സീതാകല്യാണം സീരിയലിലെ കല്യാൺ ആയി വരുന്ന നടൻ അനൂപ്കൃഷ്‌ണന്റെ വിവാഹ നിശ്‌ചയം; വൈറലായി നിശ്ചയ വീഡിയോ

നടൻ അനൂപ് കൃഷ്ണയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയുന്ന സീതാ കല്യാണം എന്ന ഹിറ്റ് സീരിയലിൽ കൂടി പ്രശസ്തനായ താരം കൂടിയാണ് അനൂപ് കൃഷ്ണൻ, സീതാ കല്യാണം എന്ന സീരിയലിലെ കേന്ദ്ര കഥാപാത്രമായ കല്യാണിനെ അവതരിപ്പിക്കുന്നത് നടൻ അനൂപ് കൃഷ്ണൻ ആണ്, നടി ധന്യ മേരി വർഗീസ് ആണ് സീതയായി വേഷമിടുന്നത്, ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌തിരുന്ന റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ ത്രീയിലെ മത്സരാർത്ഥി കൂടിയായിരുന്നു അനൂപ് കൃഷ്‌ണ

ബിഗ് ബോസിൽ പങ്ക് എടുക്കാൻ വേണ്ടി സീതാ കല്യാണത്തിൽ നിന്ന് വിട്ട് നിൽകുകയാണ് താരം, ബിഗ് ബോസിലെ ശക്തനായ മത്സരാർത്ഥി കൂടിയായിരുന്നു നടൻ അനൂപ് കൃഷ്‌ണൻ, ബിഗ് ബോസിൽ തൊന്നൂർ ദിവസത്തിന് മുകളിൽ പിടിച്ച് നിന്ന താരം കൂടിയാണ് അനൂപ് കൃഷ്‌ണൻ, ബിഗ്‌ബോസിൽ പങ്കെടുത്തതോടെ താരത്തിന്റെ പ്രശസ്‌തി പതിമടങ് വർധിച്ചു എന്ന് തന്നെ പറയാം, സീരിയലിലും താരത്തിന് മലയാള പ്രേക്ഷകരുടെ ഇടയിൽ നിന്ന് നല്ല പിന്തുണയാണ് ലഭിച്ചത്, താരത്തിന്റെ അഭിനയം തന്നെയാണ് ഇതിന് കാരണം

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ കൂടി അനൂപ് കൃഷ്‌ണ ഇന്ന് തൻറെ വിവാഹ നിശ്ചയം ആണെന് വെളിപ്പെടുത്തിയിരുന്നു, ഐശ്വര്യയുമായിട്ടാണ് അനൂപ് കൃഷ്‌ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞത് ഇരുവരും നീണ്ട കാലമായി പ്രണയത്തിൽ ആയിരുന്നു, നടൻ അനൂപ് കൃഷ്‌ണൻ തന്നെയാണ് ഈ കാര്യം ബിഗ് ബോസിൽ കൂടി വെളിപ്പെടുത്തിയത്, ഐശ്വര്യ ഡോക്ടർ കൂടിയാണ്, അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത് , ഇരുവരുടെയും വിവാഹ നിശ്ചയ വീഡിയോ സോഷ്യൽ മീഡിയയിൽ കൂടി അനൂപ് കൃഷ്ണൻ തന്നെ പങ്ക് വെച്ചിരിക്കുകയാണ്

വിവാഹ നിശ്ചയത്തിൽ നടൻ അനൂപ് കൃഷ്ണനും ഐശ്വര്യയും ഒരേ നിറത്തിൽ ഉള്ള വസ്ത്രങ്ങൾ ആണ് അണിഞ്ഞിരുന്നത്, പിങ്ക് നിറത്തിൽ ഉള്ള കുർത്തയും പച്ച കളർ പാന്റ്സും ആയിരുന്നു അണിഞ്ഞിരുന്നത്, ഐശ്വര്യയും പിങ്കും പച്ചയും നിറമുള്ള വസ്ത്രത്തിൽ തന്നെയാണ് എത്തിയത്, അഭിനയത്തിന് പുറമെ ഒരു നല്ല സംവിധായകനും അവതാരകനും കൂടിയാണ് അനൂപ് കൃഷ്ണൻ, സീരിയലിന് പുറമെ നിരവതി മലയാള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്

x