നടി എലീന പടിക്കൽ വിവാഹിതയാകുന്നു , നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ പ്രണയ സാഫല്യം

മലയാളി ആരധകരുടെ പ്രിയ നടിയും അവതാരികയുമായ എലീന പടിക്കൽ വിവാഹിതയാകുന്നു , വിവാഹം ജനുവരിയിൽ എന്ന് സൂചന , ആശംസകളുമായി ആരധകർ.മലയാളി ആരധകരുടെ പ്രിയ അവതരികമാരിൽ ഒരാളാണ് എലീന പടിക്കൽ.മികച്ച അവതരണം കൊണ്ട് നിരവധി ആരധകരെ സമ്മാനിച്ച താരം മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസ്സിലും തിളങ്ങിയിരുന്നു.പ്രേഷകരുടെ ഊഹാപോഹങ്ങൾക്ക് എതിരായിരുന്നു എലീന, തുടക്കം മുതൽ അവസാനം വരെ ഒരേ സ്വഭാവത്തിൽ നിന്ന താരം കൂടിയായിരുന്നു എലീന.ഇടയ്ക്കിടെ തന്റെ പേർസണൽ വിശേഷങ്ങളും സീക്രട്ടുകളും എലീന ബിഗ് ബോസ്സിൽ പങ്കുവെച്ചിരുന്നു.അതിൽ എലീനയുടെ പ്രണയത്തെക്കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു.ഇപ്പോഴിതാ തന്റെ പ്രണയവിവാഹത്തിന് വീട്ടുകാർ പച്ചക്കൊടി കാണിച്ചു എന്നാണു എലീന പറയുന്നത്.

 

 

വരൻ രോഹിത്ത്

 

ഭാര്യാ സീരിയലിനു പുറമെ ഇപ്പോൾ ജീവിതത്തിൽ ഭാര്യാ ആകാനുള്ള തയ്യാറെടുപ്പിലാണ് എലീന ഇപ്പോൾ, ജനുവരിൽ വിവാഹമുണ്ടാകും എന്നാണ് എലീന നൽകുന്ന സൂചന , വരനായി എത്തുന്നത് കോഴിക്കോട് കാരൻ രോഹിതാണ് , രോഹിതിനെക്കുറിച് പറയുമ്പോൾ എലീനക്ക് ആയിരം നാവാണ് , ആള് ഭയങ്കര സർപ്രൈസ് ആണെന്നും , ഇടയ്ക്കിടെ സർപ്രൈസ് നൽകി തന്നെ അമ്പരപ്പിക്കാറുണ്ടെന്നും , തന്നെ പോലെ തന്നെ വണ്ടി ക്രസ് ഉള്ള ആളാണെന്നും എലീന പറയുന്നു.രോഹിത്ത് പ്രൊഫഷനലി എൻജിനീയർ ആണെങ്കിലും ഇപ്പോൾ ബിസിനസ് ചെയ്തുകൊണ്ടിരിക്കുകയാണ് .ഇന്റർകാസ്റ്റ് മാര്യേജ് ആയത് കൊണ്ട് തന്നെ വീട്ടിൽ ആദ്യം എതിർപ്പായിരുന്നു , എങ്കിലും ഒടുവിൽ അവർ തന്നെ വിവാഹത്തിന് പച്ചക്കൊടി കാണിച്ചെന്നും എലീന പറയുന്നു.

 

പ്രണയം തുടങ്ങിയത് ഇങ്ങനെ

 

സർപ്രൈസ് മാത്രം തരുന്ന ആളാണ് രോഹിത്ത് എന്നാണ് എലീന പറയുന്നത് , ബാംഗളൂരിൽ തന്നെ കാണാൻ ഇടയ്ക്കിടെ വന്നിരുന്നു , ആദ്യം മൈൻഡ് ചെയ്തിരുന്നില്ല  , പക്ഷെ പിന്നീട് പ്രണയത്തിലേക്ക് വഴി മാറി.പ്രണയിച്ചപ്പോഴും പഠനശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കു എന്നായിരുന്നു എലീന രോഹിത്തിന് നൽകിയ മറുപടി.ആറു വർഷത്തിനു ശേഷമാണു പ്രണയസാഫല്യം.മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ് ബോസിലൂടെയാണ് താരം തന്റെ പ്രണയം വെളിപ്പെടുത്തിയത്.ഇപ്പോഴിതാ മറ്റൊരു ചാനൽ ഷോയിലൂടെ തന്നെ എലീന തന്റെ വിവാഹ കാര്യവും വെളിപ്പെടുത്തിയിരിക്കുകയാണ്.

 

 

യാത്രകളെ സ്നേഹിക്കുന്ന എലീന

 

യാത്രകളെ സ്നേഹിക്കുന്ന ആളാണ് എലീന , അതുപോലെ വണ്ടിയും താരത്തിന്റെ ഒരു ക്രസ് ആണ്.താനെ പോലെ തന്നെ വണ്ടി ക്രസ് ഉള്ള ആളാണ് രോഹിത്ത് എന്നും താരം പറഞ്ഞു.ബിഗ് ബോസ്സിൽ നിന്നും ഇറങ്ങിയാൽ യാത്ര പോവാൻ പ്ലാൻ ചെയ്തിരുന്ന എലീനക്ക് ലോക്ക് ഡൌൺ പണി കൊടുക്കുകയായിരുന്നു.എന്നാൽ ഇത്തിരി വൈകിയാലും യാത്രകൾ തുടരുമെന്ന് തന്നെയാണ് താരം പറയുന്നത്.മാത്രമല്ല യാത്രകളെ സ്നേഹിക്കുന്ന ആളായത് കൊണ്ട് തന്നെ ഒരു വ്ലോഗ്ഗിങ് ചാനൽ തുടങ്ങാനും താരം ശ്രെമിക്കുന്നുണ്ട്.

 

എന്തായാലും എലീനയുടെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്.നിരവധി ആരധകരാണ് താരത്തിന് വിവാഹ ആശംസകളുമായി രംഗത്ത് വരുന്നത്

Articles You May Like

x