സീരിയൽ ആരധകരുടെ പ്രിയ നടി തൻവി വിവാഹിതയാകുന്നു , വിവാഹ നിച്ഛയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

വില്ലത്തി വേഷങ്ങളിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് തൻവി രവീന്ദ്രൻ .. മികച്ച അഭിനയം കൊണ്ടും മികച്ച കഥാപാത്രങ്ങൾ കൊണ്ടും വളരെ വേഗമാണ് സീരിയൽ ആരധകരുടെ മനസ്സിൽ തൻവി ഇടം നേടിയത് .. നിരവധി ഹിറ്റ് സീരിയലുകളിൽ നിറ സാന്നിധ്യമായി തിളങ്ങാൻ തൻവിക്ക് സാധിച്ചു .. പരസ്പരം , മൂന്നുമണി , രാത്രിമഴ , അരുന്ധതി അടക്കം നിരവധി ഹിറ്റ് സീരിയലുകളിൽ നെഗറ്റീവ് കഥാപാത്രത്തിലൂടെ ഇത്രയും ശ്രെധ നേടിയ മറ്റൊരു നടിയുണ്ടാകില്ല .. അതിൽ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചത് ഭദ്ര എന്ന പരമ്പരയിലെ വില്ലത്തി വേഷമായിരുന്നു .. മിന്നുന്ന പ്രകടനമായിരുന്നു ഭദ്രയിൽ ഈ കാസർഗോഡ് കാരി കാഴ്ചവെച്ചത് .. നിരവധി സീരിയലുകളിൽ തനിക്ക് ലഭിച്ച കഥാപത്രങ്ങൾ എല്ലാം മനോഹരമാക്കിയ തൻവി ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷ വാർത്താ ആരധകരുമായി പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ..

 

 

താൻ വിവാഹിതയാകാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് താരം ആരോധകരോട് പങ്കുവെച്ചിരിക്കുന്നത് .. ഗണേഷ് ആണ് വരൻ .. വിവാഹ നിച്ഛയ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് .. വിവാഹ ചിത്രങ്ങൾക്കൊപ്പം വരൻ ഗണേഷിനെയും തൻവി ടാഗ് ചെയ്ത് ” ഞാൻ ഇതുവരെ പറഞ്ഞതിൽ ഏറ്റവും എളുപ്പമുള്ള യെസ് ” എന്നായിരുന്നു തൻവി ക്യാപ്‌ഷൻ നൽകിയത് .. വിവാഹ നിച്ചയ ചിത്രങ്ങൾ പുറത്തുവന്നതോടെ നിരവധി ആരാധകരാണ് തൻവിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് രംഗത്ത് വരുന്നത് ..

 

 

മൂന്നുമണി എന്ന സീരിയലിലൂടെയാണ് തൻവി അഭിനയലോകത്തേക്ക് എത്തുന്നത് .. അഭിനയിച്ച ആദ്യ സീരിയലിലെ മികച്ച പ്രകടനം കൊണ്ട് പിന്നീട് നിരവധി സീരിയലുകളിൽ താരത്തിന് അവസരം ലഭിച്ചു .. വില്ലത്തി വേഷങ്ങളിലാണ് താരം ഏറെ സ്രെധിക്കപ്പെട്ടത് .. ഭദ്ര , പരസ്പരം , മൂന്നുമണി , അരുന്ധതി പരമ്പരകളിലെല്ലാം തന്നെ വില്ലത്തി വേഷങ്ങളിലാണ് താരം തിളങ്ങിയത് .. കാസർഗോഡ് കാരിയായ തൻവിക്ക് ചെറുപ്പം മുതൽ അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു താരത്തെ ക്യാമറക്ക് മുന്നിൽ എത്തിച്ചത് ..

 

 

എയർ ഇന്ത്യയിൽ ഗ്രൗണ്ട് സ്റ്റാഫ് ആയി ജോലി നോക്കുമ്പോഴാണ് അഭിനയിക്കാൻ താരത്തിന് അവസരം ലഭിക്കുന്നത് .. അഭിനയിക്കാൻ നിരവധി അവസരങ്ങൾ ലഭിച്ചുതുടങ്ങിയപ്പോൾ ജോലിയും അഭിനയവും ഒരുമിച്ചുകൊണ്ടുപോകാൻ സാധിക്കാതെ വന്നു .. അതോടെയാണ് ജോലി ഉപേഷിച്ച് അഭിനയത്തിലേക്ക് താരം എത്തിയത് .. പ്രൊഫഷൻ കയ്യിൽ ഉള്ളത് കൊണ്ട് തന്നെ ജോലിയിൽ എപ്പോ വേണെകിലും തിരികെ കയറാൻ സാധിക്കും അതുകൊണ്ട് തന്നെ , തന്നെ തേടിയെത്തിയ അഭിനയിക്കാനുള്ള അവസരം തള്ളിക്കളയാതെ അഭിനയത്തിലേക്ക് ചേക്കേറുകയായിരുന്നു താരം

 

നിരവധി സീരിയലുകൾക്ക് പിന്നാലെ സ്റ്റാർ മാജിക് ഷോയിലും താരം നിറ സാന്നിധ്യമാണ് .. മലയാളത്തിന് പിന്നാലെ തമിഴിലും താരം വേഷമിട്ടിട്ടുണ്ട് .. എന്തായാലും താരത്തിന്റെ വിവാഹ നിച്ഛയ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട് .. നിരവധി ആരധകരാണ് വിവാഹ മംഗളാശംസകൾ നേർന്ന് രംഗത്ത് വരുന്നത് ..

 

x