എലീനയുടെ വരൻ രോഹിത് ആള് നിസാരക്കാരൻ അല്ല. രോഹിതിനെ കുറിച്ച് എലീന പറഞ്ഞത് കണ്ടോ?

നടിയായും അവതാരിക ആയും ബിഗ് ബോസ്സ് മത്സരാർത്ഥി ആയും ഒക്കെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് എലീന പടിക്കൽ. കഴിഞ്ഞ ദിവസം ആയിരുന്നു എലീനയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. സോഷ്യൽ മീഡിയ ആഘോഷമാക്കിയ വിവാഹ നിശ്ചയ വിഡിയോയും എലീനയുടെ വസ്ത്രവും ഒക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരുന്നു. നീണ്ട ആറ് വർഷത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു എലീനയും രോഹിതും വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്. എലീനയുടെ വരൻ എഞ്ചിനീയർ ആയ രോഹിത് പി നായർ കോഴിക്കോട് സ്വദേശി ആണ്.

ഒരു സുഹൃത്ത് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് അടുത്ത സുഹൃത്തുക്കൾ ആക്കുകയായിരുന്നു. പിന്നീട് പ്രണയത്തിലായ ഇരുവരും ഇപ്പോൾ വിവാഹ നിശ്ചയം കഴിച്ചിരിക്കുകയാണ്.വിവാഹ നിശ്ചയ വീഡിയോ വൈറൽ ആയത് മുതൽ എലീനയുടെ വരൻ രോഹിതിനെ കുറിച്ച് അറിയാനുള്ള ആകാംക്ഷയിൽ ആണ് ആരാധകർ. എലീനയുടെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പലരും അത് ചോതിചിരുനെങ്കിലും മറുപടി ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ തന്റെ വരനെ കുറിച്ച് തുറന്നു പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് എലീന.

ഒത്ത പൊക്കം ചുള്ളൻ പയ്യൻ സൽസ്വഭാവി … സുന്ദരൻ ആണോ എന്ന് ചോദിച്ചാൽ നിങ്ങളുടെ കാഴ്ചപ്പാടിൽ എങ്ങനെ ആണെന്ന് അറിയില്ല. എനിക്ക് അദ്ദേഹം നല്ലൊരു മനുഷ്യനാണ് എനിക്ക് പറ്റിയ ഒരു പങ്കാളി ആണ്. എന്റെ അച്ഛനെയും അമ്മയെയും പോലെ എന്നെ സ്വാധീനിക്കാൻ ആകുന്ന ഒരാൾ. ബാംഗ്ലൂരിൽ വെച്ചാണ് ഞാൻ ആദ്യമായി രോഹിതിനെ കാണുന്നതും പരിചയപ്പെടുന്നതും. എന്റെ ഒരു സുഹൃത്തിന്റെ സുഹൃത്താണ് രോഹിത്. അങ്ങനെ ഒരു ഹായ് പറഞ്ഞു തുടങ്ങിയ ബന്ധം ഇപ്പോൾ ഇവിടെ വരെ എത്തി നിൽക്കുന്നു.

ഞാൻ ഡിഗ്രിക്ക് പഠിച്ചുകൊണ്ടു ഇരിക്കുമ്പോൾ ആണ് ഞങ്ങൾ പ്രണയത്തിൽ ആകുന്നതു. ഞാൻ അന്ന് ഡിഗ്രിക്ക് പഠിക്കുന്ന കാലം. ഞാൻ ആ സമയം ആങ്കറിംഗും ചെയ്യുന്നുണ്ടായിരുന്നു. രോഹിത് ആ സമയം ബി ടെക്കിന് പഠിക്കുക ആയിരുന്നു. സുഹൃത്തിന്റെ വാട്സ് ആപ്പ് പ്രൊഫൈലിൽ എന്റെ ചിത്രം കണ്ട രോഹിത് ആരാണെന്നൊക്കെ തിരക്കി. അങ്ങനെയാണ് സുഹൃത്ത് രോഹിതിനെ എനിക്ക് പരിചയപ്പെടുത്തുന്നത്. ആ പരിചയം ഞങ്ങളെ നല്ല സുഹൃത്തുക്കൾ ആക്കി മാറ്റുക ആയിരുന്നു. ആ സൗഹൃദം പിന്നീട് പ്രണയത്തിലായി.

ബിഗ് ബോസിൽ മത്സരാർത്ഥി ആയി എത്തിയപ്പോൾ ആണ് എലീന ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് . ബിഗ് ബോസിൽ വെച്ചാണ് തനിക്ക് ഒരു പ്രണയം ഉണ്ടന്ന് എലീന വെളിപ്പെടുത്തുന്നത്. ഒരിക്കലും ഒളിച്ചോടില്ലെന്നും വീട്ടുകാർ സമ്മതിച്ചാലെ ഇരുവരും വിവാഹം കഴിക്കുകയുള്ളു എന്നും എലീന അന്ന് പറഞ്ഞിരുന്നു. ഇപ്പോൾ വീട്ടുകാരുടെ സമ്മതത്തോടെ ഇന്നലെ തിരുവനതപുരത്ത് വെച്ചാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ബിഗ് ബോസിലെ സുഹൃത്തുക്കൾ കൂടിയായ രേഷ്മയും അലസാന്ദ്രയും ഒരു ദിവസം മുമ്പേ തന്നെ വിവാഹ നിശ്ചയം കൂടാൻ എത്തിയിരുന്നു.

x