
പ്രേഷകരുടെ പ്രിയ സീരിയൽ നടി മൃദുല വിജയ് വിവാഹിതയാകുന്നു , വരൻ പ്രിയ നടൻ തന്നെ
മലയാളി സീരിയൽ സിനിമാലോകത്ത് ഈ ലോക്ക് ഡൌൺ കാലം വിവാഹങ്ങളുടെ കാലമാണ് , നിരവധി താരങ്ങളാണ് ഈ ലോക്ക് ഡൌൺ കാലത്ത് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്.ഇപ്പോഴിതാ അത്തരത്തിൽ മലയാളി ആരധകരുടെ പ്രിയ നടി മൃദുലയും വിവാഹിതയാകുന്നു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.പ്രേഷകരുടെ ഇഷ്ട താരമായി മാറിയ മൃദുലയെ വിവാഹം കഴിക്കാൻ പോകുന്നത് പ്രേഷകരുടെ ഇഷ്ട സീരിയൽ നടനായ യുവ കൃഷ്ണയാണ് .

മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന കഥാപാത്രമായി എത്തിയ യുവ കൃഷ്ണയെ അത്ര പെട്ടന്ന് ആരധകർ മറക്കാനിടയില്ല , മികച അഭിനയം കൊണ്ട് വളരെ പെട്ടന്ന് പ്രേഷകരുടെ ഇഷ്ട താരമായി മാറിയ നടനാണ് യുവ കൃഷ്ണ.യുവ കൃഷ്ണയും മൃദുല വിജയ് യും തമ്മിലുള്ള വിവാഹ നിചയം ഡിസംബർ 23 നു വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ തിരുവനന്തപുരത്ത് വെച്ച് നടക്കും എന്നാണ് മഴവിൽ മനോരമയുടെ ഒഫീഷ്യൽ പേജിൽ ഇരുവരുടെയും ചിത്രങ്ങൾ അടക്കം പങ്കുവെച്ചിരിക്കുന്നത്.

ഭാര്യാ എന്ന ഒറ്റ സീരിയലിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് മൃദുല , സീരിയലിൽ താരം അവതരിപ്പിച്ച രോഹിണി എന്ന കഥാപാത്രവും ഏറെ സ്രെധിക്കപ്പെട്ടിരുന്നു.ഭാര്യയിൽ ഭർത്താവായി എത്തിയ അരുൺ രാഘവും ഒന്നിച്ചുള്ള കെമിസ്ട്രി സീരിയൽ ആരധകർ ഏറ്റെടുത്തിരുന്നു.മികച്ച പ്രതികരണമായിരുന്നു ആരധകരിൽ നിന്നും ലഭിച്ചത്.ഭാര്യക്ക് പുറമെ പൂക്കാലം വരവായി എന്നി സീരിയലുകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.ഒന്നിച്ച് സീരിയലിൽ അഭിനയിച്ചത് കൊണ്ട് തന്നെ പ്രണയവിവാഹമാണോ എന്നായിരുന്നു ഏവരുടെയും ചോദ്യം ..എന്നാൽ പ്രണയ വിവാഹം അല്ല എന്നും സുഹൃത്ത് വഴി വന്ന ആലോചന ഇരുവീട്ടുകാരും ആലോചിക്കുകയും പിന്നീട് ഉറപ്പിക്കുകയുമായിരുന്നു.

സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്ന മൃദുല നൃത്തത്തിലും തിളങ്ങാറുണ്ട്. ഭാവി വരൻ യുവ കൃഷ്ണ ആവട്ടെ അഭിനയത്തിന് പുറമെ മെന്റലിസവും മാജിക്കും ഒക്കെയാണ് ഇഷ്ടമേഖല.2015 മുതൽ അഭിനയ രംഗത്ത് സജീവ സാന്നിധ്യമായ മൃദുല തിരുവനന്തപുരം സ്വദേശിയാണ്.വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി പ്രേഷകരുടെ ഇഷ്ട താരങ്ങളായി മാറിയ ഇരുവരും ഒന്നിക്കുന്ന വാർത്ത ഇപ്പോൾ ആരധകർ വൈറലാക്കി മാറ്റിയിട്ടുണ്ട്.നിരവധി ആരധകർ ആശംസകളുമായി രംഗത്ത് എത്തുന്നുണ്ട്