അത് കണ്ടു താനും ഒരുപാട് വിഷമിച്ചിട്ടുണ്ടെന്ന് ഷഫ്‌ന പറയുന്നു. അദ്ദേഹം ആരോടും തന്റെ സങ്കടങ്ങൾ പറയില്ല എല്ലാം ഉള്ളിൽ വെച്ച് നടക്കുന്ന ആളാണ്, ഒരു സമയത്തു ഡിപ്രഷൻ വരെ എത്തിയതാണ് സജിന്റെ അക്കാലത്തെ ജീവിതമെന്നും ഷഫ്‌ന പറയുന്നു.

 

x