ബിഗ് ബോസ്സിൽ ഡിമ്പൽ പറഞ്ഞത് കള്ളക്കഥയോ? തെളിവ് സഹിതം നിരത്തി കുടുംബം

മലയാളികൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന പരിപാടി ഒന്നാണ് ബിഗ് ബോസ്സ് സീസൺ ത്രീ. ആദ്യ രണ്ട് സീസണുകളുടെ ഗംഭീര വിജയത്തിനുശേഷം എത്തിയ മൂന്നാം സീസണും ഗംഭീരമായി മുന്നേറുകയാണ്. പ്രേക്ഷകരെ പിടിച്ചിരുത്താൻ വേണ്ടതെല്ലാം ബിഗ് ബോസ് എല്ലാ സീസണിലും കരുതി വെക്കാറുണ്ട്. സീസൺ ത്രീയിലും അങ്ങനെ തന്നെയാണ് ഉണ്ടായിരിക്കുന്നത്. ബിഗ് ബോസ് ത്രീയിലെ ആദ്യ എപ്പിസോഡിൽ തന്നെ മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് നീളൻ മുടിയുമായെത്തിയ ഫ്രീക്കത്തി പെണ്ണ് ഡിമ്പൽ.

ആദ്യ ദിവസം തന്നെ തന്റെ വ്യക്തിത്വം കൊണ്ട് ബിഗ്‌ബോസ് ക്യാമറ കണ്ണുകളെ പരമാവധി നേരം തന്നിലേക്ക് ആകർഷിക്കാൻ ഡിമ്പൽന് സാധിച്ചു. സോഷ്യൽ മീഡിയയിലെങ്ങും ഡിമ്പൽ ഒരു താരമായി മാറി. സോഷ്യൽ മീഡിയയിൽ ആദ്യമായി ആരാധകരെ ഉണ്ടാക്കിയ ബിഗ്‌ബോസ് ത്രീ മത്സരാർത്ഥിയും ടിമ്പൽ തന്നെയാണ്. ഒരു ടാസ്കിൽ താൻ ഒരു ക്യാൻസർ സർവൈവർ ആണെന്നും താൻ അതിനെ എങ്ങനെയാണു അതിജീവിച്ചത് എന്നൊക്കെ ഡിമ്പൽ പറഞ്ഞത് നിറഞ്ഞ കണ്ണുകളോടെ ആണ് പ്രേക്ഷകരും മറ്റു മത്സരാത്ഥികളും കണ്ടത്.

ഇപ്പോൾ തന്റെ കൂട്ടുകാരിയെ കുറിച്ചും താൻ അവളുടെ വീട്ടിൽ പോയ കഥയുമൊക്കെ ഡിമ്പൽ ഒരു ടാസ്കിന്റെ ഭാഗമായി പറഞ്ഞിരുന്നു. എന്നാൽ ഇതിനെ ഇന്നലെ ഡിംബലിന്റെ സുഹൃത്തും മറ്റൊരു മത്സരാർത്ഥിയുമായ മിഷേൽ എതിർത്തു. ഡിമ്പൽ പറഞ്ഞതെല്ലാം കള്ളം ആണെന്നും ഡിമ്പൽ തന്റെ കൂട്ടുകാരിയുടെ വീട്ടിൽ പോയതും കയ്യിൽ ടാറ്റൂ കുത്തിയതും ഒക്കെ ബിഗ്‌ബോസിൽ വരുന്നതിന് തൊട്ടു മുൻപാണെന്നും ഡിമ്പൽ വ്യക്തമാക്കി. ഡിമ്പൽ ഇവിടെ വന്ന് പ്രേക്ഷകരെ കയ്യിലെടുക്കാൻ ഇങ്ങനെ ഒരു സ്റ്റോറി ഉണ്ടാക്കി എടുത്തതാണെന്നും മിഷേൽ വാദിച്ചു.

കഴിഞ്ഞ ദിവസം ബിഗ്‌ബോസ്സ് എപ്പിസോഡിനെ സംഘർഷ ഭരിതമാക്കിയത് ഈ സംഭവം ആയിരുന്നു. വൈഡ് കാർഡ് എൻട്രി വഴി ബിഗ്‌ബോസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞാണ് മിഷേൽ ബിഗ്‌ബോസ് ഹൗസിൽ എത്തുന്നത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവം ശ്രദ്ധയിൽപ്പെട്ട മിഷേൽ അത് ബിഗ്‌ബോസിൽ അവതരിപ്പിക്കുകയായിരുന്നു. ഡിമ്പൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മരിച്ചുപോയ കൂടെ പഠിച്ച തന്റെ ഉറ്റ സുഹൃത്തിന്റെ കഥയാണ് ബിഗ്‌ബോസിൽ പറഞ്ഞത്. ഡിമ്പൽ ആ സുഹൃത്തിന്റെ വീട്ടിൽ പോയെന്നും അവളുടെ അച്ഛനും അമ്മയും സൂക്ഷിച്ചു വെച്ച അവളുടെ ഡ്രസ്സ് എടുത്തു ഇട്ടു എന്നും പറഞ്ഞിരുന്നു.

ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ഡ്രസ്സ് എങ്ങനെ ഡിമ്പലിനു ചേരും എന്നാണ് മിഷേൽ ഉന്നയിച്ച ചോദ്യം. ഇതിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഡിമ്പലിന്റെ കുടുംബം. ഡിമ്പലിന്റെ സുഹൃത്ത് ജൂലിയറ്റിന്റെ പഴയ ഫോട്ടോയും പുറത്തു വിട്ടിട്ടുണ്ട്. ഇതോടെ ഡിമ്പൽ പറഞ്ഞതൊക്കെ സത്യം ആയിരുന്നെന്നും ഡിമ്പലിന്റെ മുന്നേറ്റത്തിൽ അസൂയ തോന്നിയ മിഷേൽ സോഷ്യൽ മീഡിയയിൽ ചിലർ പ്രചരിപ്പിച്ച നുണകൾ എടുത്തിട്ട് പ്രശ്നം ഉണ്ടാക്കുകയാണെന്നുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം. ഇതുപോലെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നവർ ലാലേട്ടൻ ഇടപെട്ട് പുറത്താക്കണം എന്നും ഡിമ്പൽ ആരാധകർ ആവശ്യപ്പെടുന്നു.

x