രണ്ട് വിവാഹം, തീരാ വേദനയുടെ ദാമ്പത്യ ജീവിതം, ഇനി ആ ഒരു ആഗ്രഹം മാത്രമേ എനിയ്ക്കുള്ളു, : അതിന് വേണ്ടിയാണു ജീവിക്കുന്നത് പ്രേക്ഷകരുടെ പ്രിയ താരം ‘അമ്പളി ദേവി’ തൻ്റെ മുൻപോട്ടുള്ള ജീവിതത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമ – സീരിയൽ താരങ്ങളിൽ ഒരാളാണ് അമ്പിളിദേവി. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയുടെ ഭാഗമാകാൻ അമ്പിളിദേവിയ്ക്ക് സാധിച്ചിരുന്നു. പഠനകാലത്ത് യുവജനോത്സവ വേദികളിലെ നിറ സാനിധ്യമായിരുന്നു അമ്പിളി ദേവി. അഭിനയത്തിലും, നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിക്കുവാൻ അമ്പിളിദേവിയ്ക്ക് കഴിഞ്ഞു. 2000 – തുടക്കത്തിലായിരുന്നു അമ്പിളിയുടെ സിനിമയിലേക്കുള്ള കടന്ന് വരവ്. ‘മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും’ എന്ന ചിത്രത്തിലെ ‘മീര‘ എന്ന കഥപാത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. പിന്നീട് ഹരിഹരൻ പിള്ള ഹാപ്പിയാണ്, കല്യാണക്കുറിമാനം തുടങ്ങിയ നിരവധി സിനിമകളിൽ വേഷമിട്ടു.

വളരെ ചുരുങ്ങിയ സിനിമകളിൽ മാത്രമേ അമ്പിളി അഭിനയിച്ചിട്ടുള്ളുവെങ്കിലും സീരിയലുകളിൽ നിരവധി അവസരം അമ്പിളിയ്ക്ക് ലഭിച്ചു. വട്ട മുഖവും, ഉണ്ട കണ്ണുകളും, നിഷ്കളങ്കമായ ചിരിയുമാണ് അമ്പിളിയെ കൂടുതൽ സുന്ദരിയാക്കിയിരുന്നത്. അഭിനയരംഗത്ത് ശോഭിക്കുവാൻ താരത്തിന് സാധിച്ചെങ്കിലും, വിവാഹജീവിതങ്ങൾ വലിയ വേദനയാണ് അമ്പിളിയ്ക്ക് സമ്മാനിച്ചത്. അമ്പിളി ദേവി ആദ്യം വിവാഹം കഴിക്കുന്നത് 2009 – ൽ സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്ന ലോവൽ എന്ന വ്യക്തിയെയാണ്. പിന്നീട് ഇരുവരും 2018 – ൽ വേർപിരിഞ്ഞു. അതിന് ശേഷമാണ് സീത ഉൾപ്പടെയുള്ള സീരിയലുകളിൽ അമ്പിളിയുടെ സഹ താരമായിരുന്ന ആദിത്യൻ ജയനെ 2019 – ൽ അമ്പിളി വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. എന്നാൽ പലവിധ കാരണങ്ങളാൽ ഇരുവരും വേർപിരിയുകയായിരുന്നു.

രണ്ട് വിവാഹങ്ങളിലുമായി രണ്ട് ആൺമക്കളാണ് അമ്പിളിയ്ക്കുള്ളത്. രണ്ട് മക്കളും അമ്പിളിയ്ക്ക് ഒപ്പമാണ് കഴിയുന്നത്. ആദിത്യനുമായി വിവാഹ ബന്ധം വേർപ്പെടുത്തി കഴിഞ്ഞതിന് പിന്നാലെ വലിയ രീതിയിലുള്ള വിമർനശങ്ങളും, സൈബർ ആക്രമണങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ പൊരുത്തപ്പെട്ട് പോകാൻ സാധിക്കാത്തതുകൊണ്ടാണ് വിവാഹബന്ധം വേർപ്പെടുത്തിയതെന്നായിരുന്നു അമ്പിളി നൽകിയ മറുപടി. മകന്റെ പിറന്നാൾ ദിനത്തിൽ “എന്റെ കുഞ്ഞിന് എല്ലാ നന്മകളും സന്തോഷവും ജീവിതത്തിൽ ഉണ്ടാകട്ടെ ഹാപ്പി ബർത്ത് ഡേ മോനേ” എന്ന് കുറിച്ച് കൊണ്ട് മകനൊപ്പമുള്ള ചിത്രം അമ്പിളി പങ്കുവെച്ചിരുന്നു. സന്തോഷത്തോടെ ജീവിക്കൂ, എല്ലാം മറക്കാൻ കഴിയട്ടെ , ജീവിതത്തിൽ നന്മകളുണ്ടാകട്ടെ എന്നായിരുന്നു പോസ്റ്റിന് താഴെ എല്ലാവരും കമെന്റ് ചെയ്തത്.

വലിയ ദുരന്തങ്ങൾ ജീവിതതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ആകെ തളർന്നു പോയ അവസ്ഥയിലായിരുന്നു അമ്പിളി. എന്നാൽ പിന്നീട് പതിയെ സ്വന്തമായി ഒരു ഡാൻസ് സ്കൂൾ ആരംഭിക്കുകയും, സീരിയലുകളിലേയ്ക്ക് അഭിനയിക്കുവാൻ തിരിച്ച് വരവ് നടത്തുകയുമായിരുന്നു അമ്പിളി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചും, ഇതുവരെ നേരിട്ട വിഷമഘട്ടങ്ങളെക്കുറിച്ചുംഅമ്പിളി മനസ് തുറന്നത്.

താൻ ഇപ്പോൾ ജീവിക്കുന്നത് മക്കളുടെ സന്തോഷത്തിനും, ഉന്നതമായ ജീവിതത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയാണെന്നും, അവരാണ് തൻ്റെ ലോകമെന്നും നല്ല മക്കളായി അവരെ വളർത്തണമെന്നും കഴിഞ്ഞു പോയതിനെക്കുറിച്ചോർത്ത് സങ്കടപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും മുന്നോട്ട് ജീവിക്കുവാനുള്ള ശക്തിയും, ധൈര്യവും തനിയ്ക്ക് ഇപ്പോഴുണ്ടെന്നാണ് അമ്പിളി പറഞ്ഞത്. നിരവധി ആളുകളാണ് അമ്പിളി ദേവിയുടെ അഭിപ്രായത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.

Articles You May Like

x