ശിവേട്ടന്റെ സങ്കടം കണ്ട് കണ്ണ് നിറഞ്ഞ് അഞ്ചുട്ടി , ഇന്നത്തെ രംഗം പൊളിക്കും ❤️❤️

മലയാളി ആരധകരുടെ പ്രിയ സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ.മികച്ച കഥാമുഹൂർത്തങ്ങൾ കൊണ്ടും അഭിനയ മുഹൂർത്തങ്ങളും കൊണ്ട് വളരെ കുറച്ചു എപ്പിസോഡുകൾ കൊണ്ടാണ് പ്രേഷകരുടെ ഇഷ്ട സീരിയൽ ആയി മാറിയിരിക്കുന്നത്.ഓരോ ദിവസത്തെയും എപ്പിസോഡിനായി സീരിയൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.ഇഷ്ടമല്ലാതെ വിവാഹം കഴിച്ച അഞ്ജലി പതുക്കെ ശിവനെ സ്നേഹിച്ചുതുടങ്ങുന്ന ഒരടിപൊളി എപ്പിസോഡിന്റെ പ്രോമോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.അഞ്ജലിക്ക് വേണ്ടി മാറുന്നതിന് ശ്രെമിച്ച ശിവനെ വിരുന്നിനു വിളിച്ച് സാവിത്രിയും ജയന്തിയും അപമാനിച്ചിരുന്നു.ഇതിന് മറുപടിയായി എല്ലാം ഉപേക്ഷിച്ചാണ് അഞ്ജലി വീട്ടിൽ നിന്നും ഇറങ്ങിയത്.അഞ്ജലിയെയും ശിവനെയും അപമാനിച്ചതിന് ജയന്തിക്കിട്ട് സേതുവേട്ടൻ 2 പൊട്ടീരും കൊടുത്തിരുന്നു.അതിനു പിന്നാലെ ജയന്തിയെയും കൂട്ടി സേതു സാന്ത്വനം വീട്ടിൽ എത്തുകയും ശിവനോടും അഞ്ജലിയോടും ചെയ്ത തെറ്റിന് എണ്ണിയെണ്ണി മാപ്പ് പറയിക്കുകയും ചെയ്തു.

 

ഗത്യന്തരമില്ലാതെ മാപ്പ് പറയേണ്ടിവന്ന ജയന്തിയുടെ ലക്‌ഷ്യം ഇപ്പോഴും അഞ്ജലിയെ ശിവനിൽ നിന്നും അകറ്റുക എന്നത് മാത്രമാണ്.ഇത്രയൊക്കെ മാപ്പ് പറയേണ്ടിവന്നിട്ടും റൂമിൽ എത്തിയ അഞ്ജലിയോട് കോമാളിയും സംസ്കാര ശൂന്യനും , വൃത്തിയില്ലാത്തവനുമായ ശിവനെ ഉപേഷിച് തിരിച്ചു വീട്ടിലേക്ക് വരാനാണ് അഞ്ജലിയോട് ജയന്തി പറയുന്നത്.എന്നാൽ ശിവനെ ഉപേക്ഷിക്കാൻ പറഞ്ഞപ്പോൾ അഞ്ജലിക്ക് അത് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് മാത്രമല്ല ശക്തമായി പ്രതികരിക്കുകയും ചെയ്തു.സേതു ഏട്ടനെ ഉപേക്ഷിച്ചു ജയത്തി ചേച്ചി മാതൃകയായാൽ താൻ തന്റെ ഭർത്താവായ ശിവനെ ഉപേക്ഷിക്കാം എന്നായിരുന്നു അഞ്ജലിയുടെ മറുപടി.എന്നാൽ അത് പറ്റാത്ത കാര്യം ആണെന്ന് പറഞ്ഞപ്പോൾ തനിക്കും അതിനു കഴിയില്ല എന്നായിരുന്നു അഞ്ജലി പറഞ്ഞത്.

 

 

ഇതും പറഞ്ഞ് അഞ്ജലി പോയതിനു പിന്നാലെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിയ ജയന്തി കാണുന്നത് ആരെയോ ഫോൺ വിളിച്ചു നിൽക്കുന്ന ശിവനെയാണ്.കിട്ടിയ തക്കത്തിന് ശിവനെ താഴ്ത്തികെട്ടാനും ജയന്തി മറന്നില്ല , നിനക്ക് ചേർന്നവളല്ല അഞ്ജലിയെന്നും അവളെ തിരികെ വീട്ടിൽ കൊണ്ടുചെന്നു ആക്കണമെന്നും അവൾക്ക് വിവരവും വിദ്യാഭ്യാസവും ഉള്ള ചെറുക്കാനാണ് ചേരുന്നതെന്നും ശിവനോട് ജയന്തി പറയുന്നു.ഇത് കേട്ട് ശിവന്റെ മനസ് ആകെ തകർന്നു പോവുകയും ജയന്തി പറഞ്ഞതിൽ കാര്യം ഉണ്ടടെന്നു മനസിലാക്കുകയും ചെയ്യുന്നു.ഇതോടെയാണ് വീട്ടിൽ എത്തിയ ശിവൻ കലങ്ങിയ മുഖവുമായി അഞ്ജലിയോട് തന്നെ വിട്ടു പൊയ്ക്കൊള്ളാൻ പറയുകയും , നല്ലൊരു ഭാവി നിനക്കുണ്ടെന്നും ഡിവോഴ്സിന് പോലും താൻ തയ്യാർ ആണെന്ന് പറയുകയും ചെയ്യുന്നത്.

 

എന്നാൽ അഞ്ജലിയിൽ നിന്നും ശിവന് ലഭിച്ചത് അത്ര നല്ല മറുപടി യായിരുന്നില്ല , തോന്നുമ്പോൾ വലിച്ചെറിയാനുള്ള താലിയല്ല നിങ്ങൾ കെട്ടിയതെന്നും വല്ലവരും പറയുന്നത് കേട്ട് ഡിവോഴ്സ് എന്ന് പറഞ്ഞു പിന്നാലെ വന്നാൽ തന്റെ തനി സ്വരൂപം കാണുമെന്നും അഞ്ജലി പറയുകയാണ്.ഇതോടെ ശിവൻ തന്നെ അമ്പരന്നു പോവുകയാണ്.അഞ്ജലി പതിയെ ശിവനെ ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുകയാണ്.എന്നാൽ തുറന്നു പറയാനുള്ള ഒരു മടി കൊണ്ടാണ് അഞ്ജലി അത് വെളിപ്പെടുത്താതെ നിൽക്കുന്നത്.വരും എപ്പിസോഡുകളിൽ ശിവന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രെധ ചെലുത്താൻ തീരുമാനിക്കുകയാണ് അഞ്ചു , അതിനൊപ്പം ശിവന്റെ ഇഷ്ടങ്ങൾ മനസിലാക്കുകയും ശിവന്റെ മനസിനെ അടുത്തറിയാനും ശ്രെമിക്കുകയാണ്.അഞ്ജുവിന്റെയും ശിവന്റെയും പ്രണയ നിമിഷങ്ങൾ ഉൾപ്പെടുത്തിയ കിടിലൻ രംഗങ്ങൾ ആണ് ഇനി വരാൻ പോകുന്നത് , എന്തായാലും ഇത്രയും പെട്ടന്ന് തന്നെ ഇത്രയും ആരധകരെ നേടിയെടുത്ത മറ്റൊരു സീരിയൽ ഇല്ല എന്ന് തന്നെ പറയാം.എന്തായാലും കാത്തിരിക്കാം പുതിയ എപ്പിസോഡിനായി

Articles You May Like

x