സന്തോഷ നിമിഷം ആരാധകരുമായി പങ്കുവെച്ച് മാറിമായത്തിലെ മണ്ഡോതിരിയും ലോലിതനും , ആശംസകൾ നേർന്ന് ആരാധകർ

സമകാലിക വിഷയങ്ങളെ അടിസ്ഥാനമാക്കി നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പ്രിയ ഹാസ്യ പരമ്പരയാണ് മറിമായം.മറ്റു പരമ്പരകളിൽ നിന്നും വെത്യസ്തമായി സമകാലിക വിഷയങ്ങൾക്ക് കൂടുതൽ മുൻഗണന നൽകിയ മറിമായം എന്ന ഹാസ്യ പരമ്പരക്കും മാറിമായത്തിലെ കഥാപാത്രങ്ങളായ ലോലിതനും മണ്ഡോദരിക്കും ഏറെ ആരധകരുണ്ട്. ലോലിതനായി എത്തിയ ശ്രീകുമാറും മണ്ഡോദരിയായി എത്തിയ സ്നേഹയും സ്‌ക്രീനിൽ മികച്ച കെമിസ്ട്രിയായിരുന്നു , അത് പിന്നീട് ഇരുവരും ജീവിതത്തിലേക്കും പകർത്തുകയാണ് ഇരുവരും ചെയ്തത്.പ്രേഷകരുടെ പ്രിയ താരങ്ങളായ മണ്ഡോദരിയും ലോലിതനും ജീവിതത്തിലും ഒന്നിച്ചപ്പോൾ അത് സന്തോഷം നിറഞ്ഞ വാർത്ത തന്നെയായിരുന്നു.2019 ഡിസംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.വിവാഹ വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു.

 

ഇപ്പോഴിതാ വിവാഹ ശേഷമുള്ള ശ്രീകുമാറിന്റെ പിറന്നാൾ ഭാര്യാ സ്നേഹ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ..” ബര്ത്ഡേ ബോയ് വിത്ത് റീൽ വൈഫ് ആൻഡ് റിയൽ വൈഫ് ..ഹാപ്പി ബര്ത്ഡേ ശ്രീ ” എന്ന ടൈറ്റിലോടെയാണ് പിറന്നാൾ കേക്ക് മുറിക്കുന്ന ശ്രീകുമാറിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ സ്നേഹ പങ്കുവെച്ചിരിക്കുന്നത്..നിരവധി ആരധകരാണ് ശ്രീകുമാറിന്റെ പിറന്നാളിന് ആശംസയുമായി രംഗത്ത് വരുന്നത്.ശ്രീകുമാറിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.നിരവധി സിനിമകളിലും സീരിയലുകളിലും സജീവമാണ് ശ്രീകുമാറും സ്നേഹയും.മറിമായം എന്ന ഹാസ്യ പരമ്പരക്ക് പുറമെ ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഉപ്പും മുളകിലും ” കുട്ടുമാമ ” എന്ന കഥാപാത്രത്തിൽ ശ്രീകുമാർ എത്തിയിരുന്നു.അതിന് പുറമെ ചക്കപ്പഴം എന്ന പരമ്പരയിൽ ഉത്തമൻ എന്ന കഥാപാത്രത്തിലും , കൈരളി ടീവി യിൽ സംപ്രേഷണം ചെയ്യുന്ന നെല്ലിക്കയിലെ അപ്പുക്കുട്ടൻ എന്ന കഥാപത്രത്തിലുമാണ് താരമിപ്പോൾ തിളങ്ങുന്നത്.

 

മിനി സ്ക്രീന് പുറമെ ബിഗ് സ്ക്രീനിലും താരം സജീവമാണ്.20 ൽ അധികം ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് സംവിദാനം ചെയ്ത മെമ്മറീസ് എന്ന പൃഥ്വിരാജ് ചിത്രത്തിലെ വില്ലൻ കഥാപാത്രമായിരുന്നു താരത്തിന് ഏറെ പ്രേക്ഷക ശ്രെധ നേടിക്കൊടുത്തത്.പിന്നീട് നിരവധി ചിത്രങ്ങളിൽ താരം വെത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മുന്നിലെത്തി.മറിമായം എന്ന ഹാസ്യ പരമ്പരയിലെ ലോലിതൻ എന്ന കഥാപാത്രത്തിലൂടെ മിനി സ്ക്രീൻ പ്രേഷകരുടെ പ്രിയ താരമായി മാറാനും ശ്രീകുമാറിന് സാധിച്ചിരുന്നു.ശ്രീകുമാറിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്..

x