ഇതാണ് ഞങ്ങടെ കുഞ്ഞു രാജകുമാരി, കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചു പേർളി മാണി ആശംസകൾ നേർന്ന് താരലോകവും ആരാധകരും

മലയാളി ആരാധകരുടെ പ്രിയ നടിയും അവതരികയുമൊക്കെയാണ് പേർളി മാണി .ഇന്ത്യ വിഷനിൽ സംപ്രേഷണം ചെയ്ത ജൂക്ക് ബോക്സ് എന്ന പരിപാടിയിലൂടെയാണ് താരം അവതാരക ലോകത്തേക്ക് എത്തുന്നത്.വെത്യസ്തമായ ശൈലിയിലുള്ള അവതരണം കൊണ്ട് വളരെ പെട്ടന്ന് ആരധകരുടെ ശ്രെധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിരുന്നു.അവതാരികയായിട്ടാണ് താരം ക്യാമറക്ക് മുന്നിൽ എത്തിയത് എങ്കിലും മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് താരം സ്രെധിക്കപ്പെട്ടത്.

ബിഗ് ബോസ് റിയാലിറ്റി ഷോയിൽവെച്ച് മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷുമായി പ്രണയത്തിലാവുകയും പിന്നീട് ഷോ യിൽ നിന്നും പുറത്തുവന്നതിന് ശേഷം വിവാഹിതരാവുകയും ചെയ്തിരുന്നു.ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ജോഡിയായിരുന്നു പേര്ളിയും ശ്രീനിഷും.ഇപ്പോഴിതാ  പേർളി – ശ്രീനിഷ് ദമ്പതികളക്ക് പെൺകുഞ്ഞ് ജനിച്ചു എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കുഞ്ഞുണ്ടായ സന്തോഷ വിവരം ശ്രീനിഷ് തന്നെയാണ് സോഷ്യൽ മീഡിയലിലൂടെ പുറത്തു വിട്ടത്. ഇപ്പോളിതാ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചു എത്തിയിരിക്കുകയാണ് പേർളി മാണി. പ്രമുഖ താരങ്ങൾ അടക്കം നിരവധി ആരധകരാണ് സോഷ്യൽ മീഡിയയിൽ ഇരുവർക്കും ആശംസകളുമായി രംഗത്ത് വരുന്നത്.

 

സോഷ്യൽ മീഡിയ ഏറെ വൈറലാക്കിയ താരദമ്പതികളായിരുന്നു ശ്രീനിഷും പേര്ളിയും , ഇരുവരുടെയും ആദ്യ കണ്ടുമുട്ടൽ മുതൽ പ്രണയവും വിവാഹവും എല്ലാം ആരാധകർ വൈറലാക്കി മാറ്റിയിരുന്നു.ആരധകരുടെ ഏറ്റവും ഇഷ്ടപെട്ട ജോഡികളിൽ ഒന്നായിരുന്നു പേര്ളിയും ശ്രീനിഷും..ബിഗ് ബോസ് ഹൗസിൽ വെച്ച് പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തിരുന്നുഎന്നാൽ ഇവർ ഒരിക്കലും വിവാഹം കഴിക്കില്ല എന്നും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ യ്ക്ക് റേറ്റിങ് കിട്ടാനുള്ള തന്ത്രങ്ങൾ ആണെന്നും നിരവധി വിമര്ശനങ്ങൾ ഉയർന്നിരുന്നു.എന്നാൽ വിമര്ശങ്ങളെ എല്ലാം കാറ്റിൽ പറത്തി ഷോ യിൽ നിന്നും പുറത്തുവന്ന ഇരുവരും വിവാഹിതരാവുകയായിരുന്നു.

 

 

വിവാഹ ശേഷം പേർളി ഗർഭിണിയാണെന്ന് തരത്തിലുള്ള നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു , എന്നാൽ വാർത്തകളോട് പേർളിയോ ശ്രീനിഷോ പ്രതികരിച്ചിരുന്നില്ല.പിന്നീട് പേർളി തന്നെയാണ് നിറവയറുമായി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഗർഭിണിയാണെന്നുള്ള വാർത്ത ആരധകരുമായി പങ്കുവെച്ചത്.പിന്നീട് ഗർഭകാലത്തുള്ള യാത്രകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ സോഷ്യൽ മീഡിയയിൽ താരം പങ്കുവെച്ചിരുന്നു.താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.

 

 

2019 മെയ് 5 നായിരുന്നു പേര്ളിയും ശ്രീനിഷും തമ്മിൽ വിവാഹിതരായത്.താര നിബിഡമായ വിവാഹമായിരുന്നു പേര്ളിയുടെത് , പ്രമുഖ സിനിമ – സീരിയൽ മേഖലയിൽ ഉള്ളവർ ചടങ്ങിന് പങ്കെടുത്തിരുന്നു.അവതരികയായി ക്യാമറക്ക് മുന്നിലെത്തിയ പേർളി പിന്നീട് ബിഗ് സ്ക്രീനിലും താരമായി.ദുൽഖർ സൽമാൻ നായകനായി എത്തിയ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലും , ഞാൻ , ലോഹം , പുള്ളിക്കാരൻ സ്റ്റാറാ തുടങ്ങി പതിനാറോളം ചിത്രങ്ങളിൽ താരം വേഷമിട്ടു.മലയാളത്തിന് പുറമെ ഹിന്ദി ചിത്രം ലുഡോയിലും അഭിനയിച്ചിരുന്നു.എന്തായാലും കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയതിന്റെ സന്തോഷത്തിലാണ് പേര്ളിയുടെയും ശ്രീനിഷിന്റെയും കുടുംബം

x