
21 വർഷമായി ഞങ്ങൾക്ക് കുട്ടികളില്ല , കളിയാക്കലുകളും കുത്തലുകളും ഒരുപാട് അനുഭവിച്ചു , പൊട്ടിക്കരഞ്ഞ് പാഷാണം ഷാജിയും ഭാര്യയും
മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു നടനാണ് സാജു നവോദയ. പാഷാണം ഷാജി എന്ന് പറഞ്ഞാൽ മാത്രമേ സാജുവിനെ പ്രേക്ഷകർക്ക് പെട്ടെന്ന് മനസ്സിലാക്കി എടുക്കാൻ സാധിക്കുകയുള്ളൂ. മിമക്രിയിലൂടെ അഭിനയ രംഗത്തെത്തിയ സാജു മലയാളത്തിലെ ഹാസ്യ താരനിരയിൽ മുന്നിൽ നിൽക്കുന്ന ഒരു നടൻ തന്നെയാണ്. സ്റ്റേജ് ഷോകളിലും സിനിമകളിലും ടെലിവിഷൻ പരിപാടികളിലും ഒക്കെ സജീവ സാന്നിധ്യമായി നിലനിൽക്കുകയാണ് സാജു നവോദയ. ബിജു മേനോൻ നായകനായി എത്തിയ വെള്ളിമൂങ്ങ എന്ന ചിത്രത്തിലെ കഥാപാത്രം സാജു നവോദയയ്ക്ക് വലിയൊരു കരിയർ ബ്രേക്ക് തന്നെയായിരുന്നു നൽകിയിരുന്നതും. ഈ ഒരു കഥാപാത്രത്തിന് ശേഷം മികച്ച അവസരങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു.

ആ സമയത്തായിരുന്നു സാജു നവോദയ ഭാര്യ രശ്മിയും സീ കേരളത്തിൽ സംപ്രേഷണം ചെയ്ത ഞാനും ഞാനുമെന്റാളും എന്ന പരിപാടിക്ക് വേണ്ടി എത്തിയിരുന്നത്. ഈ വേദിയിൽ ഇരുവരും എത്തുന്നതിനു മുൻപ് തൊട്ടുള്ള ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ഇരുവരും രണ്ടാമത് വിവാഹിതരായി എന്നായിരുന്നു ഇതിന് കാരണമായി ആളുകൾ പറഞ്ഞത്. ഇപ്പോൾ ഈ വേദിയിൽ താങ്കളുടെ സ്വകാര്യ ജീവിതത്തിലെ ചില ദുഃഖങ്ങളെ കുറിച്ച് ഒക്കെയാണ് സാജു പങ്കു വയ്ക്കുന്നത്. കുട്ടികൾ ഇല്ലാത്തതിന് വിഷമവും സാജു പറയുന്നുണ്ട്. 21 വർഷമായി ഞങ്ങൾക്ക് കുട്ടികളില്ല. ഒരിക്കൽ ഗർഭം ധരിച്ചിരുന്നെങ്കിലും ഡോക്ടർ പറഞ്ഞിട്ടാണ് അത് അബോർട്ട് ചെയ്യേണ്ടി വന്നത്. ഇത് സാജു പറഞ്ഞപ്പോഴേക്കും രശ്മി പൊട്ടിക്കരയുകയായിരുന്നു ചെയ്തത്. ഭഗവാനോട് പ്രാർത്ഥിച്ച് എങ്ങനെയെങ്കിലും ഒരു കുഞ്ഞിനെ എനിക്ക് കിട്ടിയാൽ മതി, എന്നും പറയുന്നുണ്ട്.

കുട്ടികളില്ലാത്തതിന്റെ പേരിൽ കളിയാക്കലുകൾ ഒരുപാട് കേട്ടിട്ടുണ്ട് എന്നാണ് രശ്മി പറയുന്നത്. ബിഗ് ബോസ് വീട്ടിൽ വന്ന് സമയത്തും കുഞ്ഞുങ്ങൾ ഇല്ലാത്തതിനെ വിഷമങ്ങളെക്കുറിച്ച് ഒക്കെ സാജു പറഞ്ഞിരുന്നു.വേദനകൾ ഒന്നും തന്നെ ഭാര്യയേ അറിയിക്കാതെയാണ് മുൻപോട്ടു പോകുന്നത് എന്നും സാജു ആ ഒരു പരിപാടിയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. ശനി, ഞായർ ദിവസങ്ങളിലാണ് സി കേരളത്തിൽ ഞാനും ഞാനുമെന്റാളും എന്ന പരിപാടി ചെയ്യുന്നത്. ഈ പരിപാടിയിൽ വെച്ചായിരുന്നു ഇവരുടെ പ്രണയത്തെക്കുറിച്ചും ആദ്യം സാജു പറഞ്ഞിരുന്നത്. ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചതാണ് എന്നും ആ സംഭവത്തെ കുറിച്ചും ഒക്കെ വിശദമായി തന്നെ സാജു പറഞ്ഞിരുന്നു.
View this post on Instagram
എല്ലാവരെയും വളരെയധികം ഞെട്ടിച്ച ഒരു കഥയായിരുന്നു സാജുവിന് പറയാനുണ്ടായിരുന്നത്. വിവാഹ ശേഷം കുറച്ചുകാലം ഉത്തരവാദിത്വമില്ലാത്ത രീതിയിലൊക്കെ താൻ മുൻപോട്ട് പോയിരുന്നു. ആ സമയത്ത് രശ്മിയുമായി ചെറിയ പിണക്കങ്ങൾ ഒക്കെ ഉണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു. എന്നാൽ തനിക്കൊരു നല്ലകാലം വന്ന സമയത്ത് താൻ തന്റെ ഭാര്യക്ക് ഒരു നല്ല ജീവിതം കൊടുക്കണം എന്ന് ആണ് ആദ്യം ചിന്തിച്ചത് എന്നും സാജു പറഞ്ഞിരുന്നു. ഇരുവരും തമ്മിലുള്ള സ്നേഹത്തിന്റെ ആഴം വളരെ വ്യക്തമാക്കുന്ന രീതിയിൽ ആയിരുന്നു രണ്ടുപേരും പരിപാടികളിൽ സംസാരിച്ചിരുന്നത്.