ആരധകരോട് സന്തോഷ വാർത്ത വെളിപ്പെടുത്തി സാന്ത്വനത്തിലെ ഹരി

മലയാളി സീരിയൽ പ്രേഷകരുടെ ഇഷ്ട സീരിയലാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ .. മികച്ച അഭിനയം കൊണ്ടും മികച്ച കഥാമുഹൂര്തങ്ങൾ കൊണ്ടും വളരെ പെട്ടന്നാണ് സാന്ത്വനം സീരിയൽ പ്രേഷകരുടെ മനസ്സിൽ കയറിക്കൂടിയത് .. പതിവ് കണ്ണീർ സീരിയലുകളിൽ നിന്നും വ്യത്യസ്തമാണ് സാന്ത്വനം , ഒരു കുടുംബത്തിൽ നടക്കുന്ന സംഭവങ്ങളെ അതിന്റെ തനിമയോടെ പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും സീരിയലിനുണ്ട് .. സംപ്രേഷണം ചെയ്ത് വളരെ കുറച്ചു എപ്പിസോഡുകൾ പിന്നിട്ടപ്പോഴേക്കും സീരിയൽ റേറ്റിങ്ങിൽ മുൻ പന്തിയിൽ ഇടം നേടിയിരുന്നു .. സീരിയൽ വിരോധികളായ യുവാക്കളെ പോലും ആരധകരാക്കിയായിരുന്നു സാന്ത്വനം സീരിയലിന്റെ മുന്നേറ്റം ..

 

എന്നാൽ ഇക്കഴിഞ്ഞ ദിവസം സാന്ത്വനം കോവിഡിന്റെ പശ്ചാത്തലത്തിൽ ടെലികാസ്റ്റ് നിർത്തിവെക്കുകയായിരുന്നു , രണ്ടാഴ്ചയിൽ ഏറെയായി സംപ്രേഷണം നിർത്തിവെച്ചതോടെ പരാതിയും പരിഭവങ്ങളും സങ്കടം പറച്ചിലുമായി നിരവധി ആരധകരാണ് രംഗത്ത് വരുന്നത് .. മറ്റു സീരിയലുകൾ സംപ്രേഷണം തുടരുകയും സാന്ത്വനം നിർത്തിവെച്ചതുമാണ് സീരിയൽ ആരധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരിക്കുന്നത് .. ഇനി ശിവേട്ടനും ദേവെച്ചിയും , അഞ്ജലിയും ഒക്കെ എന്നാണ് തിരിച്ചു വരുന്നത് എന്നുള്ള ചോദ്യമാണ് ആരധകരിൽ നിന്നും ദിനം പ്രതി വന്നുകൊണ്ടിരിക്കുന്നത് .. അതിനു പിന്നാലെ സാന്ത്വനം സീരിയൽ അവസാനിപ്പിച്ചോ എന്ന് പോലും സംശയങ്ങളുമായി ആരധകർ എത്തി.

 

എന്നാൽ ഇപ്പോഴിതാ ആരധകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് .. സാന്ത്വനം സീരിയൽ ഉടൻ തിരിച്ചുവരുന്നു എന്നാണ് ഒടുവിൽ പുറത്തുവന്ന വിവരം .. സാന്ത്വനത്തിലെ ഹരിയായി വേഷമിടുന്ന ഗിരീഷ് നമ്പ്യാർ ആണ് ഇക്കാര്യത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത് .. ഷൂട്ടിങ് പുനരാരംഭിക്കാനുള്ള സർക്കാർ നിർദേശത്തിനായി കാത്തിരിക്കുകയാണെന്നും അധികം വൈകാതെ തന്നെ സാന്ത്വനം ഷൂട്ടിങ് തുടങ്ങുമെന്നും , അടുത്ത മാസം പകുതിയോടെ സാന്ത്വനം നിങ്ങൾക്ക് മുന്നിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗിരീഷ് വ്യക്തമാക്കി .. സാന്ത്വനം കുടുംബത്തെ ഞാനും മിസ് ചെയ്യുന്നുണ്ട് എന്നായിരുന്നു ഗിരീഷിന്റെ പ്രതികരണം .. ഇതോടെ ആരധകർക്ക് സന്തോഷമായിട്ടുണ്ട് .. സീരിയൽ നിർത്തി എന്നൊക്കെയുള്ള ചർച്ചകൾ പൽ ഗ്രൂപ്പുകളിലും ഇടയ്ക്കിടെ സജീവമായിരുന്നു .. എന്നാൽ ശിവേട്ടന്റെയും ഹരിയേട്ടന്റെയും മാസ്സ് തിരിച്ചുവരവിനുള്ള ഒരു ഇടവേള മാത്രമാണ് എന്നാണ് ആരധകരിൽ പലരും പറയുന്നത് ..

 

പ്രേക്ഷകർ ഏറെ കാത്തിരുന്ന എപ്പിസോഡുകൾ എത്തിയപ്പോഴാണ് സാന്ത്വനം താൽക്കാലികമായി സംപ്രേഷണം അവസാനിപ്പിച്ചത് .. സാന്ത്വനം പരമ്പരയിൽ അണിനിരക്കുന്ന എല്ലാ കഥാപാത്രങ്ങളും പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ആണെങ്കിലും പ്രേഷകരുടെ ഏറ്റവും ഇഷ്ട ജോഡി ശിവനും അഞ്ജലിയുമാണ് .. ഇഷ്ടപ്പെടാതെ വിവാഹം കഴിച്ച ഇരുവരും പരസ്പരം ഇഷ്ടപ്പെടുന്നതും പ്രണയ രംഗങ്ങളും എല്ലാം പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട് .. ശിവന്റെയും അഞ്ജലിയുടെയും പ്രണയം നിമിഷങ്ങൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. എന്തായാലും ഉടൻ തന്നെ പരമ്പര തിരുവരും എന്ന പ്രതീക്ഷയിലാണ് ആരാധകർ ..എന്തായാലും കാത്തിരിക്കാം പുതിയ എപ്പിസോഡിനായി

Articles You May Like

x