
എട്ട് ലക്ഷം വരെ മാസ വരുമാനം അവസാനം വേസ്റ്റ് ബോക്സിൽ നിന്ന് വരെ ഭക്ഷണം കഴിക്കേണ്ട വന്നു ബിഗ് ബോസ് താരം കിടിലം ഫിറോസിന്റെ ജീവിതം
എന്നും മലയാളികൾക്ക് പുതുമകൾ സമ്മാനിക്കാറുള്ള ഏഷ്യാനെറ്റ് മലയാളികൾക്ക് നൽകിയ വേറിട്ട റിയാലിറ്റി ഷോ ആണ് ബിഗ് ബോസ്സ് രണ്ട് സീസണുകളും വൻ ഹിറ്റായിരുന്നു ഇപ്പോൾ മൂന്നാമത്തത സീസണും ഹിറ്റ് ചാർട്ടിലേക്ക് ഇടം പിടിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത് ബിഗ് ബോസ്സിൽ വരുന്ന ഓരോ മത്സരാർത്ഥിയെയും മലയാളികളുടെ മനസ്സിൽ ഇടം നേടും എന്ന് നിഷ്പക്ഷം പറയാൻ കഴിയും

ഇപ്പോൾ ബിഗ്‌ബോസിലെ മത്സരാർത്ഥി കൂടിയായ കിടിലം ഫിറോസിന്റെ ജീവിതത്തിൽ ഒണ്ടായ കയ്‌പേറിയ അനുഭവം താരം ബിഗ് ബോസിൽ കൂടി പങ്കു വെച്ചത് വെറും ഒരു ആര്‍ജെ ആയിട്ട് ബിഗ് ഫ്എമിൽ ആയിരുന്നു ഫിറോസിന്റെ തുടക്കം റേഡിയോ ജോക്കി ആയിരുന്നപ്പോൾ ആണ് കിടിലം ഫിറോസ് എന്ന പേര് ലഭിക്കുന്നത് തന്നെ അതിന് ശേഷം പിനീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല

ഇതിനിടയിൽ അദ്ദേഹം ഉയർന്ന ശമ്പളത്തിന് ദുബായിൽ ജോലി ശെരി ആവുകയായിരുന്നു മാസം എട്ട് ലക്ഷം ഇന്ത്യൻ രൂപ ലഭിക്കുന്ന ജോലി ഇത്രയും പൈസ കിട്ടിയപ്പോൾ ജീവിതം ലാവിഷായി ഇതിനിടയിൽ ഫിറോസിന്റെ പിതാവ് സ്വന്തമായി ഒരു വീടുണ്ടാകാൻ ഈ കിട്ടുന്ന ശമ്പളത്തിൽ നിന്ന് കുറച്ച് മാറ്റി വെക്കണം എന്ന് ഫിറോസിനെ പിതാവ് ഉപദേശിക്കുക ഉണ്ടായി അങ്ങനെ ബാപ്പയുടെ ഉപദേശം സ്വീകരിച്ച് കുറച്ച് പൈസ മാത്രം മാറ്റി വെച്ച ശേഷം ലാവിഷായിട്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു

അപ്പോഴാണ് ഖത്തറിൽ നിന്ന് കിടിലം ഫിറോസിന് ഒരു ഓഫർ വരുന്നത് അത് സ്വന്തം പേരിൽ ഒരു റേഡിയോ സ്റ്റേഷൻ തുടങ്ങാൻ ഒള്ള ഓഫർ പണ്ടേ ഫിറോസിന്റെ മനസ്സിൽ ഉണ്ടായിരുന്ന ആഗ്രഹമായിരുന്നു അത് അങ്ങനെ ദുബൈയിലെ ജോലി രാജി വെച്ച് ഖത്തറിലോട്ട് പറക്കുകയായിരുനു അവിടെ വെച്ച് അദ്ദേഹത്തിന് ഒരു സ്‌പോൺസറെ കിട്ടുകയും തൻറെ റേഡിയോ കമ്പനിക്ക് വേണ്ടി 25 പ്രഗത്ഭരായ ആര്‍ജെകളെ റിക്രൂട്ട് ചെയ്യുകയായിരുന്നു പലരും മറ്റു കമ്പനികളിൽ നിന്ന് ഫിറോസിനെ വിശ്വസിച്ച് ജോലി രാജി വെച്ച് വന്നവരായിരുന്നു

അങ്ങനെ വളരെ ഗംഭീരമായി തന്നെ റേഡിയോ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു പക്ഷെ മൂനാം മാസം ആയപ്പോൾ സ്പോൺസറായിട്ട് വന്ന വ്യക്തി മുങ്ങി അതോടെ താരത്തിന്റെ ജീവിതം തകിടം മറിഞ്ഞു എന്ന് തന്നെ പറയാം മൂന്ന് നേരം ലാവിഷായി ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന അദ്ദേഹം പട്ടിണിയിൽ ആയി ഖത്തറിൽ താമസിക്കാൻ ഉള്ള റസിഡന്റ് പെർമിറ്റ് പോലും അദ്ദേഹത്തിന് ലഭിച്ചിട്ടില്ലായിരുന്നു അങ്ങനെ അദ്ദേഹം റിക്രൂട്ട് ചെയ്‌ത ഇരുപത്തഞ്ചു ഉദ്യോഗസ്ഥരും ഒരു വില്ലയിൽ പുറത്ത് പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയിൽ കഴിഞ്ഞു കൂടിയത്

അവസാനം സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ സ്വരുകൂട്ടി വെച്ചിരുന്ന പൈസ എടുത്ത് കുറച്ച് പേരെ നാട്ടിലോട്ട് തന്നെ പറഞു വിട്ടു ബാക്കി കുറച്ച് പേർക്ക് വേറെ ജോലികൾ തയാറാക്കി കൊടുത്തതു അവസാനം ഫിറോസും വിനോദ് എന്ന ഒരു വ്യക്തിയും മാത്രമായി അവസാനം അരി വാങ്ങാൻ പോലും കാശില്ല എന്ന അവസ്ഥയിൽ വരെ എത്തി അവസാനം ഉപയോഗിച്ച് കൊണ്ടിരുന്ന ഫോൺ ഒരു പെട്രോൾ പമ്പിൽ വിറ്റ് കുറച്ച് കാശു വാങ്ങി അത് കൊണ്ട് കുറച്ച് നാൾ താമസിച്ചു

എന്നാൽ ഒരു ദിവസം താൻ സഹോദരനെ പോലെ കാണുന്ന വിനോദേട്ടൻ വില്ലയുടെ അടുത്തുള്ള അറബി വീട്ടിലെ പാർട്ടി കഴിഞ്ഞു തള്ളിയ വേസ്റ്റ് ബക്കറ്റിൽ നിന്ന് ഒരു കുബൂസിന്റെ കഷണം എടുത്തിട്ട് ദൈവം തന്നതാട ഇത് എന്ന് പറഞ്ഞു കൊണ്ട് കാണിക്കുകയായിരുന്നു ഇതോടെ ഫിറോസിന്റെ സകല നിയന്ത്രണവും നഷ്ടപെട്ട് ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെടുകയായിരുന്നു അവസാനം ചില ജീവകാരുണ്യ പ്രാവർത്തരുടെ ഇടപെടലിൽ നാട്ടിൽ എത്തി ചേരുകയായിരുന്നു ആരോടും പറയാതെ ഇരുന്ന തൻറെ ജീവിതത്തിലെ കയ്‌പേറിയ നിമിഷങ്ങൾ ബിഗ് ബോസിൽ കൂടി താരം പങ്കു വെച്ചത്