വിവാഹ ചിത്രം പങ്കുവെച്ച് ഉപ്പും മുളകും താരം അശ്വതി നായർ

മിനി സ്ക്രീൻ പ്രേഷകരുടെ ഇഷ്ട പരമ്പരകളിൽ ഒന്നായിരുന്നു ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന സീരിയൽ.മറ്റു പരമ്പരകളിൽ നിന്നും വെത്യസ്തമായ അവതരണ ശൈലി കൊണ്ടും മികച്ച ഹാസ്യ രംഗങ്ങൾ കൊണ്ടും ബാലുവും ലച്ചുവും മുടിയനും കേശുവുമൊക്കെ പ്രേഷകരുടെ പ്രിയ താരങ്ങളായി മാറി.സീരിയൽ വിരോധികളെ പോലും ആരധകരാക്കി മാറ്റാൻ ഉപ്പും മുളകും പരമ്പരക്ക് സാധിച്ചിരുന്നു.നിത്യ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ കാര്യങ്ങളെയും അതിന്റെ തനിമയോടെ അവതരിപ്പിക്കാൻ ഹാസ്യ പരമ്പരയായ ഉപ്പും മുളകിന് സാധിച്ചിരുന്നു.അതുകൊണ്ട് തന്നെ സീരിയൽ റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയായിരുന്നു.പ്രേഷകരുടെ ഇഷ്ട പരമ്പരയായി മാറിയ ഉപ്പും മുളകിലെ കഥാപാത്രങ്ങൾക്കും ഏറെ ആരാധകരുണ്ട് , പരമ്പരയിൽ ബാലുവായി എത്തുന്ന ബിജു സോപാനത്തിനും , നീലുവായി വേഷമിടുന്ന നിഷ സാരംഗിനും ഏറെ ആരധകരുണ്ട് , ഇവർക്ക് മാത്രമല്ല ഉപ്പും മുളകിലെ ലച്ചുവിനും മുടിയനും ശിവാനിക്കും , കേശുവിനും ഒക്കെ ആരധകർ ഏറെയാണ്.

 

ഉപ്പും മുളകും എന്ന ഒറ്റ സീരിയൽ കൊണ്ട് നിരവധി ആരധകരെ സമ്പാദിക്കാൻ പരമ്പരയിലെ കഥാപാത്രങ്ങൾക്ക് സാധിച്ചിരുന്നു.അത്തരത്തിൽ ആദ്യ സീരിയൽ കൊണ്ട് തന്നെ പ്രേഷകരുടെ ഇഷ്ട നടിയായി മാറിയ താരമാണ് ഉപ്പും മുളകിൽ പൂജ എന്ന കഥാപാത്രമായി എത്തിയ നടി അശ്വതി നായർ.മുടിയന്റെ പിന്നാലെ നടക്കുന്ന കഥാപാത്രമായി എത്തി പിന്നീട് മികച്ച അഭിനയത്തിലൂടെ ആരധകരുടെ ശ്രെധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചിരുന്നു.തന്റെ ആദ്യ സീരിയൽ ആയിരിന്നിട്ട് കൂടി നിമിഷ നേരം കൊണ്ടാണ് താരം പ്രേഷകരുടെ മനസ്സിൽ ഇടം നേടിയത്.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് അശ്വതി.ഇടയ്ക്കിടെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരധകരുമായി പങ്കുവെച്ച് താരം എത്താറുണ്ട്.അത്തരത്തിൽ നടി പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്.തന്റെ വിവാഹ ഫോട്ടോയാണ് താരം പങ്കുവെച്ചത്.വിവാഹ ഫോട്ടോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി ആരധകരാണ് താരത്തിന് ആശംസകളുമായി രംഗത്ത് വരുന്നത്.എന്നാൽ താരത്തിന്റെ വിവാഹം മുൻപ് കഴിഞ്ഞതാണ് എന്ന് പലർക്കും അറിയില്ല.എന്നാണ് വിവാഹം കഴിഞ്ഞത് എന്നും , വിവാഹം മുൻപേ കഴിഞ്ഞിരുന്നോ എന്നൊക്കെ നിരവധി ചോദ്യങ്ങളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

അശ്വതിയുടെ വിവാഹം മുൻപേ കഴിഞ്ഞതാണ് എന്ന് ആരധകരിൽ പലർക്കും അറിയില്ല എന്നതാണ് സത്യം.ഹരിയാണ് താരത്തിന്റെ ഭർത്താവ്.ഇരുവരുടെയും പ്രണയവിവാഹമായിരുന്നു , ഹരി തന്നെ കണ്ടെത്തി വീട്ടിൽ എത്തി പെണ്ണ് ചോദിക്കുകയായിരുന്നു എന്നും അതിനു ശേഷമാണു പ്രണയത്തിലേക്ക് വഴി മാറിയതെന്നും അശ്വതി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു.വിവാഹ ദിവസത്തെ ഫോട്ടോയാണ് താരം വീണ്ടും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.ചിത്രം സോഷ്യൽ മീഡിയയിൽ എത്തി നിമിഷ നേരങ്ങൾക്കുളിൽ തന്നെ വൈറലായി മാറുകയും ചെയ്തു.താരം വിവാഹിതയായിരുന്നു എന്ന് അന്ന് ആണ് പലർക്കും മനസിലായത്.വി ജെ ആയും , പ്രോഗ്രാം പ്രൊഡ്യൂസറുമൊക്കെയാണ് താരം , നൃത്തവും പാട്ടും ഒക്കെയാണ് താരത്തിന്റെ പ്രദാന ഹോബികൾ.ഉപ്പും മുളകിൽ നിന്നും ലച്ചുവിന്റെ കുറവ് നികത്താൻ അശ്വതി അവതരിപ്പിച്ച പൂജ എന്ന കഥാപാത്രത്തിന് സാധിച്ചിരുന്നു

x