എന്താന്നറിയില്ല നിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാൻ കഴിയുന്നില്ല ഗോപികയുടെ കൂടെയുള്ള ശ്യാം ആരെന്നന്വേഷിച്ചു ആരാധകർ

മലയാള സീരിയലുകളിൽ ഇപ്പോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി മുന്നേറുന്ന പരമ്പര ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. ചിപ്പി സജിൻ ഗോപിക തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ പരമ്പര വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഒന്നാമതെത്തുന്നത്. ഇന്നിപ്പോൾ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള സീരിയൽ താരങ്ങൾ ആണ് സാന്ത്വനത്തിൽ ശിവനായി എത്തുന്ന സജിനും അഞ്ജലിയായി എത്തുന്ന ഗോപികയും. സിനിമയിലൂടെ ബാലതാരമായി എത്തി ഇപ്പോൾ മിനിസ്‌ക്രീനിൽ ലേഡി സൂപ്പർസ്റ്റാറായി മാറിയ താരമാണ് ഗോപിക.

2001 ൽ പുറത്തിറങ്ങിയ ശിവം എന്ന ചിത്രത്തിൽ ബാലതാരമായി ആയിരുന്നു ഗോപികയുടെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് മോഹൻലാൽ ചിത്രം ബാലേട്ടനിൽ മോഹൻലാലിൻറെ മകളായി ഗോപികയും അനുജത്തി കീർത്തനയും അഭിനയിച്ചിരുന്നു. പിന്നെ സിനിമ വിട്ട താരം സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ട്ട താരമായി മാറുകയായിരുന്നു. അമ്മത്തൊട്ടിൽ മാങ്കല്യം കബനി തുടങ്ങിയ പരമ്പരകളിൽ അഭിനയിച്ച താരം ഇപ്പോൾ സാന്ത്വനത്തിൽ ആണ് അഭിനയിക്കുന്നത്. അഭിനേത്രി എന്നതിലുപരി ഒരു ആയുർവേദ ഡോക്റ്റർ കൂടിയാണ് ഗോപിക

സോഷ്യൽ മീഡിയയിൽ സജീവമായ ഗോപിക തന്റെ വിശേഷങ്ങൾ ഒക്കെ തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സഹോദരിയുമൊത്തു യാത്ര പോകുന്നതും ലൊക്കേഷൻ വിശേഷങ്ങളും വീട്ടു വിശേഷണങ്ങളും എല്ലാം ഗോപിക ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കും. എന്നാൽ പലപ്പോഴും ഗോപിക പങ്കുവെക്കുന്ന ചിത്രങ്ങളിൽ കാണാറുള്ള ഒരാളാണ് ശ്യാം. ഇതാരാണ് എന്ന പലപ്പോഴും ആരാധകർ സംശയം പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാൽ രണ്ട് പേരും ഇതിന് മറുപടി നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം ശ്യാം പങ്കുവെച്ച ചിത്രം ആരാധകരുടെ സംശയം ഇരട്ടിയാക്കുകയും ചെയ്തു.

ഗോപികയുമൊത്തുള്ള ഒരു സെൽഫി ചിത്രമാണ് ശ്യാം തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കു വെച്ചത്. ചിത്രത്തിൽ ഗോപിക ശ്യാമിനെ തന്നെ നോക്കി നിൽക്കുന്നതാണ് കാണാൻ കഴിയുന്നത്. ഈ ചിത്രത്തിന് ശ്യാം കൊടുത്തിരിക്കുന്ന ക്യാപ്‌ഷൻ ഇങ്ങനെയാണ് “എന്താന്നറിയില്ല എന്റെ മുഖത്ത് നിന്നും കണ്ണെടുക്കാൻ കഴിയുന്നില്ല”. ഇതോടെ ആരാധകരുടെ സംശയം ഇരട്ടിയായി. ഫോട്ടോക്ക് താഴെ ചോദ്യങ്ങളുമായി ആരാധകർ പാഞ്ഞെത്തി. ശ്യാം ഗോപികയുടെ ആരാണെന്നും ഗോപു മറുപടി പറയണമെന്നായി ആരാധകരുടെ കമന്റുകൾ. എന്നാൽ കമന്റുകൾക്ക് ശ്യാം മറുപടി ഒന്നും നൽകിയിരുന്നില്ല.

എന്നാൽ ആരാധകരുടെ ഈ ചോദ്യങ്ങൾക്കുള്ള മറുപടി ഗോപിക തന്നെ നൽകിയിരിക്കുകയാണ് ഇപ്പോൾ. ഗോപിക പങ്കുവെച്ച ശ്യാമിന്റെ ചിത്രത്തിലൂടെ ആണ് താരം ശ്യാം ആരാണെന്ന് വ്യക്തമാക്കിയത്. ശ്യാമുമൊത്തുള്ള ഫോട്ടോ പങ്കുവെച്ച ഗോപിക “ബിഗ് ബ്രദർ” എന്ന ക്യാപ്‌ഷൻ ആണ് ഫോട്ടോക്ക് നൽകിയത്. ആ ഫോട്ടോക്ക് താഴെ തന്നെ ശ്യാമും കമറ്റുമായി എത്തിയിട്ടുണ്ട്. ഇപ്പോൾ എല്ലാവരുടെയും സംശയം തീർന്നു കിട്ടി കാണുമെന്ന് കരുതുന്നു എന്നായിരുന്നു ഫോട്ടോക്ക് താഴെ ശ്യാം ഇട്ട കമന്റ്റ്.

x