
ചേച്ചിക്ക് ആദ്യം ഒരു പനിയായിരുന്നു വന്നത് , മണവും രുചിയുമൊക്കെ ഉണ്ടായിരുന്നു ടെസ്റ്റ് ചെയ്തപ്പോൾ കോവിഡ് പോസിറ്റീവ് ആയി – അർജുൻ – അർജുൻ സോമശേഖരൻ
മലയാളി ആരാധകരുടെ പ്രിയ താരദമ്പതികളാണ് സൗഭാഗ്യയും അർജുൻ സോമശേഖരനും .. ടിക്ക് ടോക്ക് വീഡിയോകളിലൂടെ നിരവധി ആരാധകരെ സമ്പാദിച് സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയതാണ് സൗഭാഗ്യ എങ്കിൽ ചക്കപ്പഴം എന്ന ഒറ്റ സീരിയലിലൂടെ പ്രേഷകരുടെ പ്രിയ നടനായി മാറിയ താരമാണ് അർജുൻ സോമ ശേഖരൻ . ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത ചക്കപ്പഴം സീരിയലിൽ പൈങ്കിളിയുടെ ഭർത്താവായ ശിവൻ എന്ന കഥാപാത്രത്തെയാണ് അർജുൻ അവതരിപ്പിച്ചത് . പ്രേഷകരുടെ പ്രിയപെട്ടവരായത് കൊണ്ട് തന്നെ ഇപ്പോൾ അർജുനും കുടുംബവും നേരിടുന്ന വിഷമ ഘട്ടങ്ങളുടെ ആഴം എല്ലാവര്ക്കും മനസിലാകും . ഏറെ സന്തോഷത്തോടെയുള്ള അർജുന്റെ കുടുംബത്തിൽ പെട്ടന്നാണ് നഷ്ടങ്ങളും വിഷമങ്ങളും വന്നു കേറിയത് . തന്റെ അച്ഛനെയും അമ്മയ്ക്ക് തുല്യം സ്നേഹിച്ചു പരിപാലിച്ചുവളർത്തിയ ചേട്ടത്തിയെയും അര്ജുന് ഒരേ പോലെ നഷ്ടമായത് .

ചേട്ടത്തി സീനയുടെ വിയോഗത്തിൽ സങ്കടകടലിൽ ആടി ഉലഞ്ഞു നിൽക്കുമ്പോഴാണ് മറ്റൊരു ആഘാതം പോലെ അച്ഛനെയും അര്ജുന് നഷ്ടമായത് . ഇപ്പോഴിതാ പ്രമുഖ മാധ്യമമായ വനിതക്ക് നൽകിയ അഭിമുഖത്തിൽ അച്ഛൻ സോമശേഖരനെക്കുറിച്ചും ചേട്ടത്തി സീനയെക്കുറിച്ചും മനസ് തുറക്കുകയാണ് അർജുൻ സോമശേഖരൻ . ചേച്ചിക്ക് ചെറിയൊരു പനിയിലൂടെയായിരുന്നു തുടക്കം , കൊറോണ ബാധിക്കുമ്പോഴുള്ള ലക്ഷണങ്ങളായ മണം നഷ്ടപ്പെടുകയോ രുചി നഷ്ടപ്പെടുകയോ സംഭവിച്ചിരുന്നില്ല .. പരിശോധിച്ചപ്പോൾ അമ്മയ്ക്കും ചേച്ചിക്കും പോസിറ്റീവ് ആയി , പിന്നീട് ചേട്ടന്റെ മകനും പോസിറ്റീവ് ആയി . പിന്നീട് പതുക്കെ ചേച്ചിക്ക് ബുദ്ധിമുട്ടുകൾ അനുഭവപെട്ടു തുടങ്ങിയപ്പോൾ ചേച്ചിയെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു .

ആശുപത്രിയിലേക്ക് മാറ്റി 4 ദിവസമായപ്പോൾ ചേച്ചി ഞങ്ങളെ വിട്ട് പോയി , ശരിക്കും പറഞ്ഞാൽ അത് ഞങ്ങളെ കൊണ്ട് താങ്ങാൻ കഴിയുന്ന അവസ്ഥ ആയിരുന്നില്ല , വലിയൊരു ശൂന്യതയിരുന്നു അനുഭവപ്പെട്ടത് . പിന്നീട് എല്ലാവരും പരിശോധിക്കുകയും കൊറോണ ടെസ്റ്റ് ചെയ്യുകയും ചെയ്തു . അതിൽ ചേട്ടനും അച്ഛനും കോവിഡ് പോസിറ്റീവ് ആയി . ഇരുപതോളം ദിവസങ്ങൾ ആശുപത്രിയിൽ കഴിഞ്ഞ അച്ഛനും അർജുനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞു . നോക്കി നിൽക്കെയാണ് ഞങ്ങളുടെ വീട്ടിലെ നെടും തൂണുകൾ ആയിരുന്ന ചേച്ചിയെയും അച്ഛനെയും നഷ്ടമായത് .

മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്തിരുന്ന ചേച്ചിയും ചേട്ടനും ഏറെ കരുതൽ നൽകിയിരുന്നു . അതുകൊണ്ട് തന്നെ തന്നോടും സൗഭാഗ്യയോടും മറ്റൊരു വീട്ടിലേക്ക് താമസം മാറാൻ ചേച്ചി പറഞ്ഞിരുന്നു .ചേച്ചിക്ക് ആരോഗ്യ പ്രശനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നും അർജുൻ കൂട്ടിച്ചേർത്തു . ഇപ്പോൾ വീട്ടിൽ എല്ലാവര്ക്കും നെഗറ്റീവ് ആയിട്ടുണ്ട് , അമ്മയും ചേട്ടനും എല്ലാരേയും തിരികെ വീട്ടിൽ കൊണ്ടുവന്നു എന്നും അർജുൻ കൂട്ടിച്ചേർത്തു . ചേച്ചിയും പപ്പയും ഇല്ലാത്ത വീട് ഇപ്പോൾ വലിയ ശൂന്യതയാണ് നേരിടുന്നത് എന്നും ഞങ്ങളുടെ കുടുബത്തിന്റെ നെടും തൂണുകളെയാണ് ഞങ്ങൾക്ക് നഷ്ടമായത് എന്നും അർജുൻ പറഞ്ഞു .