നടി അമ്പിളിയുടെയും എൻറെയും ജീവിതം തകർത്തത് ആദിത്യൻ, അമ്പിളി ദേവിയുടെ ആദ്യ ഭർത്താവ് ലോവൽ

മിനിസ്‌ക്രീനിലും സിനിമകളിലൂടെയും മലയാളികളുടെ നെഞ്ചിൽ കേറി പറ്റിയ താരമാണ് അമ്പിളി ദേവി, 1996 ൽ ബാലതാരമായാണ് സീരിയൽ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത് പിന്നീട്, ഇതിനോടകം തന്നെ നിരവതി സീരിയലുകളിലും സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട് , 2009ൽ ആയിരുന്നു അമ്പിളി ദേവിയുടെ ആദ്യ വിവാഹം നടക്കുന്നത്, സിനിമ സീരിയൽ ക്യാമ മാൻ ആയ ലോവലിനെയായിരുന്നു അമ്പിളി ദേവി ആദ്യം വിവാഹം കഴിച്ചത്

ലോവലിനും അമ്പിളി ദേവിക്കും 2013ൽ ഒരു മകൻ ജനിക്കുകയായിരുന്നു, എന്നാൽ സന്തോഷകരമായ ഇവരുടെ ദാമ്പത്യ ബന്ധം 2018ൽ ഡിവോഴ്‌സിൽ അവസാനിക്കുകയായിരുന്നു, അതിന് ശേഷം 2019 ജനുവരിയിൽ സീരിയൽ നടൻ അദിത്യനെ രണ്ടാം വിവാഹം കഴിക്കുകയായിരുന്നു, ആദിത്യന്റെതും രണ്ടാം വിവാഹം ആയിരുന്നു ഇത്, ഇരുവരുടെയും വിവാഹത്തിൻറെ അന്ന് ലോവൽ മറ്റൊരു സീരിയൽ ലൊക്കേഷനിൽ വെച്ച് കേക്ക് മുറിക്കുന്ന വീഡിയോ അന്ന് വൈറലായി മാറിയിരുന്നു

അമ്പിളി ദേവിയുടെയും ആദിത്യന്റെയും വിവാഹ ശേഷം നടി അമ്പിളി അന്ന് ലോവലിനെ കുറിച്ച് പറഞ്ഞത്, മകൻറെ പിറന്നാൾ പോലും ഓർക്കാത്ത ലോവലിന് ആദ്യ ഭാര്യയുടെ വിവാഹത്തിന് കേക്ക് മുറിച്ച് ആഘോഷിക്കാൻ എന്ത് യോഗ്യതയാണ് ഉള്ളത് എന്നായിരുന്നു, ബന്ധം പിരിഞ്ഞ ശേഷം ലോവൽ മകനെ കാണാൻ ശ്രമിച്ചിട്ടില്ല എന്നും താരം അന്ന് ആരോപിച്ചിരുന്നു, ഇരുവർക്കും ഒന്നിച്ച് പോകാൻ ബുദ്ധിമുട്ട് കാരണമാണ് വിവാഹമോചനം നേടിയതെന്നും അമ്പിളി ദേവി അന്ന് പറഞ്ഞരുന്നു

എന്നാൽ ഇരുവരുടെയും ദാമ്പത്യ ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത് നടൻ ആദിത്യൻ ആയിരുന്നു എന്ന് ലോവൽ അന്നേ പറഞ്ഞിരുന്നു, അന്ന് ലോവൽ ആദിത്യന് എതിരെ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ ആകർഷിക്കുന്നത് ലോവൽ ആയിരുന്നു അമ്പിളിയോട് ഇഷ്ടമാണെന്ന് ആദ്യം പറഞ്ഞത് അത് അമ്പിളി സവീകരിക്കുകയായിരുന്നു, പിന്നിട് ഇരുവരുടെയും വീട്ടുകാരുടെ ആശീർവാദത്തോടെയായിരുന്നു വിവാഹം നടന്നത് എന്നാൽ തനിക്ക് മറ്റു സ്ത്രീകളുമായി ബന്ധം ഉണ്ടെന്ന് ആരെക്കെയോ അമ്പിളിയോട് വിളിച്ച് പറഞ്ഞു

അമ്പിളിയുടെയും തൻറെയും ജീവിതം തകർക്കാൻ കൂടുതൽ കളിച്ചത് ആദിത്യൻ തന്നെയാണ്, ആദിത്യന് പണ്ടേ അമ്പിളിയെ ഇഷ്ടമായിരുന്നു കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടെന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്, സ്വന്തം കാര്യം നേടി എടുക്കാൻ അപവാദ പ്രചാരണം നടത്തുകയും അതിൽ ആദിത്യൻ ജയിക്കുകയും എൻറെ ജീവിതം തകരുകയും ചെയ്‌തു, എൻറെ കുഞ്ഞിനെ കൈയിൽ എടുത്തായിരുന്നു അമ്പിളിയുമായി ആദിത്യൻ ബന്ധം സ്ഥാപിക്കുന്നത് , എന്നെ കുറിച്ച് വേണ്ടാത്ത കഥകൾ അമ്പിളിയോട് പറയുകയായിരുന്നു എന്നും ലോവൽ അന്ന് വ്യക്തമക്കിയിരുന്നു

എന്നാൽ പതിനഞ്ചു വർഷങ്ങൾക്ക് മുമ്പെ അമ്പിളിയെ തനിക്ക് അറിയാമെന്നും, തനിക്ക് ഇഷ്ടമായിരുന്നു എന്നും ആദിത്യൻ അമ്പിളിയുമായുള്ള വിവാഹ ശേഷം പറഞ്ഞിരുന്നു, അമ്പിളി ദേവി ഒരു നർത്തകി എന്ന നിലയിലും നടി എന്ന രീതിയിലും തനിക്ക് വലിയ ബഹുമാനം ആണ് തോന്നുന്നത് എന്നും ആദിത്യൻ അന്ന് പറഞ്ഞത് ലോവലുമായുള്ള വിവാഹ ശേഷം നടി അമ്പിളി ഒരുപാട് പ്രശ്‌നങ്ങള്‍ അനുഭവിച്ചു എന്നും ആദിത്യന് അന്ന് ആരോപിച്ചിരുന്നു

x