അമ്പിളി പറയുന്നതെല്ലാം പച്ച കള്ളങ്ങളാണ് , ഇങ്ങനെ ഒരാളുമായി എങ്ങനെയാണ് ജീവിക്കാൻ കഴിയുന്നതെന്നും ആദിത്യൻ

മലയാള മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരങ്ങളായിരുന്നു ആദിത്യൻ ജയനും അമ്പിളി ദേവിയും. സീത എന്ന പരമ്പരയിലെ അനിരുദ്ധനെയും ജാനകിയേയും പ്രേക്ഷകർക്ക് അത്ര പെട്ടെന്നൊന്നും മറക്കാനാകില്ല. പരമ്പരയിൽ ജോഡികളായി എത്തിയ ഇരുവരും പ്രണയത്തിലാവുകയും പിന്നീട് വിവാഹം ചെയ്യൂകയുമായിരുന്നു. ഇരുവരുടെയും പ്രണയ വിവാഹത്തിന് ശേഷം പല കോണിൽ നിന്നും നിരവധി വിമർശങ്ങൾ ആണ് വന്നത്. എന്നാൽ ആർക്കും അസൂയ ഉളവാക്കുന്ന നല്ലൊരു കുടുംബ ജീവിതം നയിച്ചായിരുന്നു ഇരുവരും വിമർശകർക്ക് മറുപടി നൽകിയത്.

എന്നാൽ തൃശൂരിലുള്ള വിവാഹിതയായ ഒരു സ്ത്രീയുമായി ആദിത്യന് ബന്ധമുണ്ടെന്നും വിവാഹ മോചനം ആവശ്യപ്പെടുന്നുവെന്നും ആരോപിച്ചു അമ്പിളി ദേവി കഴിഞ്ഞ ദിവസം എത്തിയിരുന്നു. മറ്റൊരു കുടുംബവും കുട്ടിയുമുള്ള ആ സ്ത്രീയുമായി താൻ സംസാരിച്ചു എന്നും എന്നാൽ അവർ ആദിത്യനുമായുള്ള ബന്ധത്തിൽ നിന്നും പിന്മാറാൻ തയ്യാറല്ല എന്നാണ് അറിയിച്ചതെന്നും അമ്പിളി ആരോപിച്ചു. പതിനാറു മാസത്തോളമായി തന്റെ ഭർത്താവിന് ആ സ്ത്രീയ്ക്കാമായി ബന്ധമുണ്ടെന്നും താൻ ഒരിക്കലും ആദിത്യന് ഡിവോഴ്സ് നൽകില്ല എന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അമ്പിളി വ്യക്തമാക്കിയിരുന്നു.

എന്നാൽ ഇപ്പോൾ അമ്പിളി ദേവി ഉന്നയിച്ച ആരോപണങ്ങൾ തള്ളി നടിയുടെ ഭർത്താവും സീരിയൽ താരവുമായ ആദിത്യൻ ജയൻ. തങ്ങളുടെ ദാമ്പത്യ ജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ആ പ്രശ്നങ്ങൾക്കൊക്കെ വ്യക്തമായ കാരണവുമുണ്ട്. എന്നാൽ ഇന്ന് അമ്പിളി ദേവി തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഒക്കെ തന്നെ പച്ച കള്ളങ്ങളാണ്. കുടുംബത്തിന് ചിലവിന് കൊടുക്കുന്നതും മക്കളുടെ കാര്യങ്ങൾ എല്ലാം നോക്കുന്നതും താൻ തന്നെയാണ്. എന്നാൽ താൻ അവരെ കൊല്ലുമെന്നും സൈബർ ആക്രമണം നടത്തി ഇല്ലാതാക്കും എന്നൊക്കെ പറഞ്ഞു എന്നാണ് അവൾ മാധ്യമങ്ങളോട് പറഞ്ഞത്

തനിക്ക് ഒരു സ്ത്രീയുമായി ബന്ധം ഉണ്ട് എന്നും അമ്പിളി പറഞ്ഞു, എന്നാൽ അമ്പിളി ആരോപിക്കുന്ന പോലൊരു ബന്ധമല്ല തനിക്കു അവരോടു ഉള്ളതെന്നും അവർ തന്റെ അടുത്ത സുഹൃത്ത് ആണെന്നും ആദിത്യൻ പറയുന്നു. താൻ ആ സ്ത്രീയെ ഗർഭിണി ആക്കിയെന്നും അബോർഷൻ ചെയ്യിച്ചു എന്നും ഒക്കെ അമ്പിളി ആരോപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാർച്ചിലാണ്‌ താൻ അവരെ പരിചയപ്പെടുന്നതെന്നും അമ്പിളി പറയുന്നതെല്ലാം പച്ചക്കള്ളം ആണെന്നും താൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല എന്നും ആദ്യത്യൻ പറഞ്ഞു.

താനും അമ്പിളിയുമായുള്ള പ്രശ്നങ്ങൾ മറ്റു ചിലതാണ്. അതിന് വ്യക്തമായ കാരണങ്ങളും ഉണ്ട്. ഇത് തെളിവുകൾ നിരത്തി വെളിപ്പെടുത്താൻ താൻ തയ്യാറാണെന്നും ആദിത്യൻ വ്യക്തമാക്കി. ഇങ്ങനെ വ്യക്തിപരമായി ആക്രമിക്കുന്ന ഒരാളുമായി എങ്ങനെയാണ് ജീവിക്കാൻ കഴിയുന്നതെന്നും ആദിത്യൻ ചോദിക്കുന്നു. താൻ തെളിവുകൾ നിരത്തി എല്ലാം തുറന്നു പറയുമെന്നും തന്റെ ഭാഗം വ്യക്തമാകുമെന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആദിത്യൻ വ്യക്തമാക്കി.

 

x