നെഞ്ചിൽ ടാറ്റു ചെയ്ത് സുന്ദരി നടി മഞ്ജു പത്രോസ് , വീഡിയോ വൈറലാകുന്നു

മറിമായം , അളിയൻ വാസ് അളിയൻ എന്നി ഹാസ്യ പരമ്പരകളിലൂടെ മലയാളി പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് മഞ്ജു സുനിച്ചൻ.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മലയാളത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിൽ പങ്കെടുക്കുകയും ഏറെ ആരധകരെ സമ്പാദിക്കാനും താരത്തിന് സാധിച്ചിരുന്നു.ബിഗ് ബോസ്സിലെ സീസൺ രണ്ടിലെ ശക്തമായ മത്സരാർഥികളിൽ ഒരാൾ കൂടിയായിരുന്നു മഞ്ജു.ടെലിവിഷൻ റിയാലിറ്റി ഷോ ആയ ” വെറുതെ അല്ല ഭാര്യ ” യിലൂടെ എത്തുകയും പിന്നീട് മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങിയ താരം കൂടിയാണ് മഞ്ജു പത്രോസ്.വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ മുപ്പതിൽ അധികം ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്.ലാലേട്ടൻ നായകനായി എത്തിയ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ ലില്ലിക്കുട്ടി എന്ന കഥാപാത്രം ഏറെ സ്രെധിക്കപ്പെട്ടിരുന്നു.മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങുമ്പോഴാണ് ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ്സിൽ മത്സരാര്ഥിയായി താരം എത്തുന്നത്.പാട്ട് പാടിയും അല്ലാതെയും ഒക്കെ ബിഗ് ബോസ് ഹൗസിലും പുറത്തും ഏറെ ശ്രെധ പിടിച്ചുപറ്റുകയും ചെയ്തു.

 

ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തായ മഞ്ജു ബ്ലാക്കീസ് എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും അതിൽ വ്ലോഗുകൾ ചെയ്തു തുടങ്ങുകയും ചെയ്തു.അത്തരത്തിൽ ടാറ്റൂ ചെയ്യുന്ന വീഡിയോ വ്ലോഗും താരം ബ്ലാക്കീസ് എന്ന യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.കൂടെയുള്ള ആൾ കയ്യിൽ ടാറ്റു ചെയ്യുന്ന വീഡിയോയ്ക്ക് ഒപ്പം നെഞ്ചിൽ ടാറ്റു ചെയ്യുന്ന താരത്തിന്റെ വിഡിയോയും വ്ലോഗിൽ ഉൾപ്പെടുത്തിയിരുന്നു.വീഡിയോ യൂട്യൂബിൽ എത്തിയതോടെ വളരെ പെട്ടന്ന് വൈറലായി മാറുകയും ചെയ്തു.നിരവധി ആളുകൾ താരത്തെ പിന്തുണച്ച് എത്തിയപ്പോൾ വിമർശകരും ഒട്ടും കുറവല്ലായിരുന്നു.

 


താരം പങ്കുവെച്ച ടാറ്റു വ്ലോഗിന് നിരവധി മോശം കമന്റ് കളുമായി കപട സദാചാര വാദികളും രംഗത്ത് എത്തി.” ഒരു സെലിബ്രിറ്റി ആണെന്ന് കരുതി എന്ത് തോന്നിവാസവും കാണിക്കരുത് എന്നും ” കുറച്ച് ഇഷ്ടവും ബഹുമാനവും ഉണ്ടായിരുന്നു അത് പോയി എന്നും ” മഞ്ജു ചേച്ചിയിൽ നിന്നും ഇതൊന്നും പ്രതീക്ഷിച്ചില്ല എന്നൊക്കെയുള്ള കമന്റ് കൾ നിറഞ്ഞപ്പോൾ മഞ്ജുവിനെ പിന്തുണച്ചും നിരവധി ആളുകൾ എത്തി.ടാറ്റു അടിക്കുന്നതും , ഇഷ്ടമുള്ള വേഷം ധരിക്കുന്നതും ഒക്കെ ഓരോരുത്തരുടെയും വെക്തിപരയമായ താല്പര്യമാണെന്നും അതോർത്ത് സദാചാര ആങ്ങളമാർ വിഷമിക്കണ്ട എന്നും മറ്റു ചിലർ വിമര്ശനങ്ങൾക്ക് മറുപടി നൽകുന്നു.

 

മറിമായം എന്ന ഹാസ്യ പാരമ്പരയിലൂടയാണ് മഞ്ജു പ്രേഷകരുടെ ശ്രെധ പിടിച്ചുപറ്റിയത്.മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ തിളങ്ങിയ താരം മുപ്പതിൽ അധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട് കൂടാതെ  കഴിഞ്ഞ ബിഗ് ബോസിലെ അംഗം കൂടി ആയിരുന്നു .സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരവധി പുതുപുത്തൻ വ്ലോഗുകളുമായി യൂട്യൂബിൽ എത്താറുണ്ട്.താരം പങ്കുവെക്കുന്ന വ്ലോഗുകൾക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

x