
കുഞ്ഞു പേർളിഷിനെ കയ്യിലെടുത്ത് താലോലിച്ച് ശ്രീനിഷ് അരവിന്ദ് വീഡിയോ വൈറൽ , ആദ്യമായാണ് കുഞ്ഞിന്റെ വീഡിയോ പുറത്തുവിടുന്നത്
നടിയായും അവതാരിക ആയും മോഡലായും ഒക്കെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പേർളി മാണി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിൽ മത്സരാർത്ഥി ആയി കൂടി എത്തിയതോടെ പേർളിയോടുള്ള മലയാളികളുടെ സ്നേഹം ഇരട്ടി ആയി. ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളായിരുന്നു പേർളി മാണി. മറ്റൊരു മത്സരാർത്ഥി ആയ ശ്രീനിഷ് അരവിന്ദുമായി പേർളി ബിഗ് ബോസ് ഹൗസിൽ വെച്ച് പ്രണയത്തിലാവുകയും ഷോ അവസാനിച്ചപ്പോൾ വിവാഹം ചെയ്യുകയും ചെയ്തിരുന്നു.

പേർളി ശ്രീനിഷ് താര ജോഡികളെ ആരാധകർ സ്നേഹത്തോടെ പേര്ളിഷ് എന്നാണ് വിളിക്കുന്നത്. ബിഗ്‌ബോസ് ഹൗസിന് പുറത്തിറങ്ങിയിട്ടും പേര്ളിഷ് ജോഡികൾക്ക് ലഭിച്ച ആരാധക പിന്തുണയിൽ ഒട്ടും കുറവ് ഉണ്ടായിട്ടില്ല. ബിഗ്‌ബോസ് വിജയിക്ക് പോലും കിട്ടാത്ത പിന്തുണയാണ് പേര്ളിഷ് ജോഡികൾക്ക് ലഭിച്ചത്. വലിയ ആഘോഷത്തോടെയാണ് പേർളി ശ്രീനിഷ് വിവാഹം ആരാധകർ കൊണ്ടാടിയത്. അവിടന്നങ്ങോട്ട് താരങ്ങളുടെ ചെറിയ വിശേഷങ്ങൾ പോലും ആരാധകർ ആഘോഷമാക്കി. സോഷ്യൽ മീഡിയയിലെ സൂപ്പർസ്റ്റാറുകൾ ആണ് പേര്ളിഷ് ജോഡികൾ എന്ന് വേണമെങ്കിൽ പറയാം.

പേർളി ഗർഭിണി കൂടി ആയതോടെ ആരാധകരുടെ സന്തോഷം ഇരട്ടിയായി. ഗർഭിണി ആയിരിക്കെ നടത്തിയ ഫോട്ടോ ഷൂട്ടുകൾ എല്ലാം സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരുന്നു. അന്ന് തൊട്ടു കുഞ്ഞു പേര്ളിഷിനെ ഒരു നോക്ക് കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകർ. സോഷ്യൽ മീഡിയയിൽ സജീവമായ പേര്ളിയും ശ്രീനിഷും തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഗർഭിണി ആയിരിക്കെ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ പേർളി തുടങ്ങിയ യൂട്യൂബ് ചാനലിൽ 11 ലക്ഷത്തോളം പേരാണ് വളരെ ചുരുങ്ങിയ കാലം കൊണ്ട് സബ്സ്ക്രൈബ് ചെയ്തത്.

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഈ മാസം മാർച്ച് 21 ന് പേർളി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഈ സന്തോഷ വാർത്ത ശ്രീനിഷ് ആണ് ആരാധകരുമായി പങ്കു വെക്കുന്നത്. എന്നാൽ കുഞ്ഞിന്റെ ചിത്രം ശ്രീനിഷ് പങ്കുവെച്ചിരുന്നില്ല. കുഞ്ഞു പേര്ളിഷിനെ ഒരു നോക്ക് കാണാൻ ആരാധകർ കൊതിച്ചു. അത് മനസിലാക്കിയ പേർളി എല്ലാവരുടെയും എതിർപ്പ് മറികടന്നു കുഞ്ഞിന്റെ ചിത്രം പങ്കുവെക്കുകയും ആ ചിത്രം സോഷ്യൽ ലോകത്തു വൈറൽ ആയി മാറുകയും ചെയ്തിരുന്നു.

കുഞ്ഞിനേയും എടുത്തു നിൽക്കുന്ന പേര്ളിയുടെ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമായിരുന്നു പേർളി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ചിത്രം അത്ര വ്യക്തമാകാതിരുന്നിട്ടു കൂടി ആരാധകർ അത് ഏറ്റെടുത്തു. എന്നാൽ ഇപ്പോൾ കുഞ്ഞു പേര്ളിഷിന്റെ വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. കുഞ്ഞിനെ കയ്യിലെടുത്തു താലോലിക്കുന്ന അച്ഛൻ ശ്രീനിഷിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ ലോകത്തു വൈറൽ ആകുന്നത്. ശ്രീനിഷ് അരവിന്ദ് തന്റെ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ച വീഡിയോ കാണാം.