പ്രിയ സീരിയൽ നടി പാർവതി കൃഷ്ണയുടെ കൺമണിയുടെ നൂല് കെട്ട് ചടങ്ങിന്റെ ചിത്രങ്ങൾ വൈറലാകുന്നു

മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടിമാരിൽ ഒരാളാണ് പാർവതി കൃഷ്ണ .. അമ്മ മാനസം , ഈശ്വരൻ സാക്ഷി , രാത്രിമഴ തുടങ്ങി സീരിയലുകളിലെ മികച്ച കഥാപാത്രങ്ങൾ കൊണ്ടും അഭിനയം കൊണ്ടും വളരെ പെട്ടന്നാണ് പാർവതി ആരധകരുടെ മനസ്സിൽ ഇടം നേടിയത് .. നടിയായും അവതരികയായും നർത്തകിയായും തിളങ്ങിയ പാർവതി കൃഷ്ണക്ക് കൂട്ടായി ഈ കഴിഞ്ഞ ഡിസംബറിലാണ് ആൺകുഞ്ഞ് ജനിക്കുന്നത് .. കുഞ്ഞ് ജനിച്ച സന്തോഷ വിവരം താരം ഇൻസ്റാഗ്രാമിലൂടെ ആരധകരെ അറിയിക്കുകയും ചെയ്തിരുന്നു

..

 

ഗർഭിണിയായിരിക്കുമ്പോൾ തന്നെ കണ്മണിക്കായി കാത്തിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും വിഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു .. അഭിനയത്തിൽ നിന്നും താൽക്കാലികമായി ഇടവേള എടുത്ത താരം ഇടയ്ക്കിടെ തന്റെ സന്തോഷ നിമിഷങ്ങൾ എല്ലാം തന്നെ ആരധകരുമായി പങ്കുവെക്കാറുണ്ട് .. ഇപ്പോഴിതാ തന്റെ കൺമണിയുടെ നൂല് കെട്ട് ചടങ്ങിന്റെ വിഡിയോയാണ് താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത് … നൂല് കെട്ട് ചടങ്ങിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയ്ക്ക് 30 സെക്കന്റ് ദൈർഖ്യമാണ് ഉള്ളത് .. അവ്യക്ത് എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്

 

ലോക്ക് ഡൌൺ കാലത്ത് ഗർഭകാലം ആഘോഷിക്കുന്ന പാർവതിയുടെ വിഡിയോകളും ചിത്രങ്ങളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു .. ഒമ്പതാം മാസത്തിലാണ് താരം ഗർഭിണിയാണെന്നുള്ള വാർത്ത ആരധകർ തന്നെ അറിയുന്നത് .. ഭർത്താവ് ബാലഗോപാലിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് വൈകാതെ ഞങ്ങൾ മൂന്നാകും എന്ന ടൈറ്റിലോടെയാണ് താരം അന്ന് ചിത്രങ്ങൾ പങ്കുവെച്ചത്  ..താരത്തിന്റെ മറ്റേണിറ്റി ഫോട്ടോഷോട്ട് ആരധകർ ഏറ്റെടുക്കുകയും വൈറൽ ആക്കുകയും ചെയ്തിരുന്നു..

 

 

ഗർഭിണിയായിരിക്കുമ്പോൾ താരം ഹിറ്റ് ഗാനത്തിന് വയര് താങ്ങി പിടിച്ച് ഡാൻസ് കളിച്ചത് സോഷ്യൽ മീഡിയയിൽ നിരവധി വിമർശങ്ങൾ ഉയർന്നിരുന്നു , എങ്കിലും ഇത് പ്രസവം എളുപ്പത്തിനാക്കാൻ ഡോക്ടറുടെ നിർദേശപ്രകാരമാണ് താൻ ഡാൻസ് കളിച്ചത് എന്നായിരുന്നു വിമർശകർക്കുള്ള താരത്തിന്റെ മറുപടി ..

 

ബാല താരമായി അഭിനയലോകത്തേക്ക് എത്തിയ താരമാണ് പാർവതി കൃഷ്ണ , നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ ജയേഷ് പത്തനാപുരം ഒരുക്കിയ ടെലിഫിലിമായ സൂര്യനും കാന്തിയിലൂടെയാണ് താരം ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തുന്നത് .. പിന്നീട് സിനിമകളിലും സീരിയലുകളിലും താരം സജീവ സാന്നിധ്യമായി മാറി .. അവതാരകയായും , നർത്തകിയായും , നടിയായും , മോഡലായും ഒരേ പോലെ തിളങ്ങിയ പാർവതി കെ കെ രാജീവ് സംവിദാനം ചെയ്ത ഈശ്വരൻ സാക്ഷി , ‘അമ്മ മാനസം തുടങ്ങി സീരിയലികളിലൂടെയാണ് സ്രെധിക്കപ്പെട്ടത് ..

 

 

എന്തായാലും താരം പങ്കുവെച്ച പൊന്നോമനയുടെ നൂല് കെട്ട് ചടങ്ങിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രെധ നേടിക്കഴിഞ്ഞു .. ഇടയ്ക്കിടെ തന്റെ വിശേഷങ്ങൾ എല്ലാം പങ്കുവെച്ച് താരം സോഷ്യൽ മീഡിയയിൽ എത്താറുണ്ട് .. അത്തരത്തിൽ താരം പങ്കുവെക്കുന്ന വിഡിയോകളും ചിത്രങ്ങളും ആരധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട് ..

x