പാടാത്ത പൈങ്കിളിയിലെ വില്ലത്തി സ്വപ്നയുടെ ബെല്ലി ഡാൻസ് വൈറലാകുന്നു

അർച്ചന സുശീലൻ എന്ന് പറഞ്ഞാൽ ചിലപ്പോൾ മിനി സ്ക്രീൻ പ്രേക്ഷകർക്ക് അത്ര പെട്ടന്ന് മനസിലാകണം എന്നില്ല , എന്നാൽ പാടാത്ത പൈങ്കിളിയിലെ വില്ലത്തി സ്വപ്ന എന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് വളരെ പെട്ടന്ന് മനസിലാകും.വില്ലത്തി വേഷങ്ങളിലൂടെയുള്ള മികച്ച അഭിനയം കൊണ്ട് പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ സുന്ദരി നടിയാണ് അർച്ചന സുശീലൻ.എന്റെ മനസപുത്രി എന്ന സീരിയലിലെ വില്ലത്തിയായ ഗ്ലോറി എന്ന കഥാപത്രത്തെയാണ് അർച്ചന അവതരിപ്പിച്ചത്, പ്രേക്ഷകർ ഏറെ വെറുത്ത വില്ലത്തിയായി ഗ്ലോറി മാറിയപ്പോൾ തന്നെ അർച്ചന നടി എന്ന നിലയിൽ ഏറെ സന്തോഷിച്ചു .തനിക്ക് ലഭിച്ച കഥാപത്രത്തിന്റെ പൂർണത തന്നെയായിരുന്നു പ്രേക്ഷകർ വെറുക്കാൻ കാരണം എന്നും അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അർച്ചന പറഞ്ഞിരുന്നു.

 

ഏഷ്യാനെറ്റിൽ പുതിയതായി സംപ്രേഷണം ചെയ്ത പാടാത്ത പൈങ്കിളിയിലും വില്ലത്തി വേഷത്തിലാണ് അർച്ചന എത്തിയിരിക്കുന്നത്.കണ്മണി എന്ന വേലക്കാരിയെ വീട്ടിൽ നിന്നും ഇറക്കാൻ സ്രെമിക്കുന്ന സ്വപ്ന എന്ന കഥാപാത്രമാണ് അർച്ചന പാടാത്ത പൈങ്കിളിയിൽ അവതരിപ്പിക്കുന്നത്. തുടർച്ചയായി വില്ലത്തി വേഷങ്ങളിൽ തകർക്കുന്ന അർച്ചന സോഷ്യൽ മീഡിയയിലും സജീവമാണ് , ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും ആഘോഷ ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം ആരധകരുമായി പങ്കുവെച്ചു രംഗത്ത് എത്താറുണ്ട്.അത്തരത്തിൽ ഇപ്പോൾ അർച്ചനയുടെ ബെല്ലി ഡാൻസ് ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്.ബെല്ലി ഡാൻസ് പരിശീലകയ്ക്കും സഹപ്രവർത്തകർക്കും ഒപ്പം ഡാൻസ് ചെയ്യുന്ന വീഡിയോ അർച്ചന തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചത്.കാപ്‌സ് ഡാൻസ് സ്റ്റുഡിയോയിലാണ് നൃത്തം ചിത്രീകരിച്ചിരിക്കുന്നത്.അർച്ചനയുടെ ബെല്ലി ഡാൻസ് കാണാം.

 


 

എന്റെ മാനസപുത്രിക്ക് ശേഷം എത്തിയ സീരിയലുകളിൽ എല്ലാം തന്നെ അർച്ചന വില്ലത്തി വേഷങ്ങളിലാണ് കൂടുതലും എത്തിയത്.കറുത്ത മുത്ത് , എന്റെ മനസപുത്രി , എന്ന് സ്വന്തം ജാനി , പാടാത്ത പൈങ്കിളി തുടങ്ങിയ സീരിയലുകളിൽ എല്ലാം തന്നെ അർച്ചന വില്ലത്തി വേഷങ്ങളിലാണ് എത്തിയത്.അതിനു കാരണം ഗ്ലിസറിൻ ഇട്ടു കരയുന്നതിലും തനിക്ക് ഇഷ്ടം വില്ലത്തി വേഷങ്ങൾ ചെയ്യാൻ ആണെന്ന് അർച്ചന പറഞ്ഞത്.സീരിയലില് പുറമെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലും താരം പങ്കെടുത്തിരുന്നു.ബിഗ് ബോസ്സിൽ എത്തിയപ്പോൾ പലരും അർച്ചനയോട് ചോദിച്ചത് ഇത്രയും പാവമായ അർച്ചനയ്ക്ക് എങ്ങനെ ഇത്രയും വില്ലത്തി വേഷങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നു എന്നായിരുന്നു.

 

വില്ലത്തി വേഷങ്ങളാണ് തനിക്ക് കൂടുതൽ ചേരുന്നത് എന്നും , ഗ്ലിസറിൻ ഇട്ടു കരഞ്ഞു കാറി അഭിനയിക്കാൻ തനിക്ക് അറിയില്ല എന്നും അർച്ചന പറയുന്നു.ഏറെ കുറെ മിക്ക പാരമ്പരകളിലും അർച്ചനയ്ക്ക് വില്ലത്തി വേഷങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.എങ്കിലും കറുത്തമുത്തിലെ മറീനയെയും , എന്റെ മനസപുത്രിയിലെ ഗ്ലോറിയെയും ആരാധകർ അത്ര പെട്ടന്ന് മറക്കില്ല.ഇപ്പോഴിതാ പാടാത്ത പൈങ്കിളിയിൽ സ്വപ്ന എന്ന വില്ലത്തി വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്.എന്തായാലും നിറയെ ആരധകർ താരത്തിനുണ്ട്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ അർച്ചന ഇടയ്ക്കിടെ പുത്തൻ ചിത്രങ്ങളും വിഡിയോകളും ഒക്കെ ആരാധകരുമായി പങ്കുവെച്ച് രംഗത്ത് എത്താറുണ്ട് .അർച്ചനയുടെ ബെല്ലി ഡാൻസും ഇപ്പോൾ വൈറലായി മാറുന്നുണ്ട്

Articles You May Like

x