പ്രിയ സീരിയൽ നടി മൃദുല വിജയ് യുടെ വിവാഹ നിച്ഛയം കഴിഞ്ഞു , വീഡിയോ കാണാം

മലയാളി ആരാധകരുടെ പ്രിയ സീരിയൽ നടി മൃദുല വിജയ് യുടെ വിവാഹ നിചയം കഴിഞ്ഞു ,വരൻ മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയ താരം യുവ കൃഷ്ണ.മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട നടിയാണ് മൃദുല വിജയ്. മികച്ച അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളി ആരധകരുടെ മനസ്സിൽ വളരെ പെട്ടന്ന് ഇടം നേടിയ സുന്ദരി നടിയാണ് മൃദുല.ഇപ്പോഴിതാ താരത്തിന്റെ വിവാഹ നിച്ഛയാ വിഡിയോകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

 

ഇക്കഴിഞ്ഞ ദിവസം മഴവിൽ മനോരമയുടെ ഒദ്യോഗിക ഫേസ്ബുക് പേജിൽ മൃദുലയുടെയും യുവകൃഷ്ണയുടെയും വിവാഹ വാർത്ത ഇരുവരുടെയും ചിത്രങ്ങൾ അടക്കം പങ്കുവെച്ചിരുന്നു.ഇതോടെയാണ് ഇരുവരുടെയും വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.മഞ്ഞിൽ വിരിഞ്ഞ പൂവ് , ഭാര്യാ എന്നി സീരിയലുകളിൽ ഒന്നിച്ചഭിനയിച്ച യുവ കൃഷ്ണയാണ് മൃദുലയുടെ വരൻ.ഇരുവരുടെയും വിവാഹ നിച്ചയ ചടങ്ങുകൾ വളരെ ലളിതമായി അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിൽ തിരുവനന്തപുരത്ത് നടന്നു.ഒരേ സീരിയലുകളിൽ ഒരുമിച്ച് അഭിനയിച്ചത് കൊണ്ട് തന്നെ പ്രണയവിവാഹമാണോ എന്നായിരുന്നു ഏവരുടെയും ചോദ്യം , എന്നാൽ പ്രണയവിവാഹമല്ല അടുത്ത സുഹൃത്ത് കൊണ്ടുവന്ന ആലോചന പിന്നീട് വീട്ടുകാർ ഉറപ്പിക്കുകയായിരുന്നു എന്നാണ് മൃദുല പറഞ്ഞത്.


ഭാര്യാ എന്ന ഒറ്റ സീരിയലിലൂടെ മലയാളി പ്രേഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മൃദുല മുരളി .ഭാര്യയിലെ രോഹിണി എന്ന കഥാപാത്രത്തെ മിനി സ്ക്രീൻ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു.അതുപോലെ തന്നെ മഞ്ഞിൽ വിരിഞ്ഞ പൂവിൽ യുവ കൃഷ്‌ണ അവതരിപ്പിച്ച മനു പ്രതാപ് എന്ന കഥാപാത്രത്തെയും സീരിയൽ ആരധകർ ഇരു കയ്യ് നീട്ടി സ്വീകരിച്ചിരുന്നു.2015 മുതൽ സീരിയൽ ലോകത്ത് നിറസാന്നിധ്യമാണ് മൃദുല മുരളി.അഭിനയത്രിക്ക് പുറമെ നല്ലൊരു നർത്തകി കൂടിയാണ് താരം.വരൻ യുവ കൃഷ്ണക്ക് ആവട്ടെ മെന്റലിസവും മാജിക്കും ഒക്കെയാണ് അഭിനയത്തിന് പുറമെ ഉള്ള ഇഷ്ടമേഖല.സീരിയലിൽ മിന്നി തിളങ്ങിയ ഇഷ്ട താരങ്ങൾ തന്നെ ഒന്നിക്കുന്നത് ആരാധകരെയും സന്തോഷത്തിലാക്കിയിട്ടുണ്ട്.

 

 

വളരെ കുറച്ചു കഥാപാത്രങ്ങൾ കൊണ്ട് തന്നെ മൃദുലയും യുവ കൃഷ്ണയും പ്രേഷകരുടെ ഇഷ്ട താരങ്ങളായി മാറിയിരുന്നു , മഞ്ഞിൽ വിരിഞ്ഞ പൂവിലെ മനു പ്രതാപ് എന്ന ഒറ്റ കഥാപാത്രമായിരുന്നു യുവ കൃഷ്ണക്ക് ഏറെ ആരധകരെ സമ്പാദിച്ചു നൽകിയത്.ഭാര്യയിലെ രോഹിണി എന്ന കഥാപത്രത്തിന് മൃദുലക്കും ഏറെ പ്രേക്ഷകരെ ലഭിച്ചു, ഇരുവരും ഒന്നിച്ചുള്ള രണ്ട് സീരിയലുകളും കഥാപാത്രങ്ങളും ഏറെ സ്രെധിക്കപ്പെട്ടിരുന്നു,ഇപ്പോഴിതാ സീരിയലിലെ പ്രിയ കഥാപത്രങ്ങൾ ജീവിതത്തിൽ ഒന്നിക്കുന്നു എന്ന വാർത്ത മിനി സ്ക്രീൻ പ്രേക്ഷകരെ ഏറെ സന്തോഷത്തിലാക്കിയിട്ടുണ്ട്..അതുകൊണ്ട് തന്നെ ഇരുവരുടെയും വിവാഹ നിച്ഛയാ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്നാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഇരുവരും പുതിയ  ചാനെലും തുടങ്ങിയിട്ടുണ്ട് , മൃദ്‌വ എന്നാണ് പേര് , ഇവരുടെ വിവാഹ വാർത്ത മഴവിൽ മനോരമക്ക് പുറമെ ചാനലിലൂടെയും ഇരുവരും വെളിപ്പെടുത്തിയിരുന്നു.എന്തായാലും വിവാഹ ചിത്രങ്ങളും വിഡിയോകളും ആരധകർ ഏറ്റെടുത്ത് കഴിഞ്ഞു . എന്തായാലും പുതു ജീവിതത്തിലേക്കു പ്രവേശിക്കുന്ന മൃദുലക്കും യുവ കൃഷ്ണക്കും വിവാഹ മംഗളാശംസകൾ നേരുന്നു

Articles You May Like

x